പള്‍സര്‍ സുനിയെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എറണാകുളം സബ് ജയിലിലായിരുന്ന സുനിയെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ചികിത്സയുടെ ഭാഗമായാണ് ഈ നീക്കം എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്

സുനി അഞ്ച് വര്‍ഷമായി ജയിലിലാണ്. കേസിലെ മറ്റെല്ലാ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചെങ്കിലും സുനിയുടെ കുറ്റം വളരെ ഗുരുതരമായത് കാരണം ജാമ്യത്തില്‍ വിടാനാകില്ലെന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍. ആരോഗ്യ നില മോശമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് സുനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജൂലൈ 13 ന് ഈ ഹര്‍ജി കോടതി തള്ളി.

  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

ആക്രമിക്കപ്പെട്ട നടി പോലീസിനും പിന്നീട് കോടതിയിലും നല്‍കിയ മൊഴിയില്‍ പള്‍സര്‍ സുനിക്ക് എതിരായ ആരോപണങ്ങളില്‍ ഉറച്ച്‌ നില്‍ക്കുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സുനിക്കെതിരായ ആരോപണങ്ങള്‍ അതീവ ഗൗരവമേറിയതാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. തുടര്‍ന്ന് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
[masterslider id="10"]

Related posts