ബെംഗളൂരു: രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 7 നാണ് സർവീസ് തുടങ്ങുന്നത്. കേരളത്തിൽ കൊച്ചിയിൽ നിന്ന് പ്രതിദിന സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 13 മുതലാണ് കൊച്ചി – ബെംഗളൂരു സർവീസ് തുടങ്ങുക. ഓഗസ്റ്റ് 7 ന് രാവിലെ 10.05 ന് മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്കാണ് ആകാശയുടെ ഉദ്ഘാടന സർവീസ്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ഇതേ റൂട്ടിൽ മറ്റൊരു പ്രതിദിന സർവീസ് കൂടി ആകാശ ഉദ്ഘാടന ദിനം മുതൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 13 മുതൽ കൊച്ചി-ബെംഗളൂരു,…
Read MoreDay: 23 July 2022
ദേവനഹള്ളിയിൽ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ബെംഗളൂരുവിൽ കർഷകരുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധം
ബെംഗളൂരു: ദേവനഹള്ളിയിൽ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും (എഐഎസ്എ) ഫ്രൈഡേസ് ഫോർ ഫ്യൂച്ചറും (എഫ്എഫ്എഫ്) സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചു. ജൂൺ 22 ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ വെച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്, ദേവനഹള്ളിയിൽ നിന്നുള്ള നാല് കർഷകർ ഉൾപ്പെടെ 20 ഓളം പേർ പാർക്കിൽ ഒത്തുകൂടി. 1,777 ഏക്കർ ഫലഭൂയിഷ്ഠമായ കൃഷിഭൂമി ഏറ്റെടുക്കാനുള്ള കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെന്റ് ബോർഡിന്റെ (കെഐഎഡിബി) പദ്ധതിയിൽ പ്രതിഷേധിച്ച് ദേവനഹള്ളിയിലെ കർഷകർ 120 ദിവസത്തിലേറെയായി അനിശ്ചിതകാല സമരത്തിലാണ്.
Read Moreപ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി നിർമിച്ച റോഡ് തകർന്ന സംഭവം; രണ്ട് എൻജിനീയർമാരെ കൂടി സസ്‌പെൻഡ് ചെയ്ത് ബിബിഎംപി
ബെംഗളൂരു: ജൂൺ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗളൂരു സന്ദർശനത്തിന് മുന്നോടിയായി നിർമ്മിച്ച പുതുതായി അസ്ഫാൽറ്റ് ചെയ്ത റോഡുകൾ പൊളിഞുനീങ്ങാൻ തുടങ്ങിയെന്ന ആരോപണത്തെത്തുടർന്ന് ജൂലൈ 22 വെള്ളിയാഴ്ച ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) രണ്ട് എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തു. ജൂൺ 20 ന് പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി 14 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനും നന്നാക്കുന്നതിനുമായി 23 കോടി രൂപ ചെലവഴിച്ചതായി ബിബിഎംപി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, നിർമാണം തുടങ്ങി 15 ദിവസത്തിനുള്ളിൽ ഈ അസ്ഫാൽഡ് റോഡുകൾ തകർന്നു. മോശം റോഡ് നിർമാണം…
Read Moreബിബിഎംപിയുടെ വൈറ്റ്-ടോപ്പിംഗ് ജോലികൾ കാരണം ബെംഗളൂരു ഒഎംആറിൽ ഗതാഗതം വഴിതിരിച്ചുവിടും: വിശദാംശങ്ങൾ
ബെംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) വൈറ്റ് ടോപ്പിംഗ് ജോലികൾ കാരണം ഓൾഡ് മദ്രാസ് റോഡ്, ഹലാസുരു, ഇന്ദിരാനഗർ, ഓൾഡ് എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ ചില റൂട്ടുകളിൽ ഗതാഗതം വഴിതിരിച്ചുവിട്ടതായി ജൂലൈ 21 വ്യാഴാഴ്ച ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. ഓൾഡ് മദ്രാസ് റോഡിലെ കെൻസിംഗ്ടൺ ഓവൽ റോഡ് ജംഗ്ഷനും ആഞ്ജനേയ ക്ഷേത്രം ജംഗ്ഷനും ഇടയിലുള്ള പാത ജൂലൈ 21 മുതൽ താൽക്കാലികമായി അടയ്ക്കും. ഹലാസുരു, ബെംഗളൂരു ട്രാഫിക് പോലീസ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സുഗമമായ വാഹന ഗതാഗതത്തിന് ബദൽ…
Read Moreവേർപിരിഞ്ഞ പങ്കാളിയെ അതിഥിയായി കണക്കാക്കണം ; മദ്രാസ് ഹൈക്കോടതി
ചെന്നൈ : വിവാഹബന്ധം വേർപെടുത്തിയ ഭർത്താവ് മക്കളെ കാണാനെത്തുമ്പോൾ അതിഥിയായി കണക്കാക്കണമെന്ന് ഭാര്യയോട് മദ്രാസ് ഹൈക്കോടതി നിർദ്ദേശം. പങ്കാളികൾ തമ്മിലുള്ള പ്രശ്‌നം കുട്ടികളോടുള്ള പെരുമാറ്റത്തിൽ പ്രകടമാവരുതെന്ന് കോടതിയുടെ നിർദ്ദേശം. പങ്കാളികളിൽ ഒരാൾ മറ്റൊരാളെക്കുറിച്ച് കുട്ടികളോട് മോശമായി പറയുന്നതും വിദ്വേഷം ജനിപ്പിക്കുന്നതും കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കുമെന്ന് ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി വിധിന്യായത്തിൽ വ്യക്തമാക്കി. അച്ഛനമ്മമാർ തമ്മിലുള്ള സ്നേഹനിർഭരമായ ബന്ധം കുട്ടിയുടെ അവകാശമാണെന്ന് കോടതി വിലയിരുത്തി. ചെന്നൈയിലെ പാർപ്പിടസമുച്ചയത്തിൽ അമ്മയോടൊപ്പം കഴിയുന്ന മക്കളെ ആഴ്ചയിൽ രണ്ടുദിവസം വൈകുന്നേരങ്ങളിൽ സന്ദർശിക്കാൻ അതേ സമുച്ചയത്തിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുന്ന അച്ഛന്…
Read Moreസോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രധാനമന്ത്രി ആവാം, വിവാദ പരാമർശത്തെ ന്യായീകരിച്ച് ശിവകുമാർ
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ രമേഷ് കുമാറിന്റെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍രമേഷ് കുമാറിന്റെ വിവാദ പരാമർശത്തെ ന്യായീകരിച്ച് പാർട്ടി അധ്യക്ഷൻ ഡി.കെ ശിവകുമാർ. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രധാനമന്ത്രിമാർ ആകാമെന്നും അവർ ത്യാഗങ്ങൾ സഹിച്ചുവെന്നുമാണ് രമേശിന്റെ പ്രസ്താവനയെന്നും എം.എൽ.എ.യുടെ പരാമർശം തെറ്റിദ്ധരിക്കപെടുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു വെന്ന് ഡി .കെ ശിവകുമാർ പറഞ്ഞു. സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിൽ അപലപിച്ചുളള പ്രതിഷേധത്തിനിടെയായിരുന്നു രമേശ് കുമാറിന്റെ പരാമർശം.
Read Moreകർണാടക മലയാളി കോൺഗ്രസ് തെരഞ്ഞെടുപ്പ് നാളെ
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന ജനറൽ ബോഡി യോഗവും പുതിയ സംസ്‌ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തിരഞ്ഞെടുപ്പും 2022 ജൂലൈ 24 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് സംസ്ഥാന പ്രസിഡന്റ് സുനിൽതോമസ്സ് മണ്ണിലിന്റെ അധ്യക്ഷതയിൽ ബി ടി എം എസ് ജി പാളയ ക്രിസ്ത വിദ്യാലയത്തിൽ വച്ച് നടക്കും. സംസ്ഥാന ഭാരവാഹികളാകുവാൻ കെ എം സി നിയമാവലി അനുസരിച്ചു നേരത്തെ നോമിനേഷനുകൾ സ്വീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുന്നത് . വരണാധികാരിയായ ജോസ് ലോറെൻസ് തിരഞ്ഞെടുപ്പ് നടപടികൾ നടത്തും . പ്രസ്തുത യോഗത്തിൽ ക്ര്യത്യസമയത്തു…
Read Moreലോകത്തിലെ പ്രായം കൂടിയ ഭീമൻ പാണ്ട ഓർമയായി
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭീമൻ പാണ്ട ആൻ ആൻ ഓർമയായി. 35 വയസ്സായിരുന്നു ആൻ എന്ന പാണ്ടയുടെ പ്രായം. ഉയർന്ന രക്തസമ്മർദം മൂലം തളർച്ചയിലായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആനിന്റെ ആരോഗ്യനില മോശമായിരുന്നു. 2016ൽ ജീവിത പങ്കാളി ജിയ ജിയ പാണ്ട മരിച്ചതോടെ ആൻ വിഷമത്തിലായിരുന്നു. അത് ആരോഗ്യത്തെ മോശമായി ബാധിച്ച് തുടങ്ങി. ഹോങ്കോങ്ങിലെ തീം പാർക്കിലേക്ക് ചൈനീസ് സർക്കാരിന്റെ സംഭാവനയായിരുന്നു ആൻ ആൻ എന്ന ആണ്‍പാണ്ടയും ജിയ ജിയ എന്ന പെൺപാണ്ടയും. 1999 മുതല്‍ ആന്‍ ആന്‍ ഓഷ്യന്‍ പാര്‍ക്കിലാണ് താമസം.…
Read Moreപ്രധാന റോഡുകളിൽ ഡ്രൈവിംഗ് പരിശീലനം അനുവദിക്കില്ല; ട്രാഫിക് പോലീസ്
ബെംഗളൂരു: തിരക്കേറിയ സമയങ്ങളിൽ പ്രധാന റോഡുകളിൽ ഡ്രൈവിംഗ് പരിശീലനം നടത്തുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്ന് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ഡ്രൈവിംഗ് പരിശീലനത്തിനായി ഗതാഗതം കുറവുള്ള റോഡുകൾ ഉപയോഗിക്കേണ്ടതുണ്ട് ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദ്ദേശം. ഇത് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതു സംബന്ധിച്ച നോട്ടീസ് നഗറിലെ എല്ലാ ഡ്രൈവിംഗ് സ്‌കൂളുകൾക്കും അയച്ചതായി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു. കൂടാതെ വാഹനങ്ങളിൽ യാതൊരുവിധ രൂപമാറ്റവും വരുത്തരുതെന്നും നഗരത്തിലെ എല്ലാ മെക്കാനിക്കുകൾക്കും കർശന നിർദ്ദേശം നൽകിയതായി…
Read Moreവീട്ടിലെ നായയെ കുളിപ്പിച്ചില്ല, പോലീസുകാരന് സസ്പെൻഷൻ
വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് എസ്. പി സസ്പെൻഡ് ചെയ്ത പൊലീസുകാരനെ അന്നു തന്നെ ഐ. ജി തിരിച്ചെടുത്തു. ടെലികമ്യൂണിക്കേഷൻസ് എസ്. പി നവനീത് ശർമയുടെ നടപടിയാണ് ഐ.ജി അനൂപ് കുരുവിള ജോൺ തിരുത്തിയത്. എസ്. പി നവനീത് ശർമയുടെ ഗൺമാനെയായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്. ആളില്ലാത്ത സമയം വീട്ടിൽ കയറിയെന്ന പേരിലായിരുന്നു സസ്പെൻഷൻ. എന്നാൽ, വീട്ടിലെ നായയെ കുളിപ്പിക്കാത്തതായിരുന്നു യഥാർത്ഥ കാരണമെന്ന് ആക്ഷേപം ഉയർന്നു. ഇതോടെ വിഷയത്തിൽ ഐ.ജി ഇടപെട്ടു. ഇന്നലെ രാവിലെ സസ്പെൻഡ് ചെയ്ത പോലീസുകാരനെ മണിക്കൂറുകൾക്കുളിൽ ഐ.ജി തിരിച്ചെടുക്കുകയായിരുന്നു.…
Read More