ജനങ്ങളെയും ഫോറസ്റ്റ് അധികൃതരെയും ഒരുപോലെ വട്ടം കറക്കുന്നപുള്ളി പുലിയെ പിടിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു

ബെംഗളൂരു: സംസ്ഥാനത്തിലെ രണ്ട് തെക്കൻ ജില്ലകളായ മൈസൂരും മണ്ഡ്യയും ഉൾപ്പെടുന്ന മൈസൂരു ഫോറസ്റ്റ് സർക്കിളിൽ പുള്ളിപ്പുലി-മനുഷ്യസംഘർഷം വർധിച്ചതിനെത്തുടർന്ന് മേഖലയിലെ പുള്ളിപ്പുലിയെ നേരിടാൻ പ്രത്യേക സംഘങ്ങത്തെ അധികൃതരെ രൂപീകരിച്ചു.

അടുത്തിടെ നടന്ന രക്ഷാപ്രവർത്തനങ്ങളിൽ, മൈസൂർ സിറ്റി ഫോറസ്റ്റ് അധികൃതർ വിവിധ ഫോറസ്റ്റ് വിംഗുകളിൽ നിന്നുള്ള ആളുകളെയും ബന്ദിപ്പൂർ, ബിലിഗിരിരംഗ സ്വാമി ക്ഷേത്രം കടുവ സങ്കേതങ്ങളിൽ നിന്നുള്ള പ്രത്യേക ടീമുകളെയും ഉപയോഗിച്ച് പുള്ളിപ്പുലിയെ പിടികൂടാൻ ശ്രമിച്ചു. മൈസൂരിലെ ടി നരസിപുര താലൂക്കിൽ ഒരു മാസത്തിനുള്ളിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നിട്ടും, പുള്ളിപ്പുലിയെ പിടികിട്ടാതെ തുടരുകയാണ്

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

അതുകൊണ്ടുതന്നെ രണ്ട് സ്ഥലങ്ങളിലും തിരച്ചിൽ തുടരുകയും പ്രത്യേക സംഘത്തെ അവിടെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. പുള്ളിപ്പുലി സ്വതന്ത്രമായി വിഹരിക്കുന്ന സംഭവസ്ഥലങ്ങളിൽ രണ്ട് ഡസനിലധികം കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കെആർഎസ് അണക്കെട്ടിലെ ബൃന്ദാവൻ ഗാർഡൻസിന്റെ ഭാഗത്ത് കണ്ട, ഒരു പുള്ളിപ്പുലിയെ വളയാൻ അവർക്ക് നിർദേശം നൽകുകയും ചെയ്തട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
[masterslider id="10"]

Related posts