കറാച്ചി : ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് അതി ക്രൂരമായി കൊലപ്പെടുത്തി. ആറ് മക്കളുടെ മുന്നില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയെ തിളച്ച വെള്ളത്തില്‍ പുഴുങ്ങിയെടുത്തു എന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനിലെ കറാച്ചിയില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ ബ്ലോക്ക് നമ്പര്‍ 4 ല്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിലെ അടുക്കള ചട്ടിയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഗുല്‍ഷന്‍ ഇ ഇക്ബാല്‍ എന്ന സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഭര്‍ത്താവ് ആഷിഖ് ഹുസൈന്‍ ഭാര്യ നര്‍ഗീസിനെ മര്‍ദിച്ച ശേഷം മക്കളുടെ മുന്നില്‍ വച്ച് ചട്ടിയില്‍…
Read MoreMonth: July 2022
ക്ലാസിനിടെ വിദ്യാർത്ഥികൾക്ക് മസ്ജിദ് സന്ദർശനവും മതപ്രഭാഷണവും വിവാദം സൃഷ്ടിച്ച് സ്വകാര്യ സ്കൂൾ
ബെംഗളൂരു: വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ ക്ലാസിനിടെ വിദ്യാര്‍ത്ഥികളെക്കൊണ്ട് മസ്ജിദ് സന്ദര്‍ശനം നടത്തിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം. കര്‍ണാടകയിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെക്കൊണ്ടാണ് ചാമരാജ് നഗറിലെ മസ്ജിദ് സന്ദര്‍ശനം നടത്തിച്ചത്. ബക്രീദിനോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനം. രക്ഷിതാക്കളെ അറിയിക്കാതെയായിരുന്നു പഠനയാത്രയെന്ന പേരില്‍ മസ്ജിദ് സന്ദര്‍ശനം നടത്തിയത് . ബക്രീദിന്റെ തലേന്ന് വിദ്യാര്‍ത്ഥികളെ മസ്ജിദിലെത്തിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തതായാണ് പുറത്ത് വരുന്ന വിവരം. കുട്ടികള്‍ക്കായി മസ്ജിദില്‍ പ്രത്യേക മതപ്രഭാഷണം സംഘടിപ്പിച്ചതും വിവാദത്തിന് കാരണമായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെയും രക്ഷിതാക്കളുടെയും അനുമതിയില്ലാതെ ക്ലാസിനിടെ വിദ്യാര്‍ത്ഥികളെ മസ്ജിദ് സന്ദര്‍ശനത്തിന് കൊണ്ട് പോയത്…
Read Moreസര്‍ക്കാര്‍ ജീവനക്കാര്‍ പുനര്‍വിവാഹത്തിന് അനുമതി വാങ്ങണം; ഉത്തരവിറക്കി സര്‍ക്കാര്‍
ബീഹാർ: രണ്ടാം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി മുതല്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിക്കണമെന്ന ഉത്തരവ് പുറത്തിറക്കി ബിഹാര്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും തങ്ങള്‍ വിവാഹിതരാണോ അല്ലയോ എന്ന കാര്യം അറിയിക്കണം. ഒരു തവണ വിവാഹം ചെയ്തവര്‍ പുനര്‍വിവാഹത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനായി അതാത് വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി തേടണം. കൂടാതെ ആദ്യത്തെ വിവാഹം നിയമപരമായി വേര്‍പെടുത്തണം. അതിന്റെ രേഖ ഹാജരാക്കിയാല്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളൂ. ഇനി അഥവാ രണ്ടാം വിവാഹത്തിന് അനുമതി സമര്‍പ്പിച്ച ആളിന്റെ …
Read Moreഓൺലൈൻ ടാക്സി രംഗത്തേക്ക് കേരളവും
തിരുവനന്തപുരം : കേരളത്തിലെ ആദ്യ ഓൺലൈൻ ഓട്ടോ-ടാക്സി സേവനമായ ‘കേരള സവാരി’ ഉടൻ ആരംഭിക്കും. നഗരപരിധിയിലെ 500ലധികം ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് പരിശീലനം പൂർത്തിയാക്കി. തൊഴിൽ വകുപ്പ് നടപ്പാക്കുന്ന സേവനത്തിനായുള്ള ബുക്കിംഗ് ആപ്പും തയ്യാറാണ്. ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കാനാണ് തീരുമാനം. സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര’ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെയാണ് സർക്കാർ തുക നിശ്ചയിക്കുന്നത്. 8 ശതമാനം സർവീസ് ചാർജായിരിക്കും നിരക്ക്. പോലീസിൻറെ സ്വഭാവ സർട്ടിഫിക്കറ്റ് ലഭിച്ച ഡ്രൈവർമാർ മാത്രമാണ് ‘കേരള സവാരി’യുടെ ഭാഗമായിട്ടുള്ളത്. സ്വകാര്യ ഓൺലൈൻ ടാക്സി സേവനങ്ങളിലെ പോലെ…
Read Moreയുവാവിനെ കുത്തി കൊലപ്പെടുത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ബെംഗളൂരു: ബൈക്കിലെത്തിയ സംഘം മലയാളി യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് സൂചന ലഭിച്ചതായി പോലീസ് . ഇതു സംബന്ധിച്ച സിസിടിവി വീഡിയോ പോലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. കാസർകോട് രാജപുരം പൈനിക്കരയിൽ ചേരുവാരത്തിൽ സനു തോംസൺ ആണ് മരിച്ചത്. ആളുമാറിയാണ് സംഘം സനുവിനെ കൊന്നതെന്ന് സൂചന. ബംഗ്ലൂരുവിലെ ജിഗനിയിലാണ് ദാരുണ സംഭവം. വ്യാഴാഴ്ച രാത്രി 10.30നു ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് ഒറ്റയ്ക്ക് നടന്നുവരുമ്പോഴാണ് സംഭവം. ജിഗനി ടാറ്റ മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് സനു.…
Read Moreനടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ പരിശോധിച്ചവരെ കണ്ടെത്തണമെന്ന് കോടതി നിര്‍ദേശം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്ന് ആവശ്യവുമായി വിചാരണ കോടതി. തനിക്ക് ദൃശ്യങ്ങള്‍ കാണണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും കോടതി പറഞ്ഞു. കേസില്‍ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം ഉണ്ടായത്. നാലു തവണ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിച്ചിരുന്നില്ല. അവരോട് ‘ബിഗ് നോ’ ആണ് പറഞ്ഞതെന്നും കോടതി വ്യക്തമാക്കി. ജിയോ സിമ്മുള്ള വിവോ ഫോണില്‍ ദ്യശ്യങ്ങള്‍ കണ്ടത് ആരാണെന്ന്…
Read Moreകേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരുവും
ബെംഗളൂരു: കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ രണ്ടാം സ്ഥാനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു കരസ്ഥമാക്കി. ഐഐടി മദ്രാസ് ആണ് ഒന്നാമത് . തുടർച്ചയായ നാലാം വർഷമാണ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഐഐടി മദ്രാസ് എത്തുന്നത്. ഐഐടി ബോംബെയാണ് മൂന്നാം സ്ഥാനത്ത്. എൻജിനീയറിങ് പഠന സ്ഥാപനങ്ങളുടെ പതിപ്പിങ്ങിലും ഐഐടി മദ്രാസ് തന്നെയാണ് മുന്നിലെത്തിയിരിക്കുന്നത്. രാജ്യത്തെ മികച്ച പത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏഴെണ്ണവും ഐഐടികളാണ്. ഒമ്പതാം സ്ഥാനത്ത് ഡൽഹി എയിംസും പത്താം സ്ഥാനത്ത് ജെഎൻയുവും ആണ്. മെഡിക്കൽ വിഭാഗത്തിൽ തിരുവനന്തപുരം…
Read Moreശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ഫിലിം ചേമ്പര്‍
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് ഫിലിം ചേമ്പര്‍. കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേമ്പര്‍ യോഗത്തിന്റേതാണ് തീരുമാനം. സിനിമ ലൊക്കേഷനുകളില്‍ സമയത്ത് എത്തുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ താരത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നും തുടങ്ങിയ പരാതികളിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഫിലിം ചേമ്പറിനു മുമ്പാകെ ശ്രീനാഥ് ഭാസി തന്റെ ഭാഗം ബോധ്യപ്പെടുത്താനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. താരസംഘടനയായ ‘അമ്മ’യില്‍ ശ്രീനാഥ് ഭാസിക്ക് അംഗത്വമില്ലാത്തതു കൊണ്ടാണ് നടപടിക്ക് ഫിലിം ചേമ്പര്‍ മുന്‍കൈയെടുത്തത്. ഇനിയുള്ള പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ശ്രീനാഥ് ഭാസി ചേമ്പറുമായി ആലോചിക്കണമെന്ന് നിര്‍ദ്ദേശം…
Read Moreഭാര്യയുടെ തല അറുത്തെടുത്ത് ഭർത്താവ് നടന്നത് 12 കിലോ മീറ്റർ
ഒഡിഷ: അവിഹിത ബന്ധത്തിന്റെ പേരിൽ യുവതിയെ ഭർത്താവ് തലയറുത്ത് കൊലപ്പെടുത്തി. യുവതിക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു നകഫോഡി മാജി എന്നയാൾ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ശുചല മാജി എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒഡിഷയിലെ ചന്ദ്രശേഖർപൂരിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. കൊലപാതകത്തിന് ശേഷം അറുത്തെടുത്ത തലയുമായി ഭർത്താവ് 12 കിലോമീറ്ററോളം തെരുവിലൂടെ നടന്നു. ജൻഖിര ഗ്രാമത്തിന് സമീപം വെട്ടുകത്തിയും അറുത്തെടുത്ത തലയുമായി നടന്നുപോകുന്ന നകഫോഡിയെ കണ്ട നാട്ടുകാർ ഉടൻ തന്നെ ലോക്കൽ പോലീസിൽ വിവരമറിയിച്ചു. ഗാന്ധിയ പോലീസ് അന്വേഷണ നകഫോഡിയെ…
Read Moreസൗഹൃദം അവസാനിപ്പിച്ച് ദിൽഷയും റോബിനും വേർപിരിയുന്നു,
സൗഹൃദം അവസാനിപ്പിച്ച് ബിസ് ബോസ് താരങ്ങൾ ആയ ദിൽഷയും റോബിനും. ദില്‍ഷയ്ക്ക് വിജയിയാകാന്‍ അര്‍ഹതയില്ലെന്നാണ് വിജയിയെ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ബിഗ് ബോസ് പ്രേക്ഷകരില്‍ ചിലര്‍ കുറിച്ചിരുന്നത്. അതിന് കാരണമായി പറഞ്ഞത് പുറത്തായ റോബിന്റെ ആരാധകരുടെ പിന്തുണ ദില്‍ഷയ്ക്ക് ലഭിച്ചുവെന്നതാണ്. റോബിന്‍ എഴുപതാം ദിവസം ഹൗസില്‍ നിന്നും പുറത്തായ മത്സരാര്‍ഥിയാണ്. സഹമത്സരാര്‍ഥി റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലായിരുന്നു റോബിനെ പുറത്താക്കിയത്. റോബിന്‍ പുറത്തായ ശേഷം ഹൗസിനുള്ളില്‍ റോബിന് വേണ്ടി വാദിച്ചതും കളിച്ചതുമെല്ലാം ദില്‍ഷയായിരുന്നു. ഹൗസില്‍ നിന്ന് പുറത്ത് വന്ന ശേഷം റോബിന്‍ ദില്‍ഷയ്ക്ക് വേണ്ടി വോട്ട്…
Read More