വാഹനാപകടത്തിൽ തുടർച്ചയായ ചികിത്സ; നിരന്തരമായ വേദന; 17 പല്ല് പോയതിനെ തുടർന്ന് അസഹനീയമായ വേദന; യുവാവ് ജീവനൊടുക്കി

ബെംഗളൂരു : നാലുവർഷംമുൻപുണ്ടായ വാഹനാപകടത്തിൽ 17 പല്ല് കൊഴിഞ്ഞുപോയതിലുള്ള വേദന സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി.

ചിക്കമഗളൂരു ജില്ലയിലെ കോപ്പ താലൂക്കിലെ ഭുവനകോട്ടെ ഗ്രാമത്തിലെ വിഗ്നേഷ്‌ (18) ആണ് ഞായറാഴ്ച രാവിലെ വീടിനരികിലുള്ള സ്ഥലത്ത് തൂങ്ങിമരിച്ചത്.

കൊപ്പ ഐടിഐയിലെ ഒന്നാംവർഷ വിദ്യാർഥിയാണ്. അപകടത്തെത്തുടർന്ന് വിഗ്നേഷിന് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

നിരന്തരമായ വേദനയെത്തുടർന്ന് അദ്ദേഹം തുടർച്ചയായി ചികിത്സതേടിയിരുന്നു. ഇതേത്തുടർന്നാണ് യുവാവ് ആത്മഹത്യചെയ്തതെന്ന് പ്രദേശവാസികൾ പറഞ്ഞു. ജയപുര പോലീസ് സ്ഥലത്തെത്തി പരിശോധനനടത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts