പുതിയ നേട്ടങ്ങൾ കൈവരിച്ച് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ)

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) അതിന്റെ പ്രവർത്തനം ആരംഭിച്ചതിന് ശേഷം അല്ലെങ്കിൽ എയർപോർട്ട് ഓപ്പണിംഗ് ഡേ (എഒഡി) മുതൽ 250 ദശലക്ഷം യാത്രക്കാരുടെ എണ്ണം കവിഞ്ഞതായി റിപ്പോർട്ട്. 2022 ജൂണിലെ അവസാന വാരാന്ത്യത്തിലാണ് ഈ നാഴികക്കല്ല് കൈവരിച്ചത്.

പകർച്ചവ്യാധിയും തുടർന്നുള്ള മാന്ദ്യവും ഉണ്ടായിരുന്നിട്ടും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 50 ദശലക്ഷം യാത്രക്കാരാണ് KIA-യിൽ നിന്ന് യാത്ര ചെയ്തത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ കെഐഎ എയർപോർട്ട് തുറന്ന തീയതി മുതൽ രണ്ട് ദശലക്ഷം എയർ ട്രാഫിക്കുകളും (എടിഎം) കടന്നു. ഇവയെല്ലാമാണ് KIA യെ ദക്ഷിണേന്ത്യയിലെ ഏറ്റവും വേഗമേറിയ പൊതു-സ്വകാര്യ പങ്കാളിത്ത (PPP) വിമാനത്താവളമാക്കി മാറ്റിയതാതെന്നും ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL) അറിയിച്ചു.

പുതിയ റൂട്ടുകൾ അവതരിപ്പിക്കുന്നതിനൊപ്പം പുതിയ കാരിയറുകളുടെ കൂട്ടിച്ചേർക്കലും നിലവിലുള്ള റൂട്ടുകളിലെ യാത്രക്കാരുടെ എണ്ണം വർധിച്ചതുമാണ് ഈ നേട്ടത്തിലേക്ക് നയിച്ചതെന്ന് ബിഐഎഎൽ വക്താവ് പറഞ്ഞു. കോവിഡ് മഹാമാരിമൂലം കഴിഞ്ഞ രണ്ട് വർഷമായി ട്രാഫിക് വളർച്ച നിശബ്‌ദമായിരുന്നു. എന്നാൽ മഹാമാരിക്ക് കഴിഞ്ഞ് പഴയതു പോലെ വീണ്ടും സർവീസുകൾ പുനരാരംഭിച്ചതിന് ശേഷം വിമാനത്താവളം അടുത്തിടെ അതിന്റെ 080 ലോഞ്ചുകളും ആരംഭിച്ചിരുന്നു, പുതിയ രണ്ടാമത്തെ ടെർമിനൽ സമാരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us