സംസ്ഥാനത്ത് 1414 സി.എൻ.ജി. സ്റ്റേഷനുകൾ സ്ഥാപിക്കും; സ്റ്റേഷനുകൾ ഉള്ള സ്ഥലങ്ങൾ അടങ്ങിയ വിശദാംശങ്ങൾ അറിയാൻ വായിക്കം

ബെംഗളൂരു : കർണാടകത്തിൽ 2030-ഓടെ 1414 കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി.) സ്റ്റേഷനുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം.

നഗരത്തിലെ വാതകവിതരണ ശൃംഖലയുടെ വികസനത്തിന്റെ ഭാഗമായാണ് സി.എൻ.ജി. സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.

പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് നിയോഗിക്കുന്ന ഏജൻസികളാണ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബർ 30 വരെ കർണാടകത്തിൽ 412 സി.എൻ.ജി. സ്റ്റേഷനുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്

ബെംഗളൂരു അർബൻ (77), ബെംഗളൂരു റൂറൽ (41) ദക്ഷിണ കന്നഡ (35), ബല്ലാരി (21), രാമനഗര (17), ബീദർ (16), മൈസൂരു (14), ബെലഗാവി (14), മാണ്ഡ്യ (11), ഗദഗ് (11), ശിവമോഗ (11), കോലാർ (10), ചിത്രദുർഗ (10), ഉഡുപ്പി (10), ഹാസൻ (12), ധാർവാഡ് (9), തുമകൂരു (9), ഹാവേരി (9), ദാവണഗെരെ (9), ചിക്കബെല്ലാപുര (4), ചാമരാജ്‌നഗർ (3), കുടക് (2), കൊപ്പാൾ (7), വിജയപുര (8), റായ്ച്ചൂരു (6), കലബുറഗി (11), ബാഗൽകോട്ട് (13), യാദ്ഗിർ (1) എന്നിങ്ങനെയാണ് നിലവിലുള്ള സ്റ്റേഷനുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടലിലിറങ്ങാതെ കടൽ കാണാം; ബന്നാർഘട്ടയിലും മൈസൂരുവിലും ഇനി 'സ്കൂബ വാക്ക്'; മൃഗശാലകൾ മാറുന്നു, സന്ദർശകരെ കാത്തിരിക്കുന്നത് സമുദ്ര വിസ്മയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് യാഥാർഥ്യത്തിലേക്ക്; പാതയിൽ നാളെ മുതൽ അന്തിമ പരീക്ഷണ ഓട്ടം
[masterslider id="10"]

Related posts