ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 546 റിപ്പോർട്ട് ചെയ്തു. 1612 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 4.05% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1612 ആകെ ഡിസ്ചാര്‍ജ് : 4006478 ഇന്നത്തെ കേസുകള്‍ : 546 ആകെ ആക്റ്റീവ് കേസുകള്‍ : 5379 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40201 ആകെ പോസിറ്റീവ് കേസുകള്‍ :4052100…
Read MoreDay: 1 September 2022
തടി കൂടിയതിനാൽ ഭാര്യയെ ഡിവോഴ്സ് ചെയ്യാൻ ഒരുങ്ങി ഭർത്താവ്
ലഖ്നൗ : വിവാഹ ശേഷം ഭാര്യയുടെ ഭാരം കൂടിയെന്നാരോപിച്ച് വിവാഹ മോചനത്തിനൊരുങ്ങി യുവാവ്. നീതി തേടി ഇയാളുടെ ഭാര്യ നസ്മ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു മാസം മുമ്പ് ഭർത്താവ് സൽമാൻ തന്നെ വീട്ടിൽനിന്ന് പുറത്താക്കിയെന്നും പിന്നീട് വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നും യുവതി പറയുന്നു. ഇരുവർക്കും ഏഴ് വയസ്സുള്ള മകനുണ്ട്. തടി കൂടുതലാണെന്ന പേരിൽ ഭർത്താവ് യുവതിയെ കളിയാക്കിയിരുന്നതായും ഇതിൻറെ പേരിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. തടിയുള്ളതിനാൽ ഭാര്യക്കൊപ്പം ജീവിക്കാൻ ആഗ്രഹമില്ലെന്നാണത്രെ സൽമാൻ പറയുന്നത്. തനിക്ക് സൽമാനൊപ്പം ജീവിക്കാനാണ്…
Read Moreവീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ലൈംഗിക ബന്ധത്തിന് ശ്രമിച്ചു, ട്രാൻസ്ജെൻഡർ ആണെന്ന് അറിഞ്ഞതോടെ കൊലപ്പെടുത്തി
ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ഇന്‍ഡോറിൽ ട്രാന്‍സ്ജെന്‍ഡറെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. സോയ കിന്നര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കേസില്‍ ഖജ്റാന സ്വദേശിയായ നൂര്‍ മുഹമ്മദ് ആണ് അറസ്റ്റിലായത്. ഇന്‍ഡോറിലെ സ്കീം നമ്പര്‍ 134 ഏരിയയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സോയയുടെ മൃതദേഹത്തിന്റെ ഒരു ഭാഗം കിട്ടിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നൂറാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന പോലീസിന് ലഭിച്ചത്. ഇയാളുടെ വീട് പരിശോധിച്ചപ്പോള്‍ മൃതദേഹത്തിന്റെ ബാക്കി ഭാഗം കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ മാസം 28 മുതലാണ് സോയയെ…
Read Moreതണുത്ത പച്ചക്കറി വിഭവം നൽകിയ ഭാര്യയെ ഭർത്താവ് മുത്തലാഖ് ചൊല്ലി
ലക്നൗ : രാത്രി ഭക്ഷണത്തിന്റെ കൂടെ തണുത്ത പച്ചക്കറി വിഭവം വിളമ്പിയെന്ന കാരണം പറഞ്ഞ് ഭാര്യയെ ഭർത്താവ് മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ പിലിഭത്ത് ജില്ലയിലാണ് സംഭവം. രാജാഗഞ്ച് സ്വദേശിയായ മുഹമ്മദ് സല്‍മാനുമായി ഉംറ എന്ന യുവതി 2021 മെയിലാണ് വിവാഹിതയാകുന്നത്. എന്നാല്‍ സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും യുവതിയെ നിരന്തരമായി ഉപദ്രവിച്ചിരുന്നതായി യുവതി പറയുന്നു. പിന്നാലെ സ്വന്തം വീട്ടിലുപേക്ഷിച്ചു. ഇതേ തുടര്‍ന്ന് യുവതിയുടെ മാതാവ് സ്ത്രീധന തുക മുഹമ്മദ് സല്മാന് നല്കി. എന്നാല്‍ സ്ത്രീധനം മതിയായില്ലെന്ന് ആരോപിച്ച് യുവതിയെ ഭര്‍ത്താവ് വീണ്ടും ഉപദ്രവിക്കാനരംഭിച്ചു.…
Read Moreയുവതിയോട് അപമര്യാദയായി പെരുമാറിയ എസ്. ഐക്ക് സസ്പെൻഷൻ
ബംഗളൂരു: യുവതിയോട് അപമര്യാദയായി പെരുമാറിയ എസ് ഐക്ക് സ്പെൻഷൻ. കെ.പി അഗ്രഹാര പോളിസ് സ്റ്റേഷനി ലെ എസ്.ഐ ഗോപാലകൃഷ്ണ ഗൗഡയെയാണ് അഡീ ഷനൽ കമീഷണർ സുബ്രഹ്മണ്യ റാവു സസ്പെൻഡ് ചെയ്തത്. ഹോട്ടലിലെ റിസപ്ഷനിസ്റ്റായ യുവതിയോടാണ് എസ് ഐ അപമര്യദായി പെരുമാറിയത്. യുവതിയുടെ പരാതിയെ തുടർന്നാണ് നടപടി. ജീവൻ ഭീമ നഗരത്തിലെ ഹോട്ടൽ ലിലായിൽ നിന്ന് പരതിക്കിടയാക്കിയ സംഭവം അരങ്ങേറിയത്. മദ്യപിച്ച് സ്വബോധമില്ലാത്ത അവസ്ഥയിൽ ഹോട്ടലിലെത്തിയ ഗോപാലകൃഷ്ണ ഹോട്ടൽ മുറി ആവശ്യപ്പെട്ടു. ഒഴിവില്ലേന്ന് പറഞ്ഞപ്പോൾ റിസപ്ഷനിസ്റ്റായ യുവതിയെ അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്യുകയായിരുന്നു . താൻ…
Read Moreമിന്നൽ മുരളി 2 റിലീസ് തിയേറ്ററിൽ ആയിരിക്കും, ബേസിൽ ജോസഫ്
ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ ചിത്രം മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് സംവിധായാകൻ ബേസിൽ ജോസഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചന നല്‍കുകയാണ് സംവിധായകന് ബേസില്‍ ജോസഫ്. ‘മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ഉണ്ടാകും. കുറച്ച് കഴിഞ്ഞേ ഉണ്ടാകൂ. ചിത്രം ഇറക്കുന്നുണ്ടെങ്കില് തിയേറ്ററില്‍ തന്നെ ആകും റിലീസ് എന്നും ബേസില്‍. ആദ്യഭാഗം തീയേറ്ററില്‍ ഇറക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്, എന്നാലും നെറ്റ്ഫ്ളിക്സ് പോലൊരു പ്ലാറ്റഫോമില്‍ നല്ല റീച്ച് കിട്ടിയിട്ടുണ്ട്. രണ്ടിനും ഗുണവും ദോഷവുമുണ്ട്. രണ്ടാം ഭാഗം തീയറ്ററില്‍ തന്നെ…
Read Moreസമൂഹമാധ്യമത്തിലൂടെ വിവാഹം ക്ഷണിച്ച് മേയർ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിന്റെയും വിവാഹം സെപ്റ്റംബർ 4ന്. വിവാഹം സെപ്റ്റംബർ നാലിന് രാവിലെ 11 മണിക്ക് നടക്കുമെന്ന് മേയർ ഫേസ്ബുക്കിലൂടെ അറിയിച്ചു. തിരുവനന്തപുരം എകെജി ഹാളിലായിരിക്കും വിവാഹ ചടങ്ങുകൾ. പരമാവധിപേരെ നേരിട്ട് ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്നും ആര്യ അഭ്യർത്ഥിച്ചു. വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്ന് മേയർ ഫേസ്ബുക്കിൽ കുറിച്ചു.
Read Moreകർണാടക, കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മറ്റന്നാൾ വരെ മത്സ്യബന്ധനം പാടില്ല
കർണാടക: മോശം കാലാവസ്ഥയായതിനാൽ കർണാടക, കേരള ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ മൂന്നുവരെ മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്നാട് തീരം, തെക്കു-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള തെക്കു- കിഴക്ക് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Read Moreഓണത്തിരക്ക്- ബെംഗളൂരു, ചെന്നൈ സ്പെഷ്യൽ ട്രെയിനുകളുമായി ദക്ഷിണ റെയിൽവേ
ബെംഗളൂരു: ഓണത്തിരക്ക് നിയന്ത്രിക്കാൻ സ്പെഷ്യൽ ട്രയിനുകളുമായി ദക്ഷിണ റെയിൽവേ. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ്. – കൊച്ചുവേളി എസ്എംവിടി ബെംഗളൂരു സെപ്റ്റംബർ 11 ന് വൈകുന്നേരം 5 മണിക്ക് കൊച്ചുവെളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.10 ന് ബെംഗളൂരുവിൽ എത്തും. തിരികെ 12 ന് വൈകുന്നേരം 3 മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടു 13 നു പുലർച്ചെ കൊച്ചുവേളിയിൽ എത്തും. കോട്ടയം വഴിയുള്ള ട്രെയിനുകൾ – താംബരം – കൊച്ചുവേളി സ്പെഷ്യൽ സെപ്റ്റംബർ 4 ന് ഉച്ചക്ക് 2.15 ന്…
Read More