ബെംഗളൂരു: മൂര്‍ഖനെ പിടിച്ച് പത്തിയില്‍ ചുംബിച്ച യുവാവിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. കര്‍ണാടകയിലെ ശിവമോഗയിലുള്ള ബൊമ്മനക്കട്ടയിലാണ് സംഭവം. കല്യാണ വീട്ടില്‍ കയറിയ പാമ്പിനെ പിടികൂടാനെത്തിയ പാമ്പു പിടിത്തക്കാരനായ അലക്സ് എന്ന യുവാവാണ് മൂർഖൻ ഉമ്മ വച്ച ശേഷം ആശുപത്രിയിൽ ആയത്. ഇയാൾ ഉമ്മവെച്ചത് ഇഷ്ടപ്പെടാത്ത മൂര്‍ഖന്‍ തലതിരിച്ച് അലക്സിന്റെ ചുണ്ടില്‍ ഒറ്റക്കടിക്കുകയായിരുന്നു. കടികിട്ടയതോടെ അലക്സിന്റെ പിടി വിടുകയും പാമ്പ് രക്ഷപ്പെടുകയും ചെയ്തു. നാട്ടുകാര്‍ തിരിഞ്ഞെങ്കിലും പാമ്പിനെ പിടികൂടാനായില്ല. പാമ്പുകള്‍ വീടുകളിലോ മനുഷ്യവാസ പ്രദേശങ്ങളിലോ കയറിയാലുടന്‍ പിടികൂടാന്‍ എത്തുന്ന പാമ്പുപിടിത്തക്കാരാണ്…
Read MoreDay: 2 October 2022
കഞ്ചാവ് കേസിലെ പ്രതി ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: കേരളത്തിലേക്ക് കഞ്ചാവെത്തിച്ച് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ പോലീസ് ബെംഗളൂരുവിൽ നിന്നും പിടികൂടി. ചെര്‍ക്കാപ്പാറയിലെ അസ്രു എന്ന് വിളിക്കുന്ന എ.ജി. അസ്ഹറുദ്ദീനെയാണ് പോലീസ് പിടികൂടിയത്. ബേക്കല്‍ ഡിവൈ.എസ്.പി സി.കെ. സുനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ യു.പി. വിപിന്റെ നിര്‍ദേശാനുസരണം ബേക്കല്‍ എസ്.ഐ എം. രജനീഷും സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സന്തോഷ് കെ. ഡോണ്‍, സനീഷ് കുമാര്‍ എന്നിവരുമാണ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് ഏഴിന് അസ്ഹറുദ്ദീന്റെ വീട്ടില്‍ വില്പനക്കായി സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. കേസിലെ ഒന്നാം…
Read Moreമദ്രസകളിൽ ഈ മാസം മുതൽ സർവ്വേ ആരംഭിക്കും
ബെംഗളൂരു :കർണാടകയിലെ എല്ലാ മദ്രസകളിലും ഈ മാസം മുതൽ സർവേ നടത്തുമെന്ന് റിപ്പോർട്ട് .കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ ആയിരിക്കും സർവ്വേ നടത്തുക. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. സംസ്ഥാനത്തെ എല്ലാ മദ്രസകളിലെയും പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സർക്കാർ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു . സർവേ നടത്താൻ വിദ്യാഭ്യാസ വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.റിപ്പോർട്ട് സമർപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. പരിശോധനകൾ കഴിയുന്ന മുറയ്ക്ക് സമർപ്പിക്കാനാണ് നിർദ്ദേശം. മദ്രസകളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ…
Read Moreരൺവീറും ദീപികയും വേർപിരിയലിന്റെ വക്കിൽ
ബോളിവുഡ് താരങ്ങളായ രൺവീർ സിംഗും ദീപിക പദുകോണും വേർപിരിയുന്നതായി റിപ്പോർട്ടുകൾ . ഇരുവർക്കും ഇടയിൽ വിള്ളൽ വന്നതായുള്ള അഭ്യൂഹം സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുകയാണ് ഇപ്പോൾ .ഇരുവരുടെയും ചില ട്വീറ്റുകളാണ് വാർത്തകൾക്ക് കാരണമാവുന്നത് .ഇതോടെ ആരാധകരും ആശങ്കയിലാണ്. എന്നാൽ തങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കി റൺവീർ രംഗത്ത് എത്തിയിരുന്നു. വൈകാതെ തന്നെ തങ്ങളെ വീണ്ടും സ്ക്രീനിൽ ഒരുമിച്ച് കാണാമെന്നും റൺവീർ പറഞ്ഞു . 83 എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2018 ൽ ആണ് ദീപിക പദുകോണും രൺവീർസിംഗും വിവാഹിതരായത്.
Read Moreകാറുകൾ അതിക്രമിച്ച് കയറി, രാഹുൽ ഗാന്ധിയ്ക്കെതിരെ ബിജെപി പരാതി നൽകി
ബെംഗളൂരു: ഭാരത് ജോഡോ യാത്ര കർണാടകയിൽ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ വനംവകുപ്പ് അധികൃതര്‍ക്ക് കർണാടക ബിജെപി പരാതി നല്കി. വന സംരക്ഷണ നിയമം ലംഘിച്ച് ബന്ദിപ്പൂര്‍ വനത്തിലേക്കും, ടൈഗര്‍ സോണിലേക്കും വാഹനങ്ങളുമായി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനെ തുടർന്നാണ് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിയ്ക്ക് പുറമേ കര്‍ണാടകയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോണ്‍ഗ്രസ് നേതാക്കളായ കെ.കെ ജോര്‍ജ്, എംബി പാട്ടീല്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ബന്ദിപ്പൂര്‍ വനമേഖലയിലേക്കും ടൈഗര്‍ റിസര്‍വ്വിലേക്കും വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി…
Read Moreആംബുലൻസ് വിളിക്കാൻ ഇനി ക്യു ആർ കോഡ്
ബെംഗളൂരു: അടിയന്തര വൈദ്യസഹായത്തിനു ഇനി ആംബുലൻസ് ലഭ്യമാക്കാൻ എളുപ്പം. തിരക്കേറിയ ജംഗ്ഷനുകളിൽ ക്യു ആർ കോഡ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് മണിപ്പാൽ ആശുപത്രി. ക്യു ആർ കോഡ് സ്കാൻ ചെയ്യുന്ന വഴി ആംബുലൻസ് സർവീസ് ഉടൻ ലഭ്യമാകുന്ന സംവിധാനം ആണ് ഇത് . 24 മണിക്കൂർ ഈ സേവനം ലഭ്യമാണെന്ന് ആശുപത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി ക്യു ആർ കോഡ് സംവിധാനം ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുണ്ട്.
Read Moreമെട്രോ വാണിജ്യ സർവീസ്, പ്രതീക്ഷയോടെ കെ ആർ പുരം
ബെംഗളൂരു: വൈറ്റ് ഫീൽഡ്- ബയ്യപ്പനഹള്ളി പാതയിൽ അടുത്ത വർഷം മെട്രോ വാണിജ്യ സർവീസ് ആരംഭിക്കുന്നതിൽ പ്രതീക്ഷയർപ്പിച്ച് കെ ആർ പുരം നിവാസികൾ. ഗതാഗത കുരുക്ക് രൂക്ഷമായ കെ ആർ പുരം ടിൻഫാക്ടറിക്കും റെയിൽവേ സ്റ്റേഷനും ഇടയിൽ ഉള്ള നിർദ്ധിഷ്ട മെട്രോ സ്റ്റേഷന്റെ നിർമ്മാണം ഇപ്പോൾ അവസാനഘട്ടത്തിൽ ആണ്. നേരത്തെ റെയിൽവേ സ്റ്റേഷൻ നിർമ്മാണത്തിന് 3500 ചതുരശ്ര അടി വിട്ടു നൽകിയിരുന്നു. റെയിൽവേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ച് കാൽനട മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള നടപടികൾ ബിബിഎംപി ആരംഭിച്ചിട്ടുണ്ട്. റെയിൽവേ അനുമതി ലഭിക്കുന്നതോടെ പാലം നിർമ്മാണം ആരംഭിക്കുമെന്ന്…
Read Moreഗാന്ധി ജയന്തി ആഘോഷം ഇന്ദിരനഗറിൽ
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷം ഇന്ദിരാനഗർ ഇ സി എ യിൽ വച്ച് ഇന്ന് വൈകിട്ട് 3.30ന് സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിലിന്റെ അധ്യക്ഷതയിൽ ചേരും. അതിനു ശേഷം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ചേരുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു .പ്രസ്തുത യോഗത്തിൽ എല്ലാ ഭാരവാഹികളും സംസ്ഥാന കമ്മറ്റി അംഗങ്ങളും പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി ബിജു പ്ലാച്ചേരി അറിയിച്ചു .
Read Moreകോടിയേരിയുടെ മൃതദേഹം ഇന്ന് കണ്ണൂരിൽ എത്തിക്കും, സംസ്കാരം നാളെ 3 മണിക്ക്
തിരുവനന്തപുരം: അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം നാളെ മൂന്ന് മണിക്ക്. ഇന്ന് ഉച്ചയ്ക്ക് മൃതദേഹം തലശ്ശേരിയിൽ എത്തിക്കും. മൂന്ന് മണിമുതൽ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം നടത്തും. ദീർഘനാളായി അർബുധ ബാധിതനായിരുന്ന കോടിയേരി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.
Read Moreകമ്മൽ മോഷണകുറ്റം ആരോപിച്ച് ദളിത് ബാലനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു
ബെംഗളൂരു: മോഷണക്കുറ്റം ആരോപിച്ച് ദളിത് ബാലനെ തൂണിൽ കെട്ടിയിട്ട് ഉയർന്ന ജാതിക്കാർ ക്രൂരമായി മർദിച്ചതായി പരാതി. കർണാടകയിലെ ചിക്കബെല്ലാപൂർ ജില്ലയിലെ ചിന്താമണി റൂറൽ പോലീസ് സ്റ്റേഷൻ കീഴിലുള്ള ഗ്രാമത്തിലാണ് സംഭവം. തുങ്കൂർ ജില്ലയിലെ കെമ്പദേഹള്ളി സ്വദേശിയായ 14 വയസുകാരൻ യശ്വന്തിനാണ് മർദനമേറ്റത്. കൂട്ടത്തോടെ കളിക്കുകയായിരുന്ന യശ്വന്തനെ, ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയുടെ സ്വർണക്കമ്മലുകൾ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഒരു കൂട്ടം ആളുകൾ അക്രമിച്ചത്. നിലത്തുകൂടെ വലിച്ചിഴച്ച ശേഷം വൈദ്യുതത്തൂണിൽ കെട്ടിയിട്ടായിരുന്നു മർദ്ദനം . മകനെ രക്ഷിക്കാൻ ഓടിയെത്തിയ അമ്മയെയും അക്രമിസംഘം വെറുതെ വിട്ടില്ല. യശ്വന്തും അമ്മയും സർക്കാർ…
Read More