തിളക്കുന്ന വെള്ളക്കുഴിയിൽ വീണ് ഫാക്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം 

ബെംഗളൂരു: തിളക്കുന്ന വെള്ളക്കുഴിയില്‍ വീണ് ഫാക്ടറി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം.

കർണാടക ഹൊസപേട്ട് താലൂക്കിലെ ദാനാപൂരില്‍ ആണ് ദാരുണമായ സംഭവം നടന്നത്.

ബി.എം.എം ഇസ്പാറ്റ് ലിമിറ്റഡ് യൂണിറ്റിലെ ബോയിലർ കുഴിയില്‍ വീണാണ് കമലപുര നിവാസി നാഗരാജ് (39) മരിച്ചത്.

നാഗരാജ്, ബ്ലാസ്റ്റ് ഫർണസ് വിഭാഗത്തില്‍ സ്ലാഗും മറ്റ് അനുബന്ധ വസ്തുക്കളും കൈകാര്യം ചെയ്യുന്ന ഓപറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു.

  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്

ചൂടുവെള്ളം നിറച്ച കുഴിയിലേക്ക് വഴുതിവീണ നാഗരാജിന് ശരീരമാസകലം ഗുരുതര പൊള്ളലേല്‍ക്കുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മറിയമ്മഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെക്കികളെ വലയിലാക്കുന്ന പുതിയ 'വ്യാജ ഇന്റര്‍വ്യൂ വഴി തട്ടിപ്പ്; മുന്നറിയിപ്പുമായി ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us