യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ആറംഗ സംഘം

ബെംഗളൂരു: ബംഗളൂരുവിൽ ആറംഗ സംഘം യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മുപ്പത്കാരനായ ബാലപ്പ എന്നയാളാണ് ആറംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ബെംഗളൂരു നഗരത്തിന്റെ ഭാഗമായ കെ.പി അഗ്രഹാര പ്രദേശത്ത് ഡിസംബർ നാലിന് അർധരാത്രിയിലാണ് സംഭവം. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും അടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്. കെ.പി അഗ്രഹാര പ്രദേശത്ത് ഇരിക്കുകയായിരുന്ന യുവാവിനെ ഒരു സംഘം വളയുന്നതും വലിച്ചിഴച്ച്‌ നിലത്തിടുന്നതും ക്യാമറ ദൃശ്യങ്ങളിൽ കാണാം.അതിനിടെ സംഘത്തിൽപ്പെട്ട ഒരു സ്ത്രീ വലിയ കല്ലെടുത്ത് കൊണ്ടുവന്ന് യുവാവിനെ തലക്കടിക്കുകയായിരുന്നു. പിന്നീട് സംഘാംഗങ്ങൾ മാറി യുവാവിനെ കല്ലുകൊണ്ട് ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഗുരുതരമായി ഇയാൾ പിന്നീട് മരിക്കുകയായിരുന്നു. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികളെ പിടികൂടുന്നതിനായി മൂന്ന് പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചതായി ബംഗളൂരു പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തിലെ മികച്ച അഞ്ച് ജലവിതരണ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ബി.ഡബ്ല്യു.എസ്.എസ്.ബി
[masterslider id="10"]

Related posts