ബെംഗളൂരു: നഗരത്തിൽ കുട്ടികൾക്കിടയിൽ തക്കാളിപ്പനി (ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ്) പടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 3 ആഴ്ചകളിലായി പ്രതിദിനം 6 മുതൽ 10 വരെ കുട്ടികൾ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 6 മാസം മുതൽ 6 വയസ്സുവരെ പ്രായമുള്ള കുട്ടികളെയാണു ഈ രോഗം കൂടുതലായി ബാധിക്കുന്നത്. നഴ്സറികളിലും പ്ലേ സ്കൂളുകളിലും രോഗവ്യാപന ഭീഷണിയുണ്ട്. എന്നാൽ ഭയപ്പെടാനില്ല സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആരോഗ്യ കമ്മിഷണർ ഡി.രൺദീപ് പറഞ്ഞു. കുട്ടികളിൽ പണി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാൽവെള്ളയിലും വായയ്ക്കുള്ളിലും പൃഷ്ഠഭാഗവും ചുവന്ന കുരുക്കളും…
Read MoreMonth: June 2022
11 വയസ്സുകാരൻ അപ്പാർട്ട്മെന്റിന്റെ എട്ടാം നിലയിൽ നിന്ന് വീണ് മരിച്ചു
ബെംഗളൂരു: ചൊവ്വാഴ്‌ച രാത്രി മഹാദേവപുരയ്‌ക്കടുത്ത് ഹൂഡിയിലെ ഒരു അപ്പാർട്ട്‌മെന്റിന്റെ എട്ടാം നിലയിലെ പാതയുടെ ജനാലയിൽ നിന്ന് തെന്നി താഴേയ്ക്ക് വീണ് 11 വയസ്സുള്ള ആൺകുട്ടി വീണു മരിച്ചു. ഗോപാലൻ ഗ്രാൻഡിയർ അപ്പാർട്ട്‌മെന്റിലെ താമസക്കാരനും സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ദമ്പതികളുടെ ഏക മകനുമായ അധൃത് റോയ് ആണ് രാത്രി 8.30 ഓടെ വീണ് മരിച്ചത്. തീപിടിത്തം പോലുള്ള അപകടങ്ങൾ ഉണ്ടായാൽ എമർജൻസി എക്‌സിറ്റ് നൽകുന്നതിന് സമുച്ചയത്തിന്റെ ഓരോ നിലയിലെയും കടന്നുപോകാനുള്ള ഇതുപോലുള്ള ജനലുകൾ തുറന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കൾ വീടിനുള്ളിൽ ഉള്ള സമയത്താണ് കുട്ടി അതിലൂടെ തെന്നി…
Read Moreമഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ നീക്കങ്ങളുമായി ബിജെപി
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ഠാക്കറെയുടെ രാജിയ്ക്ക് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി ബിജെപി. തങ്ങൾക്ക് 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി നേതാവ് ഗിരീഷ് മഹാജൻ അറിയിച്ചു. ദേവേന്ദ്ര ഫഡ്നവിസ് തന്നെയായിരിക്കും മുഖ്യമന്ത്രിയാകുക എന്നാണ് റിപ്പോർട്ടുകൾ. ശിവസേന വിമതരുടെ നേതാവ് ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയായേക്കും. നിർണായക തീരുമാനങ്ങൾക്കായി ബിജെപി ഇന്ന് യോഗം ചേരും. ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. അതേസമയം, ഏക്നാഥ് ഷിൻഡെ തന്നോടൊപ്പമുള്ള വിമത എംഎൽഎമാരോടൊപ്പം രാവിലെ യോഗം ചേരും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നിയമസഭാ കൗണ്‍സിൽ…
Read Moreവിദ്യാർത്ഥി ബസ് പാസ്; പുതിയ തീരുമാനം അറിയിച്ച് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ
ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഡിഗ്രി, പ്രൊഫഷണൽ, ബിരുദാനന്തര കോഴ്‌സുകളിലെ വിദ്യാർത്ഥികളുടെ ബസ് പാസിന്റെ സാധുത നവംബർ വരെ നീട്ടിയിട്ടുണ്ട് എന്ന് അറിയിച്ചു. ഒന്നോ രണ്ടോ മാസത്തേക്ക് നീട്ടുന്നതിന് നിശ്ചയിച്ച തുക വിദ്യാർഥികൾ നൽകണമെന്നും തുടർന്ന് യാത്ര ചെയ്യുമ്പോൾ ബസ് പാസിനൊപ്പം രസീതും കാണിക്കണമെന്നും ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ വ്യക്തമാക്കി.
Read More2 വലിയ മാറ്റങ്ങൾ ! ബി.എം.ടി.സി പ്രതിമാസ പാസിന് ഇനി ഈ നിബന്ധനകൾ ഇല്ല..
ബെംഗളൂരു : ബി.എം.ടി .സി .യുടെ പ്രതിമാസ പാസ് എടുക്കാൻ ഇനി ബി.എം.ടി.സിയുടെ തിരിച്ചറിയൽ കാർഡ് അത്യാവശ്യമില്ല. ഡ്രൈവിംഗ് ലൈസൻസ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്നുപയോഗിച്ച് കൊണ്ട് നാളെ മുതൽ പ്രതിമാസ പാസ് എടുക്കാം. നിലവിൽ പാസ് ലഭിക്കണമെങ്കിൽ 100 രൂപ നൽകി മൂന്നു മാസം വാലിഡിറ്റിയുള്ള ബി.എം.ടി.സി യുടെ പ്രത്യേക തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണമായിരുന്നു. നാളെ മുതൽ ഈ നിർബന്ധമില്ല മാത്രമല്ല. മാസ അവസാനങ്ങളിൽ മാത്രം അടുത്ത മാസത്തേക്കുള്ള പാസ് നൽകിയിരുന്ന…
Read Moreകാണികളുടെ മനസു കീഴടക്കിയുള്ള കർണാടക ഐഎഎസ് ഉദ്യോഗസ്ഥന്റെ നൃത്ത വീഡിയോ വൈറലായി
ബെംഗളൂരു: കർണാടക ഐഎഎസ് ഉദ്യോഗസ്ഥന്റെ നൃത്ത വീഡിയോ വൈറലാകുന്നു. ഐഎഎസ് ഉദ്യോഗസ്ഥനും ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ (എച്ച്ഡിഎംസി) കമ്മീഷണറുമായ ബി ഗോപാൽ കൃഷ്ണ ഒരു സാംസ്കാരിക പരിപാടിയിൽ പ്രശസ്തമായ കന്നഡ ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച ധാർവാഡിലെ വിദ്യാ വാർധക് സംഘത്തിൽ എച്ച്‌ഡിഎംസി എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കവെയാണ് കമ്മീഷണർ ടഗരു എന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗാനത്തിന് നൃത്തം ചെയ്തത്. #Karnataka #Hubballi #Dharwad Municipal Corporation commissioner Gopal Krishna B dance for…
Read Moreഅഞ്ച് വർഷത്തിന് ശേഷം ആദ്യ പരിഷ്‌കരണവുമായി NICE റോഡ്; വിശദാംശങ്ങൾ
ബെംഗളൂരു: നഗരത്തിൽ നൈസ് റോഡ് രൂപീകരിക്കുന്ന പെരിഫറൽ, ലിങ്ക് റോഡുകളുടെ ടോൾ ജൂലൈ 1 മുതൽ വർദ്ധിക്കുമെന്ന് നന്ദി ഇക്കണോമിക് കോറിഡോർ എന്റർപ്രൈസസ് ലിമിറ്റഡ് ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. അഞ്ച് വർഷത്തിനിടെ ടോളിലെ ആദ്യ പരിഷ്‌കരണമാണിതെന്നും വർദ്ധിച്ചുവരുന്ന ചെലവാണ് ഇതിലേയ്ക്ക് നയിച്ചതെന്നും കമ്പനി അറിയിച്ചു. 10% മുതൽ 20% വരെയാണ് ടോൾ വർധന. കൺസഷൻ കരാർ എല്ലാ വർഷവും ടോൾ പരിഷ്കരിക്കാൻ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും, പണപ്പെരുപ്പവും പകർച്ചവ്യാധിയും കണക്കിലെടുത്ത് കഴിഞ്ഞ അഞ്ച് വർഷമായി ചാർജുകൾ വർദ്ധിപ്പിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു. NICE റോഡിലെ ടോൾ “ചട്ടക്കൂട്…
Read Moreപുതിയ നേട്ടങ്ങൾ കൈവരിച്ച് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ)
ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) അതിന്റെ പ്രവർത്തനം ആരംഭിച്ചതിന് ശേഷം അല്ലെങ്കിൽ എയർപോർട്ട് ഓപ്പണിംഗ് ഡേ (എഒഡി) മുതൽ 250 ദശലക്ഷം യാത്രക്കാരുടെ എണ്ണം കവിഞ്ഞതായി റിപ്പോർട്ട്. 2022 ജൂണിലെ അവസാന വാരാന്ത്യത്തിലാണ് ഈ നാഴികക്കല്ല് കൈവരിച്ചത്. പകർച്ചവ്യാധിയും തുടർന്നുള്ള മാന്ദ്യവും ഉണ്ടായിരുന്നിട്ടും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 50 ദശലക്ഷം യാത്രക്കാരാണ് KIA-യിൽ നിന്ന് യാത്ര ചെയ്തത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ കെഐഎ എയർപോർട്ട് തുറന്ന തീയതി മുതൽ രണ്ട് ദശലക്ഷം എയർ ട്രാഫിക്കുകളും (എടിഎം) കടന്നു. ഇവയെല്ലാമാണ് KIA…
Read Moreമഹാനാടകത്തിന് ആൻ്റി ക്ലൈമാക്സ്;ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
മുംബൈ: ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. സോണിയാ ഗാന്ധിക്കും ശരദ് പവാറിനും നന്ദി അറിയിച്ചു. ബാൽ താക്കറെയുടെ സ്വപ്നത്തിനായാണ് താൻ പോരാടിയത്. യഥാർഥ ശിവസൈനികർ തനിക്ക് ഒപ്പമുണ്ട്. വിമതര്‍ക്ക് എല്ലാം നല്‍കി. ശിവസേനയെ സ്വന്തം നേട്ടത്തിനായി മാത്രം കണ്ടവരാണ് പാര്‍ട്ടി വിട്ടതെന്നും ഉദ്ധവ് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ട് നടത്താൻ പറഞ്ഞ ഗവർണർക്ക് നന്ദിയെന്ന് ഉദ്ധവ് പരിഹസിച്ചു. ആരോടാണ് നിങ്ങൾക്ക് വൈരാഗ്യം? എന്ത് പ്രശ്നമുണ്ടെങ്കിലും നേരിട്ട് ചർച്ച നടത്താമായിരുന്നു എന്ന് വിമതരോട് ഉദ്ധവ് പറഞ്ഞു. ബിജെപി ഇടപെട്ട് 24 മണിക്കൂറിനകം വിശ്വാസവോട്ട്…
Read Moreകർണാടകയിൽ ഇന്ന് 1000 കടന്ന് കോവിഡ് കണക്കുകൾ; വിശദമായി അറിയാം (29-06-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 1249 റിപ്പോർട്ട് ചെയ്തു. 1154 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 4.84% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1154 ആകെ ഡിസ്ചാര്‍ജ് : 3922541 ഇന്നത്തെ കേസുകള്‍ : 1249 ആകെ ആക്റ്റീവ് കേസുകള്‍ : 5707 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 40075 ആകെ പോസിറ്റീവ് കേസുകള്‍ : 3968365*…
Read More