ബെംഗളൂരു: കർണാടകയിലെ ബെളഗാവിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ പോലീസ് കണ്ടെത്തി . കുട്ടിയെ കടത്തിയ മാലാ കാബ്ലെ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ബെളഗാവി അത്താനിയിലെ സർക്കാർ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം കുട്ടിയെ തട്ടി കൊണ്ട് പോയത്. അംബിക ഗുവി എന്ന യുവതി പ്രവാസശേഷം വാർഡിൽ വിശ്രാമിക്കവേ നഴ്‌സിൻ്റെ വേഷത്തിലെത്തിയാണ് കാബ്ലെ കുട്ടിയെ തട്ടിയെടുത്തത്. വാർഡിൽ ഉള്ള ഏവരും സർക്കാർ ആനുകൂല്യം ലഭിക്കാനുള്ള കാർഡ് കൈപ്പറ്റനായി ഓഫീസിലെത്തണമേന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ കൃത്യം നടത്തിയത് . കുട്ടിയുടെ ഭാരം നോക്കണമെന്ന് പറഞ്ഞു ആണ് കുട്ടിയെ…
Read MoreMonth: September 2022
ബെംഗളൂരു പ്രീ പ്രോഫേസ് സെപ്റ്റംബർ 25 ന്
ബെംഗളൂരു: ബെംഗളൂരു പ്രൊഫഷണൽ വിംഗും ഇസ്ലാമിക് ഗൈഡൻസ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രോഫേസ് മീറ്റും ടീൻസ് സ്പെസും സെപ്റ്റംബർ 25 ന് ഞായറാഴ്ച വൈകുന്നേരം 3:00 മുതൽ അസ്‌ലം പാലസ്സിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രക്ഷിതാക്കൾക്ക് വേണ്ടി പ്രശസ്ത ഫാമിലി കൗൺസലിംഗ് സ്പെഷ്യലിസ്റ്റ് ഹാരിസ് ബിൻ സലീം “കുടുംബവും ധാർമികതയും” എന്ന വിഷയത്തിലും, താജുദ്ദീൻ സ്വലാഹി “ജീവിത ലക്ഷ്യവും നിയോഗവും” എന്ന വിഷയത്തിലും, കോട്ടക്കൽ അൽ-മാസ്സ് ഹോസ്പിറ്റലിലെ ഡോ . മുഹമ്മദ് കുട്ടി കണ്ണിയൻ “മാറ്റത്തിനൊരുങ്ങുക” എന്ന വിഷയത്തിലും സംസാരിക്കുന്നതായിരിക്കും. അനുകാലിക വിഷയങ്ങൾ…
Read Moreജല അദാലത്ത് ഇന്ന്
ബെംഗളൂരു: ഇന്ന് രാവിലെ 9.30 മുതൽ 11 നും ഇടയിൽ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജല അദാലത്ത് നടത്തും. വാട്ടർ ബില്ലിംഗ്, ഗാർഹിക കണക്ഷനുകൾ ഗാർഹികമല്ലാത്തവയിലേക്ക് മാറ്റുന്നതിലെ കാലതാമസം, ജലവിതരണം, സാനിറ്ററി കണക്ഷനുകൾ എന്നിവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ പരിഹരിക്കും.
Read Moreനിർബന്ധിത മതപരിവർത്തന നിരോധന ബിൽ പാസാക്കി കർണാടക സർക്കാർ
ബെംഗളൂരു: നിർബന്ധിത മതപരിവർത്തന നിരോധന ബിൽ നിയമസഭയിൽ വീണ്ടും പാസാക്കി കർണാടക സർക്കാർ. ഗവർണറുടെ അനുമതി തേടിയ ശേഷം ഗസറ്റിൽ വിജ്ഞാപനം ചെയ്തതോടെ ഇത് നിയമമായി മാറും. നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നവർക്ക് 3 മുതൽ 10 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ഉറപ്പാക്കുന്നതാണ് നിയമം. കഴിഞ്ഞ ഡിസംബറിൽ നിയമസഭ പാസാക്കിയെങ്കിലും ബിജെപിക്ക് ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ നിയമനിർമ്മാണ കൗൺസിലിൽ അവതരിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിൽ കൂടുതൽ ബിജെപി ഭൂരിപക്ഷം ഉറപ്പിച്ചതോടെയാണ് വീണ്ടും കൗൺസിലും ബിൽ പാസാക്കിയത്.
Read Moreമലയാളം മിഷൻ പുതിയ കേന്ദ്രം സർജാപൂർ ഉദ്ഭവ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു
ബെംഗളൂരു: മലയാളം മിഷന്റെ പുതിയ കേന്ദ്രം 2022 സെപ്റ്റംബർ 18-ന് സർജാപുര ഉദ്ഭവ കേന്ദ്രത്തിൽ (എസ്. യു.കെ) ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് ശ്രീ ധമോധരൻ മാഷ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. മലയാളം മിഷൻ ബെംഗളൂരു സൗത്ത് കോ-ഓർഡിനേറ്റർ ശ്രീ ജോമോൻ സ്റ്റീഫൻ മലയാളം മിഷന്റെ പ്രവർത്തനം സദസ്സിനോട് വിശദീകരിച്ചു. ശ്രീ ഷഫീഖ് സ്വാഗതവും, എച്ച്എംഎസ് കോഓർഡിനേറ്റർ ശ്രീമതി സജ്‌ന അധ്യക്ഷ പ്രസംഗവും, എഴുത്തുകാരൻ ശ്രീ ഹാസിം ആശംസ പ്രസംഗവും, മലയാളം മിഷൻ എസ്‌യു.കെ കോർഡിനേറ്റർ ശ്രീ മുഹമ്മദ് ഫാറൂഖ്…
Read Moreസ്പെഷ്യൽ ബസ് ബുക്കിങ് ആരംഭിച്ചു
ബെംഗളൂരു: ദസറ, പൂജ തിരക്കിനെ തുടർന്ന് ആർ ടി സി പ്രഖ്യാപിച്ച സ്പെഷ്യൽ ബസിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീർന്ന റൂട്ടിലേക്കുള്ള ബുക്കിംഗ് ആണ് നിലവിൽ ആരംഭിച്ചത്. ഈ മാസം 28 മുതൽ ഒക്ടോബർ 12 വരെ ബെംഗളൂരുവിൽ നിന്നും പ്രതിദിനം 18 സ്പെഷ്യൽ സർവീസുകൾ അനുവദിച്ചിട്ടുണ്ട്. ഇതേ ദിവസങ്ങളിൽ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് തിരിച്ചും സ്പെഷ്യൽ സർവീസ് നടത്തുന്നതാണ്.
Read More‘പേസിഎം’ പ്രചരണത്തിൽ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: തന്നെയും ബിജെപിയെയും അഴിമതി ചാർത്താനുള്ള ശ്രമങ്ങൾക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചു. ഇവയെല്ലാം അടിസ്ഥാനരഹിതമെന്ന് ബൊമ്മൈ ആഞ്ഞടിച്ചു. പെസിഎം പ്രചാരണം കർണാടകയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ പ്രതിച്ഛായ മാത്രമല്ല, എന്റെ പ്രതിച്ഛായയും തകർക്കാനുള്ള ചിട്ടയായ പ്രചാരണമാണിത്. ഉടൻ കേസെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, ബെംഗളൂരുവിൽ പ്രത്യക്ഷപ്പെട്ട “പേസിഎം” പ്രചാരണത്തെക്കുറിച്ച് ബൊമ്മൈ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ എങ്ങനെ നേരിടണമെന്ന് ഞങ്ങൾക്കറിയാം. ഇത്തരം കള്ളപ്രചരണത്തിന് ഒരു വിലയുമില്ല. കർണാടകയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം…
Read Moreവിഗ്രഹത്തിൽ തൊട്ട ദളിത് ബാലന് 60000 രൂപ പിഴ ചുമത്തി
ബെംഗളൂരു: നാട്ടുദൈവ വിഗ്രഹത്തിൽ സ്പർശിച്ചതിന് കർണാടകയിലെ ദളിത് ബാലന്റെ കുടുംബത്തിന് പഞ്ചായത്തും നാട്ടുകാരും ചേർന്ന് 60,000 രൂപ പിഴ ചുമത്തി. കോലാർ ജില്ലയിലെ ഉള്ളേരഹള്ളിയിലാണ് സംഭവം നടന്നത്. കഴിഞ്ഞയാഴ്ച വിഗ്രഹത്തെ ഒരു ഘോഷയാത്രയിൽ എഴുന്നള്ളിക്കുന്നതിനിടെയാണ് ബാലൻ അതിനെ തൊട്ടതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഗ്രാമത്തിലെ മുതിർന്നവരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് കുട്ടിയെയും കുടുംബത്തെയും വിളിച്ചു വരുത്തി പിഴ ചുമത്തുകയായിരുന്നു. വിഗ്രഹം അശുദ്ധമാക്കി എന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്. കൂലിപ്പണിക്കാരായ തങ്ങൾക്ക് ഇത്രയും വലിയ തുക അടക്കാൻ സാധിക്കില്ല എന്ന് കുട്ടിയുടെ മാതാവ് പറഞ്ഞെങ്കിലും പഞ്ചായത്ത്…
Read More300 ജീവനക്കാരെ വിപ്രോ പിരിച്ചു വിട്ടു
ബെംഗളൂരു: കമ്പനിയിൽ ജോലി ചെയ്യുമ്പോൾ തന്റെ എതിർ സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്ത 300 ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതായി റിപ്പോർട്ട്. കമ്പനി എക്‌സിക്യുട്ടീവ് പ്രേം റിഷാദ് തന്നെയാണ് ജീവനക്കാരെ പിരിച്ചുവിട്ട കാര്യം അറിയിച്ചത്. ‘വിപ്രോയിൽ ജോലി ചെയ്യുമ്പോൾ തന്നെ എതിരാളികൾക്ക് വേണ്ടി ജോലി ചെയ്യുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. കുറച്ച് മാസത്തെ നിരീക്ഷത്തിന് ശേഷമാണ് ഈ നടപടി സ്വീകരിച്ചത്. അങ്ങനെയുള്ള 300 പേരെ ഞങ്ങൾ കണ്ടെത്തി. റിഷാദ് പ്രേംജി പറഞ്ഞു. ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ നാഷണൽ മാനേജ്‌മെന്റ് കോൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More“താർ മാർ”തകർത്താടി ചിരഞ്ജീവിയും സൽമാൻ ഖാനും പ്രഭുദേവയും;തെലുഗു ലൂസിഫറിൻ്റെ ഏറ്റവും പുതിയ വാർത്ത ഇതാണ്.
മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്, മുരളി ഗോപി തിരക്കഥ എഴുതി പ്രിഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻ ലാൽ പ്രധാന കഥാപാത്രമായി അവതരിച്ച ലൂസിഫർ ആണ്. ഈ ചിത്രത്തിൻ്റെ റീമേക്ക് തെലുഗിൽ ഗോഡ്ഫാദർ എന്ന പേരിൽ ആണ് പുറത്തിറങ്ങുന്നത്, തൊട്ടു മുൻപ് ഇറങ്ങിയ ചിരഞ്ജീവിയുടെ “ആചാര്യ “എട്ടു നിലയിൽ പൊട്ടിയതോടെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത സിനിമയാണ് ഗോഡ്ഫാദർ. മോഹൻ രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ…
Read More