വിവാഹത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തി താര ദമ്പതികൾ

കൊച്ചി : വിവാഹത്തിന് പിന്നാലെ കൊച്ചിയിലെത്തി താരദമ്പതികളായ നയന്‍താരയും വിഗ്നേശ് ശിവനും. നയന്‍താരയുടെ അമ്മയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാൽ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് ഇരുവരും കേരളത്തിലെത്തിയത്. ഇന്ന് ഉച്ചയോടെയാണ് നയന്‍താരയും വിഘ്‌നേശ് ശിവനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. മാധ്യമങ്ങളെ കാണാനായി ഒരു ദിവസം മാറ്റി വെച്ചിട്ടുണ്ടെന്നാണ് അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യ ആഘോഷമാക്കിയ വിവാഹം ചെന്നൈയിലെ മഹാബലിപുരത്ത് വച്ച്‌ നടന്നത്.

Read More