കേരള ബി.ജെ.പി.അധ്യക്ഷൻ ബെംഗളൂരു മലയാളിയായ രാജീവ് ചന്ദ്രശേഖർ.

ബെംഗളൂരു : കേരള ബി.ജെ.പി. അധ്യക്ഷനായി ബെംഗളൂരു മലയാളി കൂടിയായ രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു.

പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് ഈ പ്രഖ്യാപനം വന്നത്. ഇന്ന് നാമ നിർദ്ദേശ പത്രിക നൽകും. നാളെ സംസ്ഥാന കൗൺസിൽ യോഗത്തിലായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശശീതരൂരിന് ശക്തമായ വെല്ലുവിളിയുയർത്തിയിരുന്നു രാജീവ് ചന്ദ്രശേഖർ.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

തൃശൂരിലെ ദേശമംഗലത്ത് നിന്നുള്ള എം.കെ. ചന്ദ്രശേഖരൻ്റെ മകനായി ഗുജറാത്തിലാണ് രാജീവ് ജനിച്ചത്, രാജീവിൻ്റെ പിതാവ് വ്യോമസേനയിലാണ് ജോലി ചെയ്തിരുന്നത്.

തൃശൂരിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി ബെംഗളുരുവിലേക്ക് വരികയും ചെയ്തു, തുടർന്ന് ഇൻ്റൽ കമ്പനിയിൽ ജോലി ചെയ്തു.

പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചു വന്നതിന് ശേഷം ബി.പി.എൽ മൊബൈൽ കമ്പനി ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ്, സുവർണ ന്യൂസ് തുടങ്ങിയ കമ്പനികളിൽ നിക്ഷേമുള്ള ജൂപ്പീറ്റർ ക്യാപ്പിലലിൻ്റെ പ്രൊമോട്ടർ ആണ് രാജീവ് ചന്ദ്രശേഖർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
[masterslider id="10"]

Related posts