മലയാളം മിഷൻ പുതിയ കേന്ദ്രം സർജാപൂർ ഉദ്ഭവ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: മലയാളം മിഷന്റെ പുതിയ കേന്ദ്രം 2022 സെപ്റ്റംബർ 18-ന് സർജാപുര ഉദ്ഭവ കേന്ദ്രത്തിൽ (എസ്. യു.കെ) ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് ശ്രീ ധമോധരൻ മാഷ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.

മലയാളം മിഷൻ ബെംഗളൂരു സൗത്ത് കോ-ഓർഡിനേറ്റർ ശ്രീ ജോമോൻ സ്റ്റീഫൻ മലയാളം മിഷന്റെ പ്രവർത്തനം സദസ്സിനോട് വിശദീകരിച്ചു. ശ്രീ ഷഫീഖ് സ്വാഗതവും, എച്ച്എംഎസ് കോഓർഡിനേറ്റർ ശ്രീമതി സജ്‌ന അധ്യക്ഷ പ്രസംഗവും, എഴുത്തുകാരൻ ശ്രീ ഹാസിം ആശംസ പ്രസംഗവും, മലയാളം മിഷൻ എസ്‌യു.കെ കോർഡിനേറ്റർ ശ്രീ മുഹമ്മദ് ഫാറൂഖ് നന്ദിയും പറഞ്ഞു. മലയാളം മിഷന്റെ കോഴ്‌സുകൾ ഇപ്പോൾ എസ്.യു.കെയിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts