ടിക്കറ്റില്ല; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതിഷേധം

കൊച്ചി ∙ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ്– കൊൽക്കത്ത മൽസരത്തിന്റെ ടിക്കറ്റ് ലഭ്യമല്ലാത്തതിൽ പ്രതിഷേധവുമായി ആരാധകർ. പ്രതിഷേധം കനത്തതോടെ പൊലീസ് രംഗത്തെത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ രോഷം അടങ്ങിയില്ല. രോഷാകുലരായ കാണികൾ ടിക്കറ്റ് കൗണ്ടർ അടിച്ചു തകർത്തു. രാവിലെ മുതൽ ടിക്കറ്റിനായി കാത്തുനിൽക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഐഎസ്എൽ ഉദ്ഘാടന മത്സരത്തിനു സ്റ്റേഡിയത്തിൽ ടിക്കറ്റ് വിൽപനയില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതറിയാതെ എത്തിയവരാണ് സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയവരിൽ അധികവും. ടിക്കറ്റ് കൗണ്ടറുകൾ തുറക്കുന്നതല്ലെന്നു ബ്ലാസ്റ്റേഴ്സ് അധികൃതർ അറിയിച്ചു. നഗരത്തിലെ കുരുക്ക് ഒഴിവാക്കാൻ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണമെന്നും അവർ അഭ്യർഥിച്ചു.

അതേസമയം, ഉദ്ഘാടന മൽസരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വ്യാപകമാണ്. ഓൺലൈനായി ടിക്കറ്റെടുത്തവർ അതു വൻവിലയ്ക്കു വിൽക്കുകയാണ്. രണ്ടായിരം രൂപ മുതൽ നാലായിരം വരെയാണ് ഒരു ടിക്കറ്റിന്റെ കരിഞ്ചന്തവില. രണ്ടായിരത്തിനു ഓൺലൈനായി ടിക്കറ്റ് വാങ്ങിയവരാണു നാലായിരത്തിനു മറിച്ചുകൊടുക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us