ജീവനക്കാരെ പിരിച്ചുവിട്ട് എയർക്രാഫ്റ്റ് നിർമാണ കമ്പനി 

ബെംഗളൂരു: ആഗോള തലത്തില്‍ തൊഴിലാളികളെ കുറയ്ക്കുന്നതിന്റെ ഭാഗമായി 180 പേരെ പിരിച്ചുവിട്ട് ബെംഗളൂരുവിലെ അമേരിക്കൻ എയർക്രാഫ്റ്റ് നിർമാണ കമ്പനിയായ ബോയിങ്.

തങ്ങളുടെ തൊഴിലാളി സംഖ്യയില്‍ 10 ശതമാനത്തോളം വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ വർഷം കമ്പനി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയില്‍ ബോയിങിന് ഏകദേശം 7000 ജീവനക്കാരാണുള്ളത്.

2024 ഡിസംബറില്‍ ബോയിങ് ഇന്ത്യ ടെക്നോളജി സെന്ററിലെ(ബി.ഐ.ഇ.റ്റി.സി) 180 പേരെ പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ടുകള്‍.

  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;

എന്നാല്‍ കമ്പനി ഇത് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

ഉപഭോക്താക്കളെയോ ഗവണ്‍മെൻറ് പ്രവർത്തനങ്ങളെയോ ബാധിക്കാത്ത തരത്തിലാണ് പിരിച്ചുവിടല്‍ നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുള്ളതെന്നാണ് വാർത്താ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന വിവരം.

അതേസമയം പിരിച്ചുവിടലിനൊപ്പം ചില പുതിയ പദവികള്‍ കമ്പനിയില്‍ സൃഷ്ടിക്കപ്പെട്ടതായും വിവരമുണ്ട്.

ബെംഗളൂരുവിലും ചെന്നൈയിലുമായി സ്ഥിതിചെയ്യുന്ന ബി.ഐ.ഇ.റ്റി.സിയാണ് പ്രധാനപ്പെട്ട എയറോസ്പേസ് വർക്കുകള്‍ ചെയ്യുന്നത്.

അമേരിക്കയ്ക്കു പുറത്തുള്ള കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രമാണ് ബെംഗളൂരുവിലേത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ കാണാതായി; മൊബൈൽ സ്വിച്ച് ഓഫാകുന്നതിന് മുൻപ് ഭാര്യയ്ക്ക് അവസാന കോൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി
[masterslider id="10"]

Related posts