ബെംഗളൂരു: ബെംഗളൂരു മൈസൂരു ഹൈവേയിൽ തെറ്റായ വശം സ്‌കൂൾ ബസ് ഓടിച്ച ഡ്രൈവറെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.
തെറ്റായ റോഡിലൂടെ ബസ് അമിതവേഗതയിൽ ഓടുന്നതിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചതിനെ തുടർന്നാണ് കുമ്പളഗോട് പോലീസ് ബസ് പിടിച്ചെടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.
അതെസമയം ഇത് പഴയ വിഡിയോ അടുത്തിടെ അപ്‌ലോഡ് ചെയ്തതാണെന്നും പോലീസ് പറഞ്ഞു.
Vehicles going on the wrong way at BLR-MYS highway caught on dashcam @spramanagara @MandyaPolice @alokkumar6994 pic.twitter.com/gTZ3WHDcQ9
— ThirdEye (@3rdEyeDude) September 13, 2023
ഭാർഗവ് എന്ന സോഷ്യൽ മീഡിയ ഉപയോക്താവ് ഓൺലൈനിൽ വീഡിയോകൾ പങ്കുവെച്ചതിനെത്തുടർന്ന് ബെംഗളൂരു-മൈസൂരു ഹൈവേയുടെ തെറ്റായ വശത്ത് സഞ്ചരിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ്, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി അഡീഷണൽ ഡയറക്ടർ ജനറൽ അലോക് കുമാർ ബുധനാഴ്ച ഉറപ്പ് നൽകിയിരുന്നു.
ക്രൈസ്റ്റ് സ്‌കൂളിന്റെ സ്‌കൂൾ ബസ് ഹൈവേയുടെ തെറ്റായ വശത്തുകൂടി അതിവേഗത്തിൽ പോകുമ്പോൾ ബസ്സിൽ 12 വിദ്യാർഥികൾ ഉണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ബെംഗളൂരു-മൈസൂരു ഹൈവേയുടെ തെറ്റായ വശത്തേക്ക് വാഹനങ്ങൾ കയറിയ സംഭവങ്ങൾ നിരവധിയാണ്.
Ramanagara Police is on job. Will take stringent action https://t.co/xRUstFKujx
— alok kumar (@alokkumar6994) September 13, 2023
ദേശീയപാതയുടെ തെറ്റായ വശത്ത് വാഹനമോടിക്കുന്നത് കണ്ടെത്തിയാൽ ഡ്രൈവർമാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് അലോക് കുമാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അപകടങ്ങൾ തടയുന്നതിനായി ബംഗളൂരു-മൈസൂരു ഹൈവേയിൽ വേഗനിയന്ത്രണം, ബൈക്കുകൾ നിരോധിക്കുക, ഓടുന്ന വാഹനങ്ങളുടെ വേഗത കുറയ്ക്കുക തുടങ്ങിയ നിരവധി നടപടികളാണ് പോലീസ് നടപ്പാക്കിയത്.
നടപടികൾ നടപ്പിലാക്കിയതിന് ശേഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഹൈവേയിലെ മാരകമായ അപകടങ്ങളുടെ എണ്ണം കുറഞ്ഞതായും പോലീസ് അറിയിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.