കള്ളപ്പണം വെളുപ്പിക്കൽ, ആകർ പാട്ടേലിനു ബെംഗളൂരു കോടതി സമൻസ് 

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും സിഇഒ യും ആയ ആകർ പട്ടേലിനും മറ്റ് രണ്ട് പേർക്കുമെതിരെ പ്രത്യേക കോടതി സമൻസ് അയച്ചു . എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

പട്ടേലിനെ കൂടാതെ ഇന്ത്യൻസ് ഫോർ ആംനസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അവിനാഷ് കുമാർ, എഐഐപിഎൽ മുൻ സിഇഒ ജി അനന്തപത്മനാഭൻ എന്നിവർക്കും ജൂൺ 27ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിട്ടുള്ളത്. ബെംഗളൂരുവിലെ സിബിഐ കേസുകളുടെ പ്രത്യേക ജഡ്ജി സന്തോഷ് ഗജാനൻ ഭട്ടും ഇത് പ്രത്യേക കേസായി രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടു.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

സർവീസ് കരാർ, മുൻകൂർ വരുമാനം, ഓട്ടോമാറ്റിക് വഴിയുള്ള എഫ്ഡിഐ തുടങ്ങിയ വാണിജ്യ രീതികൾ ആംനസ്റ്റി ഇന്ത്യ ഉപയോഗിച്ചുവെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കൂടാതെയും യുകെ ആസ്ഥാനമായുള്ള സ്ഥാപനങ്ങളിൽ നിന്ന് 36 കോടി രൂപ എഫ്ഡിഐ രൂപത്തിൽ പണമയച്ചുവെന്നുമാണ് ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
[masterslider id="10"]

Related posts