ബെംഗളൂരു: അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച മൈസൂരുവിലെ വിവിധയിടങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും. ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോർപ്പറേഷന്റെയാണ് അറിയിപ്പ്. നഞ്ചുമാളികെ സർക്കിൾ, ലക്ഷ്മിപുരം, വിദ്യാരണ്യപുരം, എൻ.എസ്. റോഡ്, കാകരവാഡി, നാള ബീഡി, ഹൊസകെരി, കൃഷ്ണമൂർത്തിപുരം, നാച്ചനഹള്ളിപാളയ, ഗുണ്ടുറാവു നഗർ, കനകഗിരി, അശോകപുരം, സരസ്വതിപുരം, റെയിൽവേ വർക്‌ഷോപ്പ്, മഹാദേവപുര, രമാഭായിനഗർ, ശ്രീരാമപുര, അഗ്രഹാര, ത്യാഗരാജ റോഡ്, ഇൻഡസ്ട്രിയൽ സബർബ്, വിശ്വേശ്വരനഗർ, ജയനഗർ, കെ.ജി. കൊപ്പൽ, ശിവപുര, ദേവാലപുര, ആദിചുൻചനഗിരി റോഡ്, ജെ.പി. നഗർ, കൂവെംപുനഗർ കെ ബ്ലോക്ക്, അപ്പോളോ…
Read MoreYear: 2022
ലോകകപ്പിൽ ബിയർ വിൽപ്പന നിരോധിച്ചു
ഖത്തർ: ആതിഥേയ രാജ്യമായ ഖത്തർ അവസാന നിമിഷം വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ലോകകപ്പ് സ്റ്റേഡിയങ്ങളിലോ പരിസരത്തോ ആരാധകർക്ക് ബിയർ വാങ്ങാനാകില്ലെന്ന് ഫുട്ബോൾ ഗവേണിംഗ് ബോഡി ഫിഫ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. പേർഷ്യൻ ഗൾഫ് സംസ്ഥാനത്ത് മദ്യത്തിന്റെ വിൽപ്പന കർശനമായി നിയന്ത്രിക്കപെട്ടിരുന്നു എങ്കിലും 75 മില്യൺ ഡോളർ വേൾഡ് കപ്പ് സ്പോൺസർഷിപ്പ് ഡീലുള്ള ബഡ്‌വെയ്‌സറിനെ ലോകകപ്പ് വേദികളിൽ ബിയർ വിൽക്കാൻ അനുവദിക്കുന്നതിന് ഉദ്യോഗസ്ഥർ തുടക്കത്തിൽ നിയമങ്ങളിൽ ഇളവ് വരുത്തിയിരുന്നു. എന്നാലിനി നോൺ-ആൽക്കഹോളിക് ബഡ് സീറോ ഒഴികെയുള്ള, ബിയർ വിൽപ്പന ഫിഫ ഫാൻ ഫെസ്റ്റിവലിലും സ്റ്റേഡിയം ഇതര വേദികളിലും…
Read Moreനഗരത്തിന്റെ ദുരിതങ്ങൾക്ക് ഞങ്ങൾ പരിഹാരം കാണും; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: നഗരത്തെ അലട്ടുന്ന പ്രശ്‌നങ്ങൾക്ക് എല്ലാം തന്റെ ഭരണകൂടം ഉടൻ പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.വെള്ളിയാഴ്ച ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെംഗളൂരു എല്ലവർക്കും ഇഷ്ടപ്പെട്ട നഗരമാണ്. ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ, മൊബിലിറ്റി, ആർ ആൻഡ് ഡി, ഫോർച്യൂൺ 500 ലതികം കമ്പനികൾ എന്നിവ ഇവിടെയുണ്ട്. നഗരത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു, എന്നാൽ മറ്റ് നഗരങ്ങളിലും റോഡ് മോശം തുടങ്ങി ട്രാഫിക് പ്രശ്‌നങ്ങളുണ്ട്, എന്നാൽ…
Read Moreമാലിന്യ ശേഖരം: സിവിൽ കോൺട്രാക്ടർമാർക്കുള്ള ടെൻഡർ വ്യവസ്ഥ ബിഎസ്ഡബ്ല്യുഎംഎൽ പരിഷ്കരിച്ചു
ബെംഗളൂരു: ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള ടെന്‍ഡറുകളില്‍ സിവില്‍ കോണ്‍ട്രാക്ടര്‍മാരെ പങ്കെടുക്കാന്‍ അനുവദിക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബിഎസ്ഡബ്ല്യുഎംഎല്‍) തങ്ങളുടെ പുതുക്കിയ ടെന്‍ഡര്‍ വ്യവസ്ഥകളിലെ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കി. ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച്, മുനിസിപ്പല്‍ ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്നതിലും സംസ്‌കരിക്കുന്നതിലും പരിചയമുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ടെന്‍ഡറിന് അര്‍ഹതയുള്ളൂ. കഴിഞ്ഞ മാസം 243 വാര്‍ഡുകളിലേക്കും 89 പാക്കേജുകളായി തിരിച്ചാണ് ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചത്. രണ്ടും മൂന്നും വാര്‍ഡുകളിലെ മാലിന്യം ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനും ലേലത്തില്‍ വിജയിച്ച ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. രണ്ട് പാരാമീറ്ററുകള്‍…
Read Moreനഗരത്തിൽ 2023 ഓടെ ഓസ്‌ട്രേലിയ കോൺസുലേറ്റ് തുറക്കും
ബെംഗളൂരു: ഓസ്‌ട്രേലിയയുടെ കോൺസുലേറ്റ് ജനറൽ 2023-ൽ ബെംഗളൂരുവിൽ തുറക്കാൻ തീരുമാനിച്ചു. ബുധനാഴ്ച നടന്ന ബെംഗളൂരു ടെക് ഉച്ചകോടിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്, പുതിയ കോൺസുലേറ്റ് ജനറൽ ഇന്ത്യയിലെ അഞ്ചാമത്തെ നയതന്ത്ര ഓഫീസായിരിക്കുമെന്ന് ഓസ്‌ട്രേലിയയുടെ വിദേശകാര്യ സഹമന്ത്രി ടിം വാട്ട്‌സ് പറഞ്ഞു. നിർണ്ണായക സാങ്കേതികവിദ്യയുടെ കാര്യത്തിൽ, ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യയേക്കാൾ ഒരു പങ്കാളിയും പ്രാധാന്യമല്ല. അതുകൊണ്ടാണ് നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതിക നയങ്ങൾക്കായി പുതിയ ഓസ്‌ട്രേലിയ-ഇന്ത്യ സെൻറർ ഓഫ് എക്‌സലൻസ് ബെംഗളൂരുവിൽ തുറക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. “വിശാലാടിസ്ഥാനത്തിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുമായുള്ള സാങ്കേതിക പങ്കാളിത്തം മുന്നോട്ട്…
Read Moreബെംഗളൂരുവിനെ കുറിച്ച് അറിയാതെ മലയാളികൾക്ക് ഓണസദ്യ ഒരുക്കിയപ്പോൾ, ജീവിതത്തിൽ ഏറ്റവും സങ്കടപ്പെട്ട ദിവസം!
ബെംഗളൂരു : ഷെഫ് പിള്ളെ എന്ന സുരേഷ് പിള്ളയെ ഇന്നറിയാത്തവർ മലയാളികളിൽ കുറവാണ്. നാവിലൂടെ രുചിയുടെ “നിർവാണ”ത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഷെഫ് കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൻ്റ സമീപത്ത് ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് തുടങ്ങി ആയിരക്കണക്കിന് ഡോളർ വിലയുള്ള ഷെഫ് പിള്ളെ എന്ന ബ്രാൻ്റിൻ്റെ പിന്നിലെ രുചിക്കൂട്ടുകളെ കുറിച്ച് പറയുന്ന പരിപാടിയാണ് ഇപ്പോൾ സഫാരി ടീവിയിൽ പ്രക്ഷേപണം ചെയ്യുന്നത്. ബി.ബി.സിയിലെ മാസ്റ്റർ ഷെഫ് പരിപാടിയിലൂടെ ഒരു മലയാളിയുടെ കൈപ്പുണ്യ ലോകം മുഴുവൻ അറിഞ്ഞതോടെയാണ് സുരേഷ് പിള്ളെയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്. തൻ്റെ നാട്ടിലുള്ള ഹോട്ടൽ…
Read Moreശബരിമലയിലേക്ക് ഡിസംബർ മുതൽ സ്പെഷ്യൽ ബസ് സർവീസ്
ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ് പോർട്ട് കോർപറേഷൻ ശബരിമലയിലേക്ക് ഡിസംബർ ഒന്നു മുതൽ സ്പെഷ്യൽ ബസ് സർവീസ്. ബെംഗളൂരുവിനും പമ്പയ്ക്കുമിടയിൽ ഒരു രാജഹംസ സർവീസും ഐരാവത് വോൾവോയുമാണ് സർവീസ് നടത്തുക. ബെംഗളൂരുവിൽ നിന്നുള്ള രാജഹംസ സർവീസ് ദിവസവും ഉച്ചയ്ക്ക് 1.01 ന് ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടും. മൈസൂരു റോഡ് സാറ്റ്ലൈറ്റ് ബസ് സ്റ്റാൻഡിൽ 1.31 എത്തും. അടുത്ത ദിവസം 7.29 ന് പമ്പയിൽ എത്തിച്ചേരും. ബെംഗളൂരുവിൽ നിന്നുള്ള ഐരാവത് വോൾവോ സർവീസ് ദിവസവും ഉച്ചക്ക് 2.01 ന് ശാന്തിനഗർ ബസ്…
Read Moreരാഹുൽ ഗാന്ധിയ്ക്ക് വധഭീഷണി
മധ്യപ്രദേശ്: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെത്തിയ രാഹുല്‍ ഗാന്ധിക്കുനേരെ അജ്ഞാതന്റെ വധഭീഷണിക്കത്ത്. ജുനി ഇന്ദോര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു മധുരപലഹാരക്കടയില്‍നിന്നാണ് കത്ത് കണ്ടെത്തിയത്. നഗരത്തില്‍ പലയിടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് കത്തില്‍ ഭീഷണിയുണ്ട്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനുനേരെ നിറയൊഴിക്കുമെന്നും രാഹുല്‍ ഗാന്ധിയെ വധിക്കുമെന്നും കത്തില്‍ പറയുന്നു. കത്തെഴുതിയ ആളെ കണ്ടെത്താന്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ദോറിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളിലുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പോലീസ് സൂക്ഷമമായി പരിശോധിച്ച് വരികയാണെന്നാണ് പുറത്തുവരുന്ന വിവരം. ആരെങ്കിലും തമാശക്കെഴുതിയ…
Read Moreജാമിഅ മസ്ജിദ്, ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി
ബെംഗളൂരു: ശ്രീരംഗപട്ടണയിലെ ജാമിഅ മസ്ജിദില്‍ അവകാശമുന്നയിച്ച് ബജ്റംഗ്ദളിന്റെ നേതൃത്വത്തില്‍ ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. മസ്ജിദ് മുമ്പ് ക്ഷേത്രമായിരുന്നുവെന്നതിനുള്ള അടയാളങ്ങള്‍ ഉണ്ടെന്നും പള്ളി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നുമാണ് ആവശ്യം. ഗ്യാന്‍വ്യാപി മസ്ജിദിന്‍റെ കാര്യത്തിലെന്നപോലെ ശ്രീരംഗപട്ടണയിലെ ജാമിഅ മസ്ജിദിലും അവകാശം ഉന്നയിച്ച് പ്രശ്നം കോടതി നടപടികളില്‍ കുരുക്കുകയാണ് സംഘ്പരിവാര്‍ ലക്ഷ്യം. ശ്രീരംഗപട്ടണ ജാമിഅ മസ്ജിദില്‍ അവകാശമുന്നയിച്ച് രംഗത്തെത്തിയ തീവ്രഹിന്ദുത്വ സംഘടനകള്‍ വിഷയത്തില്‍ പുതിയ നിയമക്കുരുക്കുകള്‍ ഉണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് 108 ആളുകളുടെ ഹർജി നല്‍കിയിരിക്കുന്നത്. ഹിന്ദുമത ഗ്രന്ഥങ്ങളില്‍ 108 എന്നതിന് പ്രത്യേക സ്ഥാനമുണ്ടെന്നും ഇതിനാലാണ് അത്രയും ആളുകള്‍ ഹർജി നല്‍കാന്‍…
Read Moreനഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങും
ബെംഗളൂരു: തെക്കൻ ബെംഗളൂരുവിലെ മെട്രോ നിർമാണ സ്ഥലങ്ങൾക്ക് സമീപമുള്ള വിവിധ ജലവിതരണ ലൈനുകൾ മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ നവംബർ 21 ന് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ജലവിതരണം തടസ്സപ്പെടും. ബി ഡബ്ല്യൂ എസ്എസ്ബി സ്ഥാപിച്ച ലൈനുകൾ ഔട്ടർ റിംഗ് റോഡിലൂടെ കെആർ പുരം മുതൽ സിൽക്ക് ബോർഡ് വരെ പ്രവർത്തിക്കും. താഴെ പറയുന്ന പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും ജംബൂസവാരി ദിനെ, പുട്ടേനഹള്ളി, കോണനകുന്റെ ക്രോസ്, ജരഗനഹള്ളി, ജെപി നഗർ 4,5,6,7 സ്റ്റേജ്, തിലക് നഗർ, വിജയ ബാങ്ക് ലേ, ബിലേകഹള്ളി,…
Read More