പത്താം നിലയിൽ നിന്ന് വീണു മരിച്ചു.

ബെംഗളൂരു: ഡൊമ്ളൂരിലെ ഒരു പ്രൈവറ്റ് അപ്പാർട്ട്മെന്റ് ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തിരുന്ന കിരൺ ബാബു 32 ആണ് പത്താം നിലയിൽ നിന്ന് താഴെ വീണു മരിച്ചത്.

മരണദിവസം രാത്രി ജോലിയിലായിരുന്നു ഇദ്ദേഹം.

അർദ്ധരാത്രിയോട് കൂടി ടെറസിൽനിന്ന് താഴെ വീഴുകയായിരുന്നു. ഉടൻതന്നെ വിവരമറിഞ്ഞെത്തിയ ഭാരതീനഗർ പോലീസ് മരണം സംഭവിച്ചു കഴിഞ്ഞതിനാൽ മേൽനടപടികൾ സ്വീകരിച്ചു.

  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വ്യക്തിപരമായ സാമ്പത്തിക പ്രതിസന്ധികൾ മൂലം കിരൺ വളരെയധികം മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്ന് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അറിയിച്ചു. അതുകൊണ്ടുതന്നെ ഇതൊരു ആത്മഹത്യ ആയിരിക്കാമെന്നും പോലീസ് അനുമാനിക്കുന്നു.

അസ്വാഭാവിക മരണത്തിന് കേസെടുത്തു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts