പുതുവര്‍ഷ സമ്മാനവുമായി ബി എസ് എന്‍ എല്‍ 144 രൂപക്ക് പരിധിയില്ലാത്ത വിളി.

ചെന്നൈ: ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനവുമായി ബിഎസ്‌എന്‍എല്‍. 144 രൂപയുടെ റീചാര്‍ജില്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാന്‍ സാധിക്കും. ഇതിന് പുറമേ 300 എംബി ഡേറ്റയും ഈ പ്ലാന്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

പുതിയ ഓഫര്‍ പ്രകാരം ലോക്കല്‍, എസ്‌ടി‌ഡി നെറ്റ്‌വര്‍ക്കിലേക്ക് ഉപഭോക്താക്കള്‍ക്ക് നിര്‍ത്താതെ വിളിക്കാമെന്ന് ബിഎസ്‌എന്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.

  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം

അടുത്തിടെ 149 രൂപയുടെ ഓഫറും ബിഎസ്‌എന്‍എല്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്ലാന്‍ പ്രകാരം റിചാര്‍ജ് ചെയ്താല്‍ ലോക്കല്‍, നാഷണല്‍ കോള്‍ സൗജന്യമായി ലഭിക്കും.

ഒരു മാസത്തേക്കാണ് പ്ലാന്‍. പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭിക്കുമെന്ന് ചെയര്‍മാന്‍ അനൂപം ശ്രീവാസ്തവ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts