അപകടത്തിൽ പരിക്കേറ്റ പെൺകുട്ടിയ്ക്ക് നഷ്ടപരിഹാരം 21.86 ലക്ഷം രൂപയായി ഉയർത്തി  കർണാടക ഹൈക്കോടതി

ബെംഗളൂരു : ഏഴു വയസുള്ളപ്പോൾ അപകടത്തിൽ പരിക്കേറ്റ് വൈകല്യം സംഭവിച്ചതിന് ബെലഗാവിയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ വിധിച്ച 4.41 ലക്ഷം രൂപ നഷ്ടപരിഹാരം കർണാടക ഹൈക്കോടതി 21.86 ലക്ഷമായി വർധിപ്പിച്ചു. അപകടസമയത്ത് പെൺകുട്ടിയ്ക്ക്  ഏഴ് വയസ്  ആയിരുന്നു.  പ്രായപൂർത്തിയാകാത്തതിനാൽ, അവൾ സമ്പാദിക്കാനുള്ള പ്രായത്തിൽ എത്തിക്കഴിഞ്ഞാൽ എത്രമാത്രം സമ്പാദിക്കുമെന്ന് പ്രവചിക്കാൻ പ്രയാസമാണ്. ഇത് അവളുടെ വിദ്യാഭ്യാസം, സംരംഭം, മനോഭാവം, ജീവിതത്തോടുള്ള സമീപനം എന്നിങ്ങനെ വിവിധ മൂല്യങ്ങളെ വിലയിരുത്തിയാണ് ഉണ്ടാവുക  കേസ്  പരിഗണിക്കുന്നതിനിടയിൽ കോടതി ചൂണ്ടിക്കാട്ടി. വൈകല്യം 100% ആയി നിജപ്പെടുത്തുന്നത്…

Read More

1.13 ലക്ഷം ടൺ മാലിന്യം മാറ്റാൻ 12 കോടി രൂപ ചെലവഴിക്കാൻ ഒരുങ്ങി ബിബിഎംപി

ബെംഗളൂരു : 12 കോടി രൂപ ചെലവഴിച്ച് 1.13 ലക്ഷം ടൺ മാലിന്യം ഒരു മാലിന്യകേന്ദ്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാനാണ് ബിബിഎംപി പദ്ധതിയിട്ടിരിക്കുന്നത്. പകരം ജൈവ ഖനനം വഴി മാലിന്യ കൂമ്പാരം സ്ഥലത്തുതന്നെ നിർമാർജനം ചെയ്യണമെന്ന് വിദഗ്ധർ പറയുന്നു. ബിബിഎംപി പിന്തുണയുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിയുടെ (ബിഎസ്‌ഡബ്ല്യുഎംസി) നിർദ്ദേശപ്രകാരം, 1.13 ലക്ഷം ടൺ മാലിന്യം വടക്കൻ ബെംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന മാവല്ലിപുരയിലെ മാലിന്യക്കൂമ്പാരത്തിലാണ്. 2007 നും 2012 നും ഇടയിൽ, ടണ്ണിന് 400 രൂപ നൽകി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ ബിബിഎംപി…

Read More

പുതുമുഖങ്ങൾക്ക് അവസരമോരുക്കാൻ സർക്കാർ ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള നാമനിർദ്ദേശങ്ങൾ റദ്ദാക്കി കർണാടക

ബെംഗളൂരു: 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദ്ദേശത്തെ തുടർന്ന് കർണാടക സർക്കാർ സർക്കാർ ഉടമസ്ഥതയിലുള്ള ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കും അധികാരികളിലേക്കും തലവൻമാരുടെ നാമനിർദ്ദേശം റദ്ദാക്കി. 52 ബോർഡുകളുടേയും കോർപ്പറേഷനുകളുടേയും തലവന്മാരുടെ നാമനിർദേശ പത്രികകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 22 വകുപ്പുകളിലെ അഡീഷണൽ ചീഫ് സെക്രട്ടറിമാർക്ക് ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഉത്തരവ് നൽകി. ആറുമാസം മുമ്പ് നടന്ന സംസ്ഥാന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് ബൊമ്മൈ പറഞ്ഞു. ഒന്നര വർഷത്തിലേറെയായി ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും തലപ്പത്തുള്ള ബിജെപി നേതാക്കൾ ഉടൻ…

Read More

പ്രതിഷേധങ്ങൾക്ക് ഒടുവിൽ പത്താം ക്ലാസ് പാഠപുസ്തകത്തിൽ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠം ഉൾപ്പെടുത്തി കർണാടക

ബെംഗളൂരു : ദക്ഷിണ കന്നഡയിലെ ബില്ലവ സമൂഹത്തിന്റെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പത്താം ക്ലാസിലെ പുതിയ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിൽ (പാർട്ട് 2) സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠം ഉൾപ്പെടുത്താൻ കർണാടക സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി ബി സി നാഗേഷ് ഉത്തരവിട്ടു. പാഠപുസ്തകങ്ങൾ വീണ്ടും അച്ചടിക്കില്ലെന്ന് സർക്കാർ അറിയിച്ചു. എന്നിരുന്നാലും, വരും ദിവസങ്ങളിൽ സ്കൂളുകളിൽ വിതരണം ചെയ്യുന്ന ബുക്ക്ലെറ്റുകളിൽ മാറ്റങ്ങൾ പരാമർശിക്കും. ഗുരുവിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കിയതിനെതിരെ സംസ്ഥാനത്ത് മറ്റ് പിന്നാക്ക സമുദായങ്ങൾ ഉൾപ്പെടെയുള്ള വൻ പ്രതിഷേധങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ബില്ലവ സമുദായവും…

Read More

വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകളും മരിച്ചു

death suicide murder accident

ബെംഗളൂരു: ദിവസങ്ങളായി നഗരത്തിൽ പെയ്യുന്ന കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങൾ. ഉത്തര കന്നഡ മർക്കവാടയിൽ വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകളും മരിച്ചു. രുഗ്മിണി വിട്ടിൽ, മക്കൾ ശ്രീദേവി വിട്ടിൽ എന്നിവരാണ്  മരിച്ചത്. അപകടത്തിനു ശേഷം ഓടി കൂടിയ പ്രദേശവാസികൾ ഇവരെ രക്ഷിക്കാൻ ശ്രമിച്ചങ്കിലും വീടിന്റെ അവശിഷ്ടങ്ങൾ മാറ്റി പുറത്ത് എടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read More

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ: സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോടബയ രാജപക്‌സ രാജ്യം വിട്ടതിനു പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പടിഞ്ഞാറൻ നഗരങ്ങളിൽ കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. പ്രസിഡന്റ് രാജ്യം വിട്ടതോടെ രോഷാകുലരായ ജനം രാജിയാവശ്യപ്പെട്ട് ശ്രീലങ്കൻ തെരുവുകളിലേക്കിറങ്ങുകയായിരുന്നു. പ്രത്യേക സൈനിക വിമാനത്തിലാണ് ഗോതബയയും കുടുംബവും മാലദ്വീപിലേക്ക് കടന്നത്. ഇന്ന് രാജി പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ ഗോതബയ അറിയിച്ചിരുന്നത്. പ്രസിഡന്റ് രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് സമരക്കാർ പറഞ്ഞു . ഇക്കാര്യം ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച്…

Read More

മഴ കുറവ്, സൂര്യകാന്തി കൃഷിയ്ക്ക് ഗുണം ചെയ്തു, ദിവസേനെ എത്തുന്നത് നിരവധി സഞ്ചാരികൾ

ബെംഗളൂരു: ഗുണ്ടൽപേട്ടയിൽ സൂര്യകാന്തി-ചെണ്ടുമല്ലി പാടങ്ങളുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന സന്ദ ർകരുടെ പ്രവാഹം. കോവിഡ് യാത്ര നിയന്ത്രണങ്ങളും മറ്റും പിന്നെയും മാറിയതോടയാണ് കാഴ്‌ചകൾ സമ്മാനിക്കുന്ന പൂപ്പാടങ്ങളിലേക്ക് ദിനംപ്രതി നിരവധി ആളുകൾ ആണ് എത്തുന്നത്. കഴിഞ്ഞ രണ്ടു വർഷത്തോളമായി കോവിഡിനെത്തുടർന്നു പൂക്കൃഷി ഇവിടെ വളരെ കുറവാണ് വായിരുന്നു. ഇത്തവണ നൂറുകണക്കിൻ ഏക്കർ സ്ഥലത്താണ് സൂര്യകാന്തിയും ചെണ്ടണ്ടുമല്ലിയുമെല്ലാം കൃഷി ചെയ്‌തിട്ടുണ്ട്. കേരളത്തിൽ മഴയാണെങ്കിയും ഗുണ്ടൽപേട്ട ഭാഗത്തേയ്ക്ക് മഴ തീരെയില്ലാത്തത് കൃഷിക്ക് ഗുണം ചെയ്തു. എണ്ണയുടെ ആവശ്യങ്ങൾക്കായാണ് ഇവയെല്ലാം കൃഷി ചെയ്തത്. ചെണ്ടുമല്ലി പൂക്കൽ പെയിന്റ് കമ്പനികൾക്കുവേണ്ടിയും കയറ്റി…

Read More

അശോക സ്തംഭത്തിൽ രൂപമാറ്റം, വിവാദം കത്തുന്നു

ന്യൂഡൽഹി : പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന് മുകളില്‍ സ്ഥാപിക്കുന്നതിനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത വെങ്കലത്തില്‍ തീര്‍ത്ത അശോകസ്തംഭം വിവാദത്തിൽ. പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണത്തിന് പിന്നാലെ അതില്‍ രൂപമാറ്റം വരുത്തിയതു സംബന്ധിച്ചും കടുത്ത വിമര്‍ശനങ്ങളാണുയരുന്നത്. സാരനാഥിലെ അശോക സ്തംഭം പാര്‍ലിമെന്റ് മന്ദിരത്തില്‍ പ്രതിഷ്ഠിക്കാന്‍ രൂപകല്‍പ്പന ചെയ്തപ്പോള്‍ സിംഹങ്ങളുടെ ഭാവം അക്രമാസക്തമായി എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അശോകസ്തംഭത്തിലെ സിംഹങ്ങളുടെ പല്ലുകള്‍ പുറത്തുകാണുന്ന തരത്തിലാണ്. ഇതാണ് വിവാദങ്ങള്‍ക്കിടയാക്കിരിക്കുന്നത്. ദേശീയ ചിഹ്നത്തെ പരിഹാസ്യമാക്കി പരിഷ്‌കരിച്ചെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ…

Read More

കുളച്ചൽ കടൽ തീരത്ത് 4 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി, കാണാതായ കിരണിന്റെയെന്ന് സംശയം

ചെന്നൈ: തമിഴ്നാട്ടിലെ കുളച്ചലിൽ കടൽതീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ആഴിമലയിൽ പെൺസുഹൃത്തിനെ കാണാനെത്തിയ ശേഷം കാണാതായ നരുവാമൂട് സ്വദേശി കിരണിന്റെ മൃതദേഹമാണെന്ന് പോലീസ് സംശയിക്കുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് കിരണിനെ കാണാതായത്. സാമൂഹികമാധ്യമം വഴിപ്പെട്ട ആഴിമലയിലുള്ള പെൺസുഹൃത്തിനെ കാണാനും അവിടെവച്ച് പരിചയയുടെ ബന്ധുക്കൾ തമ്മിൽ വാക്കുതർക്കം ഉണ്ടായി. പിന്നാലെ ഇവർ കിരണിനെ ഒരു ബൈക്കിൽ കൊണ്ടുപോകുകയും ചെയ്തു. പിന്നീട് കിരണിനെ കണ്ടിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ബലംപ്രയോഗിച്ച്‌ കടലിൽ തള്ളിയോയെന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ ഒരാൾ കടലിൽ വീണതായി പോലീസിന്…

Read More

കർണാടകയിൽ നിന്നുള്ള ആദ്യ തീർഥാടന ട്രെയിൻ അടുത്ത മാസം മുതൽ 

ബെംഗളൂരു∙ കർണാടകയിൽ നിന്നുള്ള ആദ്യ തീർഥാടന ട്രെയിൻ ബെംഗളൂരു– വാരാണസി ഭാരത് ഗൗരവ് എക്സ്പ്രസ് ഓഗസ്റ്റ് അവസാനം മുതൽ സർവീസ് തുടങ്ങും. വാരാണസി, അയോധ്യ, പ്രയാഗ് രാജ് എന്നിവിടങ്ങളിലെ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 7 ദിവസത്തെ പാക്കേജ് യാത്രയാണ് റെയിൽവേയും കർണാടക മുസറായ് ദേവസ്വം വകുപ്പും ചേർന്ന് ആരംഭിക്കുന്നത്. ഒരാൾക്ക് 15,000 രൂപയാണ് ടിക്കറ്റ് നിരക്ക് തീരുമാനിച്ചിട്ടുള്ളത്. ഇതിൽ 5000 രൂപ മുസറായി വകുപ്പ് സബ്സിഡി നൽകുമെന്ന് മന്ത്രി ശശികല ജൊല്ലെ അറിയിച്ചു. 14 കോച്ചുള്ള ട്രെയിനിലാണ് 4161 കിലോമീറ്റർ യാത്ര. 11 എണ്ണം…

Read More
Click Here to Follow Us