ഒരൊറ്റ ദിവസം മരിച്ചത് ആറു നവജാത ശിശുക്കള്‍;മെഡിക്കൽ അലംഭാവമല്ല കാരണമെന്ന് ഡോക്ടർമാർ

ബെംഗളൂരു: ചൊവ്വാഴ്ച ഒറ്റദിവസം കൊണ്ട് കോലാറിലെയും ദാവനഗെരെയിലേയും ആശുപത്രികളിൽ ആറു നവജാത ശിശുക്കൽ മരിക്കാനിടയായ സംഭവത്തിൽ, മെഡിക്കൽ അലംഭാവമില്ലെന്ന് ഡോക്ടർമാർ. കോലാറിലെ നരസിംഹരാജ ഗവ.ആശുപത്രിയിൽ 75 ദിവസത്തിനിടെ 33 നവജാത ശിശുക്കൽ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ട് ആരോഗ്യ വകുപ്പിനോടു വിശദ റിപ്പോർട്ട് തേടിയതിനിടെയാണ് ചൊവ്വാഴ്ച ഈ ആശുപത്രിയിലും ദാവനഗെരെയിലെ താലൂക്ക് ആശുപത്രിയിലുമായി മൂന്നു ശിശുക്കൾ വീതം മരിച്ചത്..

  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!

28ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ, സംസ്ഥാനത്തെ ശിശുമരണങ്ങൾ ഏറുന്നത് ഉദ്യോഗസ്ഥർക്ക് തലവേദനയാകുന്നു. ദാവനഗെരെയിൽ ഇരട്ടകൾ പിറന്നപ്പോഴേ മരിച്ചിരുന്നെന്നും മറ്റൊരു ശിശുവിന് വേണ്ടത്ര തൂക്കമില്ലാത്തതിനെ തുടർന്നു രക്ഷിക്കാനായില്ലെന്നും ഡോക്ടർമാർ വിശദീകരിച്ചു.

അതേസമയം ഇരട്ടകൾ ജനിച്ചപ്പോഴേ മരിച്ചെന്ന ഡോക്ടർമാരുടെ വാദം കളവാണെന്ന് ബന്ധുക്കൾ ആരോപിച്ചു. കോലാറിലെ ആശുപത്രിയിലുണ്ടാകുന്ന ശിശുമരണങ്ങളിൽ ചികിൽസാ അലംഭാവമില്ലെന്ന ശിശുവിഭാഗ സർജനായ ഡോ. ശിവകുമാറും പറഞ്ഞു. പല കുട്ടികളും വേണ്ടത്ര തൂക്കമില്ലാതെ ജനിക്കുന്ന സാഹചര്യത്തിലാണ് മരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ പെരുകുന്നു; മൂന്ന് വർഷത്തിനിടെ രക്ഷപ്പെടുത്തിയത് 831 സ്ത്രീകളെ, ആറ് വെബ്‌സൈറ്റുകൾ പൂട്ടിച്ച് പോലീസ്
[masterslider id="10"]

Related posts