കള്ളപ്പണം വെളുപ്പിക്കൽ, ആകർ പാട്ടേലിനു ബെംഗളൂരു കോടതി സമൻസ് 

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും സിഇഒ യും ആയ ആകർ പട്ടേലിനും മറ്റ് രണ്ട് പേർക്കുമെതിരെ പ്രത്യേക കോടതി സമൻസ് അയച്ചു . എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പട്ടേലിനെ കൂടാതെ ഇന്ത്യൻസ് ഫോർ ആംനസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അവിനാഷ് കുമാർ, എഐഐപിഎൽ മുൻ സിഇഒ ജി അനന്തപത്മനാഭൻ എന്നിവർക്കും ജൂൺ 27ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിട്ടുള്ളത്. ബെംഗളൂരുവിലെ സിബിഐ കേസുകളുടെ പ്രത്യേക ജഡ്ജി സന്തോഷ് ഗജാനൻ…

Read More

അനുകൂല കോടതി ഉത്തരവുണ്ടായിട്ടും, തനിക്കെതിരായ എൽഒസി സിബിഐ പിൻവലിച്ചിട്ടില്ല; ആകാർ പട്ടേൽ

ബെംഗളൂരു : ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ ചെയർ ആകർ പട്ടേലിനെതിരായ സിബിഐ ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) പിൻവലിക്കാൻ ഡൽഹി കോടതി വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടും, മുൻ മാധ്യമപ്രവർത്തകനെ വ്യാഴാഴ്ച രാത്രി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറക്കുന്നത് വീണ്ടും തടഞ്ഞു. ബെംഗളൂരു വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തന്നെ വീണ്ടും തടഞ്ഞുവെന്ന് പട്ടേൽ സോഷ്യൽ മീഡിയയിൽ പറഞ്ഞു. തനിക്കെതിരായ എൽഒസി സിബിഐ പിൻവലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “…വീണ്ടും ഇമിഗ്രേഷനിൽ തടഞ്ഞു. സിബിഐ അവരുടെ ലുക്ക് ഔട്ട് സർക്കുലറിൽ നിന്ന് എന്നെ ഒഴിവാക്കിയിട്ടില്ല,” പട്ടേൽ പറഞ്ഞു.

Read More

“തനിക്കെതിരായ ലുക്കൗട്ട് നോട്ടീസ് പിൻവലിക്കണം”; ആകാർ പട്ടേലിന്റെ ഹർജിയിൽ കോടതി സിബിഐയുടെ പ്രതികരണം തേടി

ബെംഗളൂരു : വിദേശ സംഭാവന ചട്ടം ലംഘിച്ചുവെന്നാരോപിച്ചുള്ള കേസിൽ തനിക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറിനെതിരെ (എൽഒസി) ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ മുൻ മേധാവി ആകാർ പട്ടേൽ സമർപ്പിച്ച ഹർജിയിൽ ഡൽഹി കോടതി ഏപ്രിൽ 6 ബുധനാഴ്ച സിബിഐയോട് പ്രതികരണം തേടി. ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ മുൻ മേധാവി ആകാർ പട്ടേലിനെ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) ലുക്കൗട്ടിലാണെന്ന കാരണത്താൽ ഏപ്രിൽ 6 ബുധനാഴ്ച ബെംഗളൂരു വിമാനത്താവളത്തിന് പുറത്തേക്ക് പറക്കുന്നത് തടഞ്ഞു. ആകറിന്റെ ഹർജി കേട്ട ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പവൻ കുമാർ…

Read More
Click Here to Follow Us