ബെംഗളൂരു: ബെംഗളൂരു-നീലഗിരി (ബിഎൻ) റോഡിലെ സബർബൻ ബസ് സ്റ്റാൻഡിന് മുന്നിലെ റോഡുകളിൽ ദുർഗന്ധം വമിക്കുന്ന നിലയിലാണ് അതുകൊണ്ടുതന്നെ, പ്രദേശത്തുകൂടി കടന്നുപോകുമ്പോൾ പൗരന്മാർ മൂക്ക് അടയ്ക്കാൻ നിർബന്ധിതരാകുന്നു. കൂടാതെ ഈ റോഡുകളിലെ വൻകുഴികളും റോഡപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്.
നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സബർബൻ ബസ് സ്റ്റാൻഡിലേക്ക് പ്രതിധിനം നൂറുകണക്കിന് ബസുകളാണ് എത്തുന്നത്, കൂടാതെ ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഇതിലൂടെ യാത്രചെയ്യുന്നതും എന്നാൽ ബസ് സ്റ്റാൻഡിനു മുന്നിലെ റോഡുകളിൽ ഡ്രെയിനേജ് വെള്ളത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്ന സ്ഥിതിയിലാണ് ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ബസുകൾ ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടുന്ന സബർബൻ ബസ് സ്റ്റാൻഡിന്റെ എക്സിറ്റ് പോയിന്റിൽ തന്നെ ഡ്രെയിനേജ് വെള്ളം നിറഞ്ഞ വലിയ കുഴിയാണ്. സ്ലാബും കുറുകെ ബാരിക്കേഡും ഇട്ട് മൂടിയിട്ടുണ്ടെങ്കിലും അതിനോട് ചേർന്ന് ഡ്രെയിനേജ് വെള്ളം നിറഞ്ഞ മറ്റൊരു കുഴിയുള്ളതിനാൽ അവ ഉപയോഗശൂന്യമാണ്. അതിനാൽ ബസ് സ്റ്റാൻഡിൽ വരുന്നവരും ബിഎൻ റോഡിലൂടെ യാത്ര ചെയ്യുന്നവരും ദുർഗന്ധം വരുന്നത് കൊണ്ട് മൂക്ക് അടയ്ക്കേണ്ടി വരുന്നു സ്ഥിതിയിലാണ്.
ആശങ്കാകുലരായ പ്രദേശത്തെ വ്യാപാരികൾ പരാതികൾ നൽകിയിട്ടും മൂന്ന് മാസമായി കാര്യങ്ങൾ മാറിയിട്ടില്ല. ചെറിയ കുട്ടികൾ അബദ്ധത്തിൽ ഈ കുഴികളിൽ കാലുകുത്തിയാൽ അവർക്ക് പരിക്കേൽക്കുമെന്നും ഉറപ്പാണ്. ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്നത് പോലെ, റോഡ് ഡിവൈഡറിനു സമീപം, മറുവശത്ത് ഉള്ള വലിയ മരങ്ങൾക്കു താഴെ വലിയ യുജിഡി ലൈനുണ്ട്. ഈ യുജിഡി വെള്ളം എവിടെ നിന്നാണ് വരുന്നതെന്ന് ആർക്കും അറിയില്ല. വലിയ മരങ്ങൾക്കു താഴെ യുജിഡി വെള്ളം തുടർച്ചയായി ഒഴുകി കുഴിയിൽ നിറയുന്നതും പതിവാണ്. ഇതിനുപുൽമേ ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിലൂടെ വൻകുഴികൾ യാത്രക്കാരുടെ ജീവനുതന്നെ ഭീഷണിയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.