ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ഡിജിറ്റൽ പേയ്‌മെന്റുകൾ രേഖപ്പെടുത്തിയത് ബെംഗളൂരു തന്നെ

online internet mobile

ബെഗളൂരു: 2022 ലെ മൂന്നാം പാദത്തിൽ (ജൂലൈ മുതൽ സെപ്റ്റംബർ വരെ ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ഡിജിറ്റൽ പേയ്‌മെന്റുകൾ രേഖപ്പെടുത്തിയത് ബെംഗളൂരുവാണെന്ന് റിപ്പോർട്ട്. വേൾഡ്‌ലൈൻ ഇന്ത്യ ഡിജിറ്റൽ പേയ്‌മെന്റ് റിപ്പോർട്ട് ക്യു 3 2022 പ്രകാരം ഹൈദരാബാദ് രണ്ടാം സ്ഥാനത്തും ചെന്നൈ, മുംബൈ, പൂനെ, ഡൽഹി, കൊൽക്കത്ത, തിരുവനന്തപുരം, കോയമ്പത്തൂർ, തൃശൂർ എന്നീ നഗരങ്ങൾ തൊട്ടുപിന്നിലായി ഉണ്ടെന്നും പഠനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു. ബെംഗളൂരുവിലെ ആളുകൾ 14.82 ദശലക്ഷം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ നടത്തിയതായിട്ടാണ് വേൾഡ്‌ലൈൻ കണ്ടെത്തൽ. 2022 ജനുവരി മുതൽ ഒക്‌ടോബർ വരെയുള്ള കാലയളവിൽ…

Read More

ആറാമത്തെ മാലിന്യ സംസ്കരണ പ്ലാന്റ് സജീവമാക്കി ബിബിഎംപി 

ബെംഗളൂരു; രാജ്യവ്യാപകമായി നടത്തിയ സ്വച്ഛ് സർവേക്ഷൻ സർവേയിൽ കുറഞ്ഞ സ്കോറുകൾ നേടിയതിന് ശേഷം, കഴിഞ്ഞ എട്ട് വർഷമായി ഉപയോഗിക്കാതെ കിടന്നിരുന്ന സുബ്ബരയപ്പന പാളയയിലെ ആറാമത്തെ മാലിന്യ സംസ്കരണ പ്ലാന്റ് ബിബിഎംപി ഉപയോഗപ്പെടുത്തി തുടങ്ങി. ബിബിഎംപി പ്രതിദിനം 10 മാലിന്യം നിറഞ്ഞ കോംപാക്‌ടറുകളാണ് പ്ലാന്റിലേക്ക് അയച്ചു തുടങ്ങിയിട്ടുള്ളത്. മതിയായ മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ അഭാവമാണ് ഈ വർഷത്തെ ശുചീകരണ സർവേയിൽ ബെംഗളൂരു പല നഗരങ്ങളേക്കാളും താഴെയാകാൻ കാരണമായത്. ബിബിഎംപി ശേഖരിക്കുന്ന മാലിന്യത്തിന്റെ ഭൂരിഭാഗവും മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ബെംഗളൂരുവിൽ ആകെ ഏഴ് മാലിന്യ സംസ്കരണ പ്ലാന്റുകളുണ്ട്.…

Read More

ജനങ്ങളെയും ഫോറസ്റ്റ് അധികൃതരെയും ഒരുപോലെ വട്ടം കറക്കുന്നപുള്ളി പുലിയെ പിടിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു

ബെംഗളൂരു: സംസ്ഥാനത്തിലെ രണ്ട് തെക്കൻ ജില്ലകളായ മൈസൂരും മണ്ഡ്യയും ഉൾപ്പെടുന്ന മൈസൂരു ഫോറസ്റ്റ് സർക്കിളിൽ പുള്ളിപ്പുലി-മനുഷ്യസംഘർഷം വർധിച്ചതിനെത്തുടർന്ന് മേഖലയിലെ പുള്ളിപ്പുലിയെ നേരിടാൻ പ്രത്യേക സംഘങ്ങത്തെ അധികൃതരെ രൂപീകരിച്ചു. അടുത്തിടെ നടന്ന രക്ഷാപ്രവർത്തനങ്ങളിൽ, മൈസൂർ സിറ്റി ഫോറസ്റ്റ് അധികൃതർ വിവിധ ഫോറസ്റ്റ് വിംഗുകളിൽ നിന്നുള്ള ആളുകളെയും ബന്ദിപ്പൂർ, ബിലിഗിരിരംഗ സ്വാമി ക്ഷേത്രം കടുവ സങ്കേതങ്ങളിൽ നിന്നുള്ള പ്രത്യേക ടീമുകളെയും ഉപയോഗിച്ച് പുള്ളിപ്പുലിയെ പിടികൂടാൻ ശ്രമിച്ചു. മൈസൂരിലെ ടി നരസിപുര താലൂക്കിൽ ഒരു മാസത്തിനുള്ളിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നിട്ടും, പുള്ളിപ്പുലിയെ പിടികിട്ടാതെ തുടരുകയാണ് അതുകൊണ്ടുതന്നെ…

Read More

നാഗരഭാവി മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ 2 മലയാളികൾ മരിച്ചു

ബെംഗളൂരു: പടിഞ്ഞാറൻ ബെംഗളൂരുവിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് മലയാളികൾ മരിച്ചതായി പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി 11.20 ഓടെ നാഗരഭാവി മേൽപ്പാലത്തിൽ വെച്ച്‌ ഇവരുടെ ഇരുചക്രവാഹനം നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. മൈസൂർ റോഡിലേക്ക് പോവുകയായിരുന്ന ട്രക്ക് ഡ്രൈവർ ടയർ പഞ്ചറായതിനെ തുടർന്ന് ചരക്ക് നീക്കുകയായിരുന്നു. ഇരുചക്രവാഹനയാത്രികരായ നാഗരഭവി രണ്ടാം സ്റ്റേജിലെ മലഗാലയിൽ താമസിക്കുന്ന കേരള സ്വദേശികളായ മുഹമ്മദ് അലി (24), സമീം ഉള്ളാ (27) എന്നിവർക്കാണ് അപകടത്തിൽ തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റത്. വഴിയാത്രക്കാരാണ് ഇവരെ 108 ആംബുലൻസിൽ…

Read More

മഹാരാഷ്ട്ര-കർണാടക അതിർത്തി സാധാരണ നിലയിലേക്ക്

ബെംഗളൂരു: കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കത്തിൽ മഹാരാഷ്ട്ര അനുകൂല പ്രവർത്തകർ വൻ പ്രതിഷേധം നടത്തിയതിന് പിന്നാലെ, തിരക്കേറിയ പൂനെ-ബെംഗളൂരു ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെടുത്തിയതിനും പിന്നാലെ, കർണാടക-മഹാരാഷ്ട്ര അതിർത്തിയിലെ നിപാനിക്ക് സമീപമുള്ള കോഗ്നോളി ടോൾ പ്ലാസയിൽ സാധാരണ ജനജീവിതത്തിലേക്ക് ആയി. മഹാരാഷ്ട്ര, കർണാടക, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യ വാഹനങ്ങൾ കുഴപ്പമില്ലാതെ ഓടി തുടങ്ങി. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ടോൾ പ്ലാസയിൽ ഏതാനും പോലീസുകാരും ഒരു ജീപ്പും നിലയുറപ്പിച്ചിട്ടുണ്ട്. സംശയം ജനിപ്പിച്ച വാഹനങ്ങൾ മാത്രമാണ് പൊലീസ് പരിശോധിച്ചത്. എന്നാൽ ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ട്രാൻസ്പോർട്ട് കോർപ്പറേഷൻ…

Read More

ഈ ക്രിസ്മസിന് റിലീസ് ചെയ്യുന്ന ചിത്രങ്ങൾ

പൃഥ്വിരാജ്, ആസിഫ് അലി ചിത്രം കാപ്പ, ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍ ചിത്രം ആനന്ദം പരമാനന്ദം, ബിജു മേനോനും ഗുരുസോമസുന്ദരവും ഒരുമിക്കുന്ന നാലാംമുറ ആന്റണി വര്‍ഗീസിന്റെ ഓ മേരി ലൈല നിരഞ്ജ് മണിയന്‍പിള്ളയും ശരത് അപ്പാനിയും അഭിനയിക്കുന്ന കാക്കിപ്പട എന്നിവയാണ് ക്രിസ്‌മസ് ചിത്രങ്ങള്‍. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ ഡിസംബര്‍ 22ന് റിലീസ് ചെയ്യും. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ 23ന് റിലീസ് ചെയ്യും. ദിവ്യപ്രഭയും ശാന്തി പ്രിയയുമാണ് നായികമാര്‍. ഷാഫി സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്‌നറായ ആനന്ദം പരമാനന്ദം 23ന് ആണ്…

Read More

കൊച്ചിയിൽ പട്ടാപ്പകൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതിയെ തേടി പോലീസ് ബെംഗളൂരുവിലേക്ക്

കൊച്ചി : കലൂരിൽ പട്ടാപ്പകൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും പ്രതിയെ കുറിച്ച് പോലീസിന് കൃത്യമായ വിവരങ്ങളില്ല. ഉത്തരാഖണ്ഡ് സ്വദേശിയായ പ്രതി ഫാറൂഖിന് വേണ്ടി ബെംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്. കുറ്റകൃത്യം നടത്തിയ ശനിയാഴ്‌ച തന്നെ പ്രതി കേരളം വിട്ടുവെന്ന് എറണാകുളം നോർത്ത് പോലീസ് കണ്ടെത്തി. ബെംഗളൂരു ഉൾപ്പടെയുള്ള മെട്രോ നഗരങ്ങളിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയാണ് പോലീസ് കാണുന്നത്. സ്‌പായിലെ ജോലി അറിയാവുന്ന പ്രതി മെട്രോ നഗരങ്ങളിൽ ജോലി തേടാനുള്ള സാധ്യതയും പോലീസ് പരിഗണിക്കുന്നുണ്ട്. കൂടുതൽ…

Read More

അലമാരയിൽ നിന്നും മൃതദേഹം കണ്ടെത്തിയ കേസ്, പ്രതിയുടെ അറസ്റ്റ് ഉടൻ 

ബെംഗളൂരു: 80 കാരിയുടെ മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ അയല്‍വാസിയുടെ അലമാരയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി മകൻ. അലമാരയിൽ നിന്നും കണ്ടെത്തിയ പാർവതിയമ്മയുടെ മൃതദേഹത്തിൽ നിന്നും ആഭരണങ്ങൾ മോഷണം പോയതായി മകൻ. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കര്‍ണാടകയിലെ ആഭരണ ഫാക്ടറിയില്‍ ജോലിക്കെത്തിയ ബംഗാള്‍ സ്വദേശിയായ യുവതി പവല്‍ ഖാന്റെ വീട്ടിലെ അലമാരയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് യുവതി സംശയദൃഷ്ടിയിലെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉടന്‍ അറസ്റ്റുണ്ടാകും. വയോധികയായ പാര്‍വതമ്മയാണ് കൊല്ലപ്പെട്ടത്. ഇവര്‍…

Read More

മംഗളൂരു സ്ഫോടനം, പ്രതിയുടെ കേരള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്

ബെംഗളൂരു: മംഗളൂരു സ്‌ഫോടന കേസിൽ പ്രതി മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധത്തിന് കൂടുതൽ തെളിവുകൾ. പ്രതി മുഹമ്മദ് ഷാരിഖ് കേരളത്തിലെത്തിയത് സാമ്പത്തിക സമാഹരണത്തിനെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഹമ്മദ് ഷാരിഖ് സന്ദർശിച്ചവരുടെ വിശദാംശങ്ങൾ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. ഇയാൾ നഗരങ്ങളിലും തീരദേശ മേഖലകളിലും താമസിച്ച് നിരവധി കൂടിക്കാഴ്ചകൾ നടത്തി. ഷാരിഖ് കൊച്ചിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ സമാഹരിച്ചോയെന്നും പരിശോധിച്ചു വരുന്നു. സ്ഫോടനത്തിന് മുൻപ് ഷാരിഖ് ട്രയൽ നടത്തിയിരുന്നെന്ന് എൻഐഎ അറിയിച്ചിരുന്നു. സ്ഫോടനം നടന്നതിന് ഒരാഴ്ച മുമ്പ് ശിവമോഗയിലെ ഒരു വനമേഖലയിൽ വച്ച് പ്രതി ട്രയൽ…

Read More

യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ആറംഗ സംഘം

ബെംഗളൂരു: ബംഗളൂരുവിൽ ആറംഗ സംഘം യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മുപ്പത്കാരനായ ബാലപ്പ എന്നയാളാണ് ആറംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബെംഗളൂരു നഗരത്തിന്റെ ഭാഗമായ കെ.പി അഗ്രഹാര പ്രദേശത്ത് ഡിസംബർ നാലിന് അർധരാത്രിയിലാണ് സംഭവം. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും അടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്. കെ.പി അഗ്രഹാര പ്രദേശത്ത് ഇരിക്കുകയായിരുന്ന യുവാവിനെ ഒരു സംഘം വളയുന്നതും വലിച്ചിഴച്ച്‌ നിലത്തിടുന്നതും ക്യാമറ ദൃശ്യങ്ങളിൽ കാണാം.അതിനിടെ സംഘത്തിൽപ്പെട്ട ഒരു സ്ത്രീ വലിയ കല്ലെടുത്ത് കൊണ്ടുവന്ന് യുവാവിനെ തലക്കടിക്കുകയായിരുന്നു. പിന്നീട്…

Read More
Click Here to Follow Us