ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 463 റിപ്പോർട്ട് ചെയ്തു. 199 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 2.15% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 199 ആകെ ഡിസ്ചാര്‍ജ് : 3912575 ഇന്നത്തെ കേസുകള്‍ : 463 ആകെ ആക്റ്റീവ് കേസുകള്‍ : 3651 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40066 ആകെ പോസിറ്റീവ് കേസുകള്‍ : 3956334…
Read MoreDay: 12 June 2022
മലിനജലം കുടിച്ച് മരണം, അന്വേഷണം ഊർജിതമാക്കി മുഖ്യമന്ത്രി
ബെംഗളൂരു: മലിനജലം കുടിച്ച് റായ്ചൂർ മേഖലയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ആവശ്യമെങ്കിൽ പ്രതികൾക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. കർണാടക ജല അതോറിറ്റി, സീവേജ് ബോർഡ് ചീഫ് എൻജീനിയർ തുടങ്ങിയവരോട് വിശദമായ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സർക്കാർ സഹായവും അനുവദിച്ചിട്ടുണ്ട്. വാർഡുകളിലെ ജലം പരിശോധന നടത്തിയ പശ്ചാത്തലത്തിൽ രണ്ട് ഉദ്യോഗസ്ഥരുടെ കഴിഞ്ഞ ദിവസം സസ് പെൻഡ് ചെയ്തിരുന്നു.
Read Moreപാഠപുസ്തക പുനപരിശോധന കമ്മിറ്റി മേധാവിയെ അറസ്റ്റ് ചെയ്യണം ; സിദ്ധരാമയ്യ
ബെംഗളൂരു: രോഹിത് ചക്രതീർത്ഥയുടെ പാഠപുസ്തകം പുനപരിശോധനാ കമ്മറ്റി മേധാവിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നേതാവ് സിദ്ധരാമയ്യ. രോഹിത്തിന്റെ നേതൃത്വത്തിലുളള സമിതിയെ സർക്കാർ തന്നെ പിൻവലിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവില്ലാതെ രോഹിതിനെ പാഠപുസ്തക സമിതിയിൽ നിയമിച്ചുവെന്നാണ് ആരോപണം. ശരിയായ സർക്കാർ ഉത്തരവുകളില്ലാതെ, രോഹിത് ചക്രതീർത്ഥയെ പാഠപുസ്തകം പരിഷ്കരണത്തിന്റെ ചുമതല ഏൽപ്പിച്ചു. ഇപ്പോഴിതാ രോഹിത് ചക്രതീർത്ഥയുടെ എല്ലാ കൊള്ളരുതായ്മകളെയും മന്ത്രി നാഗേഷ് സംരക്ഷിക്കുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അദ്ദേഹത്തെ പിരിച്ചുവിടണമെന്ന് സിദ്ധരാമയ്യ പറഞ്ഞു. നിയമനടപടികൾ ആരംഭിച്ച സാഹചര്യത്തിൽ രോഹിത് ചക്രതീർത്ഥയെ അറസ്റ്റ് ചെയ്യണം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിയെ…
Read Moreവിവാഹത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തി താര ദമ്പതികൾ
കൊച്ചി : വിവാഹത്തിന് പിന്നാലെ കൊച്ചിയിലെത്തി താരദമ്പതികളായ നയന്‍താരയും വിഗ്നേശ് ശിവനും. നയന്‍താരയുടെ അമ്മയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാൽ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് ഇരുവരും കേരളത്തിലെത്തിയത്. ഇന്ന് ഉച്ചയോടെയാണ് നയന്‍താരയും വിഘ്നേശ് ശിവനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. മാധ്യമങ്ങളെ കാണാനായി ഒരു ദിവസം മാറ്റി വെച്ചിട്ടുണ്ടെന്നാണ് അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യ ആഘോഷമാക്കിയ വിവാഹം ചെന്നൈയിലെ മഹാബലിപുരത്ത് വച്ച് നടന്നത്.
Read Moreനടൻ ഡി ഫിലിപ്പ് അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത സിനിമാ, നാടക നടൻ ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. തിരുവല്ല സ്വദേശിയാണ്. പ്രൊഫഷണൽ നാടക വേദിയുടെ മികവുറ്റ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് ഫിലിപ്പ് സിനിമ ജീവിതത്തിലേക്ക് എത്തിയത്. കാളിദാസ കലാകേന്ദ്രത്തിൻറെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു ഇദ്ദേഹം. കോട്ടയം കുഞ്ഞച്ഛൻ, വെട്ടം, അർത്ഥം, പഴശ്ശിരാജ, ടൈം അടക്കം അൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിദേശത്തുള്ള മകൾ എത്തിയശേഷം സംസ്കാര ചടങ്ങുകളുടെ സമയം തീരുമാനിക്കുമെന്ന് കുടുംബം അറിയിച്ചു.
Read Moreസ്വപ്ന സുരേഷിന് രണ്ട് ബോഡി ഗാർഡുകളെ നിയോഗിച്ചു
പാലക്കാട്: അഭിഭാഷകനായ കൃഷ്ണരാജിനെതിരെ കേസെടുത്തതിന് പിന്നാലെ സ്വയം സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ്. സുരക്ഷയ്ക്കായി രണ്ട് ബോഡി ഗാർഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്. സ്വകാര്യ ഏജൻസിയാണ് സ്വപ്നയുടെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നതെന്ന് പുറത്ത് വരുന്ന വിവരം. അതേസമയം ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നാളെ ഹൈക്കോടതിയെ സമീപിക്കും. ഈ സ്വപ്ന ഇന്ന് അഭിഭാഷകരെ കാണാനും സാധിക്കും. കൊച്ചിയിലെത്തി അഭിഭാഷകരെ കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം പാലക്കാട് തന്നെ വച്ചായിരിക്കും അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയെന്നാണ്…
Read Moreവർക്ക്ഔട്ടിനിടെ തമിഴ് നാട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ 27കാരന് കുഴഞ്ഞുവീണ് മരിച്ചു. മധുരയിലെ പഴംഗനാഥത്ത് വര്‍ക്ഔട് സെഷന് പൂര്‍ത്തിയാക്കിയ ശേഷം ശ്രീവിഷ്ണു ജിമ്മിൽ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജിമ്മിൽ കൂടെ ഉണ്ടായിരുന്നവർ ശ്രീവിഷ്ണുവിനെ എല്‍പി ആശുപത്രിയിലും പിന്നീട് മീനാക്ഷി മിഷന് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശ്രീ വിഷ്ണു രാത്രി 8.30 മണി വരെ ജോലി ചെയ്ത് രാത്രി ഒമ്പത് മണിക്ക് വീട്ടിലേക്ക് മടങ്ങും. അമ്മയോടൊപ്പം കുറച്ച് സമയം ചെലവഴിച്ച് ജിമ്മിലേക്ക് പോകും. എന്റെ മകന് മദ്യപാനമോ പുകവലിയോ ഇല്ലായിരുന്നു, ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പിതാവ് കമലേശ്വരന് പറഞ്ഞു. മാതാപിതാക്കള്‍ക്കും…
Read Moreരാജാധിരാജ ശ്രീ ഗോവിന്ദ ക്ഷേത്രം മറ്റന്നാൾ രാഷ്ട്രപതി, നാടിനു സമർപ്പിക്കും
ബെംഗളൂരു: രാജാധിരാജ ശ്രീ ഗോവിന്ദ ക്ഷേത്രം ജൂൺ 14ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തിന് സമർപ്പിക്കും. ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബെംഗളൂരു റൂറൽ എംപി ഡി കെ സുരേഷ്, നിയമസഭാംഗം എം കൃഷ്ണപ്പ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്ര മാതൃകയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കും ആത്മീയ പഠനത്തിനുള്ള സൗകര്യവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. സൗജന്യ അന്നദാന ഹാളും ക്ഷേത്രത്തിലുണ്ട്. ഓഗസ്റ്റ് 1 മുതൽ വേദിക്ക് ആചാരപ്രകാരമുള്ള ആഘോഷങ്ങൾ ആരംഭിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Read More2 കോടി ഹവാല പണം റെയിൽവേ പോലീസ് പിടിച്ചെടുത്തു
ബെംഗളൂരു: മുംബൈയിൽ നിന്ന് മംഗളൂരുവിലേക്ക് കടത്തുകയായിരുന്ന രണ്ട് കോടി ഹവാല പണം റെയിൽവേ പോലീസ് പിടിച്ചെടുത്തു. ബ്രൗണ്‍ കളർ ടേപ്പ് ഉപയോഗിച്ച് ഒരു പാക്കിലാണ് രണ്ട് കോടി രൂപ മുഴുവൻ സൂക്ഷിച്ചിരുന്നത്. 2000 രൂപയുടെ കറൻസി നോട്ടുകളുടെ 100 ചെറിയ കെട്ടുകളാണ് പായ്ക്കിലുണ്ടായിരുന്നത്. രാജസ്ഥാന് സ്വദേശി 22 വയസുകാരൻ മനോഹര്‍ സിംഗ് എന്ന ചെൻ സിംഗ് ആണ് അറസ്റ്റിലായത്. ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു പ്രതി. പരിശോധനക്കിടെ തന്റെ കൈവശമുണ്ടായിരുന്ന ബാഗിന്റെ ഉള്ളിലെന്താണെന്ന് പറയാൻ ചെൻ സിംഗ് തയ്യാറായില്ല. ഇതിൽ സംശയം തോന്നി ബേലാപൂർ…
Read Moreകള്ളപ്പണം വെളുപ്പിക്കൽ, ആകർ പാട്ടേലിനു ബെംഗളൂരു കോടതി സമൻസ്
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും സിഇഒ യും ആയ ആകർ പട്ടേലിനും മറ്റ് രണ്ട് പേർക്കുമെതിരെ പ്രത്യേക കോടതി സമൻസ് അയച്ചു . എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പട്ടേലിനെ കൂടാതെ ഇന്ത്യൻസ് ഫോർ ആംനസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാഷ് കുമാർ, എഐഐപിഎൽ മുൻ സിഇഒ ജി അനന്തപത്മനാഭൻ എന്നിവർക്കും ജൂൺ 27ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിട്ടുള്ളത്. ബെംഗളൂരുവിലെ സിബിഐ കേസുകളുടെ പ്രത്യേക ജഡ്ജി സന്തോഷ് ഗജാനൻ…
Read More