ക്ലാസിനിടെ വിദ്യാർത്ഥികൾക്ക് മസ്ജിദ് സന്ദർശനവും മതപ്രഭാഷണവും വിവാദം സൃഷ്ടിച്ച് സ്വകാര്യ സ്കൂൾ

ബെംഗളൂരു: വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ ക്ലാസിനിടെ വിദ്യാര്‍ത്ഥികളെക്കൊണ്ട് മസ്ജിദ് സന്ദര്‍ശനം നടത്തിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം.

കര്‍ണാടകയിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെക്കൊണ്ടാണ് ചാമരാജ് നഗറിലെ മസ്ജിദ് സന്ദര്‍ശനം നടത്തിച്ചത്.

ബക്രീദിനോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനം. രക്ഷിതാക്കളെ അറിയിക്കാതെയായിരുന്നു പഠനയാത്രയെന്ന പേരില്‍ മസ്ജിദ് സന്ദര്‍ശനം നടത്തിയത് . ബക്രീദിന്റെ തലേന്ന് വിദ്യാര്‍ത്ഥികളെ മസ്ജിദിലെത്തിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തതായാണ് പുറത്ത് വരുന്ന വിവരം. കുട്ടികള്‍ക്കായി മസ്ജിദില്‍ പ്രത്യേക മതപ്രഭാഷണം സംഘടിപ്പിച്ചതും വിവാദത്തിന് കാരണമായിട്ടുണ്ട്.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

വിദ്യാഭ്യാസ വകുപ്പിന്റെയും രക്ഷിതാക്കളുടെയും അനുമതിയില്ലാതെ ക്ലാസിനിടെ വിദ്യാര്‍ത്ഥികളെ മസ്ജിദ് സന്ദര്‍ശനത്തിന് കൊണ്ട് പോയത് വ്യാപക വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച ഹിന്ദു ജാഗരണ വേദികെ കര്‍ണാടക വിദ്യാഭ്യാസ വകുപ്പിന് നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്. വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ മാപ്പ് പറയുകയും കാരണക്കാരായ അദ്ധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പും നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
[masterslider id="10"]

Related posts