ബെംഗളൂരു: കാട്ടുഗോഡി ജി ആർ എലിസിയം അപ്പാർട്ട്മെന്റിൽ മലയാളി കൂട്ടായ്മ ഓണം പരിപാടികൾ നടത്തി. പരിപാടിയുടെ ഭാഗമായി ചെണ്ടമേളം, പുലികളി, തിരുവാതിര കളി, മറ്റു കലാപരിപാടികൾ അരങ്ങേറി. അർജുൻ, മിഥുൻ, ജെറി, ജിന്റോ, ജിതിൻ, സുരജ്, രവി, രാകേഷ്, ശ്രീകുമാർ, വരുൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Read MoreDay: 17 September 2022
ഹിജാബ് വിവാദം ; പരീക്ഷ എഴുതാനാകാതെ 1700 വിദ്യാർത്ഥിനികൾ
ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കർണാടകയിൽ 17,000 വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ സാധിച്ചിട്ടില്ലെന്ന് സുപ്രീംകോടതിയിൽ വാദം. ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയ മുസ്ലിം വിദ്യാർഥികൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകനായ ഹുഫേസ അഹ്മദിയാണ് ഇക്കാര്യം കോടതിയിൽ അറിയിച്ചത്. ഹിജാബ് വിലക്കിനെ തുടർന്ന് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് എത്ര വിദ്യാർഥികൾ കൊഴിഞ്ഞുപോയി എന്ന് സുപ്രീം കോടതി ചോദിച്ചു. ഇക്കാര്യത്തിൽ കൃത്യമായ കണക്കുകളുണ്ടോ? 20, 30, 40 അല്ലെങ്കിൽ 50 പേർ ആണോ കൊഴിഞ്ഞുപോയത് എന്നും ഹേമന്ദ് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച്…
Read Moreകർണാടക സ്വദേശി കുഴഞ്ഞു വീണ് മരിച്ചു
തിരുവനന്തപുരം: അഗസ്ത്യാർ കൂടത്തിൽ ട്രക്കിംഗിന് പോയ കർണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കർണ്ണാടക ഷിമോഗ സ്വദേശി മുഹമ്മദ് റാഫി (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ 37 പേർ അടങ്ങുന്ന സംഘമാണ് അഗസ്ത്യാർ കൂടത്തിലേയ്ക്ക് പോയത്. ബോണക്കാട് നിന്നും ഒൻപത് കിലോമീറ്റർ അകലെ അട്ടയാർ – ഏഴ് മടങ്ങ് എന്ന സ്ഥലത്ത് വച്ചാണ് മുഹമ്മദ് റാഫി കുഴഞ്ഞുവീണത്. വൈകുന്നേരം അഞ്ച് മണിക്ക് ആയിരുന്നു സംഭവം.
Read Moreമഹൽ ഓണാഘോഷം ‘കേളിരവം 2022’ നാളെ
ബെംഗളൂരു: മലയാളി അസോസിയേഷൻ ഓഫ് എച്ച്. എ. എൽ ന്റെ ഓണാഘോഷം ‘കേളിരവം 2022’ സെപ്റ്റംബർ 18 നാളെ എച്ച്. എ. എൽ ഫാക്ടറിയുടെ അടുത്ത് ഉള്ള എച്ച്. എൽ. എ കല്ല്യാണ മണ്ഡപത്തിൽ രാവിലെ 10 മണിക്ക് ആരംഭിക്കും. മുഖ്യ അതിഥിയായി എച്ച്. എ. എൽ ഡയറക്ടർ ഓപ്പറേഷൻസ് ഐ. പി ജയദേവ ചടങ്ങിൽ പങ്കെടുക്കും. ആഘോഷത്തിന്റെ ഭാഗമായി തിരുവാതിര കളി, നാടൻ പാട്ട്, പുലിക്കളി, ശിക്കാരി മേളം, വഞ്ചി പാട്ട്, സ്കിറ്റ്, മാർഗം കളി എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘടന അറിയിച്ചു. ഒപ്പം…
Read Moreആഡംബര കാറുകളുടെ നികുതി കുംഭകോണം സിഐഡി അന്വേഷിക്കും: ശ്രീരാമുലു
ബെംഗളൂരു: ആജീവനാന്ത നികുതി ഈടാക്കാതെ ആഡംബര കാറുകൾ രജിസ്റ്റർ ചെയ്തതിലെ ക്രമക്കേട് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് (സിഐഡി) കൈമാറുമെന്ന് ഗതാഗത മന്ത്രി ബി ശ്രീരാമുലു നിയമസഭാ കൗൺസിലിനെ അറിയിച്ചു. ഇത്തരത്തിലുള്ള 226 കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വഞ്ചനയ്ക്കും ഖജനാവിനും നഷ്ടമുണ്ടാക്കിയതിനും അഴിമതിയിൽ ഉൾപ്പെട്ട മറ്റ് ഏജൻസികൾക്കും എതിരെ സ്വീകരിച്ച നടപടിയെക്കുറിച്ച് എം.എൽ.സിമാരായ സി.എൻ.മഞ്ചഗൗഡയും എൻ.രവികുമാറും ചോദ്യം ഉന്നയിച്ചു. സംഭവത്തിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു കൂടുതൽ അന്വേഷണത്തിനായി കേസ് ലോകായുക്തയ്ക്കോ സിഐഡിക്കോ കൈമാറാമെന്ന് അഭിപ്രായപ്പെട്ടതായി ശ്രീരാമുലു…
Read Moreപുനീത് രാജ്കുമാറിന്റെ പിറന്നാൾ ദിനം കർണാടകയിൽ ഇനി ഇൻസ്പിരേഷൻ ഡേ
ബെംഗളൂരു: അന്തരിച്ച കന്നഡ നടന് പുനീത് രാജ്മകുമാറിന് ആദരമായി കര്‍ണ്ണാടകയില്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ മാര്‍ച്ച് 17 ‘ഇന്സ്പിരേഷന് ഡേ’ ആയി ആചരിക്കും. കര്‍ണ്ണാടക സര്‍ക്കാരിന്റേതാണ് തീരുമാനം.”എന്റെ പ്രിയപ്പെട്ട നടന്മാരില് ഒരാളും വലിയ മനുഷ്യസ്നേഹിയുമായിരുന്നു പുനീത്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് അദ്ദേഹം പ്രചോദനമായിരുന്നു. അതിനാല്‍, മാര്‍ച്ച് 17 പ്രചോദന ദിനമായി ആഘോഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.- കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വലിയ സ്വീകാര്യതയാണ് നടന് സംസ്ഥാനത്തും ആരാധകര്‍ക്കിടയിലും ഉള്ളത്. മരണാനന്തര ബഹുമതിയായി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പുരസ്കാരമായ ‘കര്‍ണാടക രത്ന’ നല്കി അദ്ദേഹത്തെ…
Read Moreസിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണം കേരളത്തിലും
തൃശൂർ: ബംഗളൂരു, ഗുജറാത്ത്, ഡൽഹിയിലെ സിന്തറ്റിക്ക് ഡ്രഗ് ഉദ്പാദന കേന്ദ്രങ്ങളിൽനിന്നുള്ള സംസ്കൃതവസ്തുക്കൾ വിദഗ്ദരെയും കേരളത്തിൽ എത്തിച്ച മയക്കു മരുന്ന് നിർമാണം വ്യാപിച്ചതായി റിപ്പോർട്ട്. തിരക്കേറിയ പട്ടണങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്ന് നിർമ്മണം തുടങ്ങിയതായാണ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. വാഹനങ്ങളിൽ ഏജൻറുമാർ മുഖേനയും കൊറിയയും മറ്റും സംസ്കൃത വസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചതാണ് നിർമ്മാണത്തിനുള്ള സൗകര്യം ഉണ്ടാക്കുന്നത്. പല ആളുകൾ ഇത് എന്താണ് വസ്തുക്കൾ എന്ന് പോലും അറിയാതെ രഹസ്യമായി നിർമ്മിത കേന്ദ്രങ്ങളിൽ എത്തിച്ചു നൽകി ഡ്രഗുകൾ ഉണ്ടാക്കാൻ സഹായിക്കുന്നുണ്ട് . മയക്കു മരുന്നിന് അടിമകളായ…
Read Moreഫ്ലിപ്പ് കാർട്ടിന്റെ പേരിൽ തട്ടിപ്പ്, അന്വേഷണം ആരംഭിച്ച് പോലീസ്
ബെംഗളൂരു: ഫ്ലിപ്കാർട്ട് സിഐഒ കല്ല്യാൺ കൃഷ്ണ മൂർത്തിയുടെ പേരിൽ വ്യാജ മെയിൽ ഐഡി ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. കഴിഞ്ഞ മാസത്തെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ തേടിയാണ് ഉപഭോക്താക്കൾക്ക് വ്യാജ മെയിൽ സന്ദേശം പോയത്. നൈജീരിയയിൽ നിന്നാണ് മെയിലുകൾ അയച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 2016-ൽ സമാനമായ സംഭവത്തിലൂടെ ഫ്ലിപ്കാർട്ടിന്റെ ബാങ്കിൽ നിന്നും 80000 രൂപയുടെ തട്ടിപ്പ് നടന്നു.
Read Moreമീൻ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
ബെംഗളൂരു: മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കാസർകോട് സ്വദേശി മരിച്ചു. മാന്യയിലെ ദിവാകര- ചന്ദ്രാവതി ദമ്പതികളുടെ മകനും സോളാർ ഏജൻസിയിലെ ജീവനക്കാരനുമായ നിതിൻ (24) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അപകടം നടന്നത്. മംഗളൂരുവിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. റോഡിൽ സ്ഥാപിച്ചിരുന്ന ബാരികേഡ് മറികടക്കാൻ യുവാവ് ശ്രമിക്കുന്നതിനിടെ മാൽപെയിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന മീൻ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ നിതിൻ സംഭവ സ്ഥലത്ത് തന്നെ…
Read Moreബെംഗളൂരുവിൽ ടോവിങ് തിരികെ എത്താൻ സാധ്യത
ബെംഗളൂരു: ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള ഡ്രൈവ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് സിറ്റി പോലീസ് ആലോചിക്കുന്നതിനാൽ നോ പാർക്കിംഗ് സോണുകളിൽ നിന്ന് വാഹനങ്ങൾ നീക്കുന്നത് ബെംഗളൂരുവിൽ തിരിച്ചെത്തിയേക്കും. പ്രശ്നം സർക്കാരുമായി ചർച്ച ചെയ്യുകയും വാഹനങ്ങൾ വലിക്കുന്നത് പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്നും ബെംഗളൂരു പോലീസ് കമ്മീഷണർ സി എച്ച് പ്രതാപ് റെഡ്ഡി വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു, ടോവിംഗ് ജീവനക്കാരുടെ അപമര്യാദയായി പെരുമാറുന്ന വീഡിയോകളുടെ ഒരു പരമ്പര വൈറലായതിനെ തുടർന്ന് ഫെബ്രുവരിയിൽ സർക്കാർ ടോവിംഗ് താൽക്കാലികമായി നിർത്തിവച്ചു. വാഹനം വലിച്ചെടുക്കുന്നതിന് മുമ്പ് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വിളിക്കുന്നത് പോലുള്ള സ്റ്റാൻഡേർഡ്…
Read More