മുൻ എംഎൽഎ ശ്രീശൈലപ്പ ബിദരൂർ പാർട്ടി യോഗത്തിനിടെ കുഴഞ്ഞു വീണു മരിച്ചു

ബെംഗളൂരു: രണ്ട് തവണ എം.എൽ.എ ആയിരുന്ന ശ്രീശൈലപ്പ ബിദരൂർ വെള്ളിയാഴ്ച നടന്ന കോൺഗ്രസ് യോഗത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണു മരിച്ചു. അദ്ദേഹത്തിന് 60 വയസ്സായിരുന്നു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരുമായി ഒരു സ്വകാര്യ റിസോർട്ടിൽ പാർട്ടി യോഗം വിളിച്ചിരുന്നു. യോഗം തുടങ്ങാനിരിക്കെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.

1994ൽ ജനതാദൾ സ്ഥാനാർഥിയായിരുന്ന ബിദരൂർ റോൺ എംഎൽഎയായി. 2008ൽ ഗദഗിൽ കോൺഗ്രസിന്റെ എച്ച്‌കെ പാട്ടീലിനെ പരാജയപ്പെടുത്തിയപ്പോൾ ബിദരൂർ ബിജെപി സ്ഥാനാർഥിയായിരുന്നു. 2013ലെ തിരഞ്ഞെടുപ്പിൽ പാട്ടീലിനെതിരെ ബിജെപി സ്ഥാനാർത്ഥിയായി പരാജയപ്പെട്ടു. 2018ലെ നിയമസഭാ  തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിത്വം നൽകാത്തതിനെ തുടർന്ന് 2019 ഏപ്രിലിൽ ബിദരൂർ കോൺഗ്രസിൽ ചേർന്നു.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

ബിദരൂരിന്റെ നിര്യാണത്തെ തുടർന്ന് യോഗം ഞായറാഴ്ച വരെ മാറ്റിവെച്ചതായി ശിവകുമാർ അറിയിച്ചു. “ഞായറാഴ്ച, മീറ്റിംഗ് സൂമിൽ നടക്കും,” അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ബിദരൂരിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം
[masterslider id="10"]

Related posts