മലിനജലം കുടിച്ച് ഒരു മരണം കൂടി, നിരവധി പേർ ആശുപത്രിയിൽ

ബെംഗളൂരു: മലിനജലം കുടിച്ച് 11 വയസുകാരി വയറിളക്കത്തെ തുടർന്ന് മരിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ ചികിത്സയിൽ ആയിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി എം. സുകന്യയാണ് മരിച്ചത്. വെള്ളാരി കാംപ്ലിയിലെ ഗോണലിൽ ആണ് വീടുകളിലേക്കുള്ള ജലവിതരണ പൈപ്പ് പൊട്ടി മാലിന്യം കലർന്നത്. മലിനജലം കുടിച്ച് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായ 20 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോണലിലെ ശുദ്ധജല പ്രശ്നം പല തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. തുടർന്ന് അന്വേഷണത്തിനായി കളക്ടർ ഉത്തരവിട്ടു.

Read More

മലിനജലം കുടിച്ച് മരണം, അന്വേഷണം ഊർജിതമാക്കി മുഖ്യമന്ത്രി

ബെംഗളൂരു: മലിനജലം കുടിച്ച് റായ്ചൂർ മേഖലയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും    ആവശ്യമെങ്കിൽ പ്രതികൾക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. കർണാടക ജല അതോറിറ്റി, സീവേജ് ബോർഡ് ചീഫ് എൻജീനിയർ തുടങ്ങിയവരോട്   വിശദമായ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സർക്കാർ സഹായവും അനുവദിച്ചിട്ടുണ്ട്. വാർഡുകളിലെ ജലം പരിശോധന നടത്തിയ പശ്ചാത്തലത്തിൽ രണ്ട് ഉദ്യോഗസ്ഥരുടെ കഴിഞ്ഞ ദിവസം സസ് പെൻഡ് ചെയ്തിരുന്നു.

Read More
Click Here to Follow Us