ദിലീപിന്റെ ജാമ്യം റദ്ദാക്കല്‍; ഹർജി ഇന്ന് കോടതി പരിഗണനയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സാക്ഷികളെ സ്വാധീനിച്ചതിനും തെളിവ് നശിപ്പിച്ചതിനും കൂടുതൽ തെളിവുകളുണ്ടെന്നായിരുന്നു എന്നാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. പക്ഷേ ഹർജിയിൽ പറയുന്ന ആരോപണങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകൾ ഹാജരാകാത്തതിന് പ്രോസിക്യൂഷനെ കോടതി വിമർശിച്ചിരുന്നു. കേസിൽ അധിക കുറ്റപത്രം നൽകാനുള്ള സമയപരിധിയും ഇന്നവസാനിക്കും. അന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസത്തെ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം പ്രോസിക്യൂഷൻ കോടതിയെ ഇന്നറിയിക്കും. അധിക കുറ്റപത്രം സമർപ്പിക്കാൻ സാവകാശം തേടി…

Read More

വിജയ് ബാബുവിന്റെ മുൻകൂർ ജ്യാമ ഹർജി ഇന്ന് പരി​ഗണിച്ചേക്കും

കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി കോടതി ഇന്ന് പരി​ഗണിക്കും. സർക്കാർ അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്. വിജയ് ബാബു വിദേശത്തായതിനാൽ നാട്ടിൽ എത്താതെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാൻ ആകില്ലെന്ന് നേരത്തെ കോടതി പരാമർശിച്ചിരുന്നു. നിലവിൽ ദുബായിലുള്ള വിജയ് ബാബു ബുധനാഴ്ച കൊച്ചിയിൽ എത്തിച്ചേരും. വിമാനത്താവളത്തിൽ എത്തിയാൽ പോലീസ് അറസ്റ്റിന് ശ്രമിക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ യാത്ര വിജയ് ബാബു മാറ്റുകയായിരുന്നു.

Read More

ഇന്ത്യൻ നഗരങ്ങളിലെ ഏറ്റവും മോശം ഡ്രൈവർമാർ ഉൾപ്പെട്ട് കർണാടകയിലെ രണ്ടു ജില്ലകൾ

vehicle-rush- road traffic

ബെംഗളൂരു: മൈസൂരു രാജ്യത്തെ നമ്പർ 1 നഗരമാണ്, നമ്പർ 1 പട്ടം ലഭിച്ചത് മൈസൂരു ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായതുകൊണ്ടല്ല. കുറച്ച് കാലങ്ങൾക്ക് മുൻപേ തന്നെ മൈസുരുവിന് ആ അവകാശവാദം നഷ്ടപ്പെട്ടു കഴിഞ്ഞതാണ് എന്നാലിപ്പോൾ മറ്റൊരുകാര്യത്തിനാണ് മൈസു ഇന്ത്യയിലെ നമ്പർ 1 നഗരമായിട്ടുള്ളത് അത് മോശമായ ഡ്രൈവർമാർ ഉള്ളതിനാൽ ആണ് എന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ! ഇന്ത്യയിലെ ഏറ്റവും വലിയ സെൽഫ് ഡ്രൈവ് റെന്റൽ കാർ കമ്പനിയായ സൂംകാറിന്റെ പ്രൊപ്രൈറ്ററി ഡ്രൈവ് സ്കോറിംഗ് സിസ്റ്റം ഉപയോഗിച്ച് 22 നഗരങ്ങളിൽ നടത്തിയ സർവേയിലാണ്…

Read More

കുശാൽനഗറിൽ മിനി എയർപോർട്ട്: കുടകിൽ ഭൂമി പരിശോധിച്ച് സംഘം

mini-airport-kodagu

ബെംഗളൂരു : കുശാൽനഗർ സൈനിക് സ്കൂളിനോട് ചേർന്നുള്ള 49.5 ഏക്കർ കൃഷി വകുപ്പിന്റെ ഭൂമിയിൽ മിനി എയർപോർട്ടോ ഹെലിപോർട്ടോ നിർമിക്കുമെന്ന് ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പരാമർശിച്ച് ദിവസങ്ങൾക്ക് ശേഷം ഉദ്യോഗസ്ഥരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘം ഇന്ന് രാവിലെ സ്ഥലം സന്ദർശിച്ചു. ഇന്ത്യയിലെ മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കുടക് ജില്ലയും ഉൾപ്പെടുന്നു അതുകൊണ്ടുതന്നെ രണ്ട് പദ്ധതികളും കുടക് ടൂറിസത്തിന് പുതിയ മാനം നൽകുമെന്നും കുടകിൽ എയർ കണക്റ്റിവിറ്റി ഉറപ്പാക്കുകയാണെങ്കിൽ, എല്ലാ വാരാന്ത്യങ്ങളിലും 20,000 മുതൽ 50,000…

Read More

വ്യവസായിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

SUICIDE

ബെംഗളൂരു: ശനിയാഴ്ച ബഗലഗുണ്ടെയിലെ വീട്ടിൽ 45 കാരനായ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയ്ക്കും മകനുമൊപ്പം താമസിച്ചിരുന്ന മൂഡ്ബിദ്രി സ്വദേശി പ്രമോദ് ഹെഗ്‌ഡെയാണ് മരിച്ചത്. പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ട്രാൻസ്‌പോർട്ട് ബിസിനസ്സ് നടത്തുകയായിരുന്നു പ്രമോദ്. എന്നാൽ കൊവിഡ് 19 ബാധയെ തുടർന്ന് ബിസിനസ് നഷ്‌ടത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ അസ്വസ്ഥനായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രമോദിന്റെ ഭാര്യ ബന്ധുക്കളെ കാണാൻ പോയ സമയത്താണ് പ്രമോദ് ആത്മഹത്യാ ചെയ്തത്. ഭാര്യ വീട്ടിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്മ…

Read More

ബിഎംടിസി സ്കൂൾ ബസ് പാസ് കാലാവധി നീട്ടി

ബെംഗളൂരു: 2021-22 വർഷത്തേക്ക് നൽകിയ പ്രൈമറി, ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബസ് പാസിന്റെ (സ്മാർട്ട് കാർഡ്) സാധുത ബിഎംടിസി ജൂൺ 30 വരെ നീട്ടി. ജൂൺ 30 വരെ നിലവിലെ ഫീസ് രസീതും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ വസതിയിൽ നിന്ന് സ്‌കൂളിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചു.

Read More

അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന് പ്രധാനമന്ത്രി മൈസൂരു കൊട്ടാരത്തിൽ യോഗ അവതരിപ്പിക്കും

ബെംഗളൂരു: അന്താരാഷ്ട്ര യോഗാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാസ് യോഗ അവതരിപ്പിക്കുന്ന വേദിയെ ചുറ്റിപ്പറ്റിയുള്ള ആകാംക്ഷയ്ക്ക് അവസാനമായി. ജൂൺ 21 ന് മൈസൂർ കൊട്ടാരവളപ്പിൽ പ്രധാനമന്ത്രി യോഗ ചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി വെളിപ്പെടുത്തി. ശ്രീ സ്വാമിജിയുടെ 80-ാം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് ശ്രീഗണപതി സച്ചിദാനന്ദ ആശ്രമത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്ന ഇക്കാര്യം കേന്ദ്രമന്ത്രി അവതരിപ്പിച്ചത്. മൈസൂരു-കുടക് എംപി പ്രതാപ് സിംഹയും താനും ഒരു മാസം മുമ്പ് പ്രധാനമന്ത്രി മോദിയെ കാണുകയും ജൂൺ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൽ പങ്കെടുക്കാൻ മൈസൂരുവിലേക്ക് ക്ഷണിക്കുകയും…

Read More

വൈകാതെ ആർഎസ്എസ് പതാക ഇന്ത്യയുടെ പതാകയാകും ; കെ എസ് ഈശ്വരപ്പ

ബെംഗളൂരു: വരും നാളുകളിൽ ആര്‍ എസ് എസിന്റെ കാവി പതാക ദേശീയ പതാകയാകുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ കെഎസ് ഈശ്വരപ്പ രംഗത്ത്. കുങ്കുമപ്പൂവിനോടുള്ള ആദരവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ആയിരക്കണക്കിന് വര്‍ഷങ്ങളായി അതിനെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ത്യാഗത്തിന്റെ പ്രതീകമാണ് കാവി പതാകയെന്ന് പറഞ്ഞ ഈശ്വരപ്പ ആര്‍എസ്‌എസ് പതാക എന്നെങ്കിലും ദേശീയ പതാകയായി മാറുമെന്നതില്‍ സംശയമില്ലെന്നും പറഞ്ഞു. ത്യാഗത്തിന്റെ ചൈതന്യം കൊണ്ടുവരാന്‍ ആര്‍എസ്‌എസ് കാവിക്കൊടി മുന്നില്‍ നിര്‍ത്തിയാണ് ആരാധിക്കുന്നതെന്ന് ഈശ്വരപ്പ പറഞ്ഞു. ഭരണഘടനയനുസരിച്ച്‌ ത്രിവര്‍ണ്ണ പതാകയാണ് ദേശീയ പതാക.…

Read More

ജാതി, മത കോളങ്ങൾ പൂരിപ്പിച്ചില്ല, 3 വയസുകാരിക്ക് സ്കൂൾ പ്രവേശനം നിഷേധിച്ച് അധികൃതർ

കോയമ്പത്തൂർ : സ്‌കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കാത്തത് കൊണ്ട് പല സ്വകാര്യ സ്‌കൂളുകളും മൂന്നുവയസുള്ള മകള്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന പരാതിയുമായി കുട്ടിയുടെ പിതാവ് നരേഷ് കാര്‍ത്തിക്. മകളെ ജാതിയും മതവും ഇല്ലാത്തവളായി വളര്‍ത്താന്‍ തീരുമാനിച്ച നരേഷ് അതിനുള്ള സര്‍ടിഫിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. മാത്രമല്ല, മകളെ മതവും ജാതിയും ഇല്ലാത്തവളായി അംഗീകരിക്കുന്ന ഒരു സ്‌കൂളില്‍ ചേര്‍ക്കാനും യുവാവ് തീരുമാനിച്ചു. ഒരു ചെറിയ ഡിസൈന്‍ സ്ഥാപനം നടത്തുന്ന നരേഷ് കാര്‍ത്തിക്, മകള്‍ക്ക് അഡ്മിഷന് വേണ്ടി സമീപിച്ച സ്‌കൂളുകളിലെ അപേക്ഷാ ഫോറങ്ങളിലെ ജാതി, മതം…

Read More

നിങ്ങൾ ആര്യനോ ദ്രാവിഡനോ? സിദ്ധരാമയ്യയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി

ബെംഗളൂരു : ആർഎസ്എസ് ഇന്ത്യൻ വംശജരുടെ സംഘടനയല്ലെന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി. താൻ ദ്രാവിഡനാണോ ആര്യനാണോ എന്ന് വ്യക്തമാക്കണമെന്ന് ശനിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. ആർഎസ്എസിനെ ഉയർത്തിവിട്ട ആര്യൻമാർ രാജ്യത്തെ യഥാർത്ഥ സ്വദേശികളല്ലെന്നും ദ്രാവിഡന്മാരാണെന്നും സിദ്ധരാമയ്യ വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് ഇന്ത്യൻ വംശജയല്ലെന്ന തന്റെ ആരോപണത്തോട് പ്രതികരിക്കുന്നതിന് മുമ്പ് സിദ്ധരാമയ്യ ആദ്യം ദ്രാവിഡനാണോ ആര്യനാണോ എന്ന് പ്രഖ്യാപിക്കട്ടെ, ബൊമ്മൈ പറഞ്ഞു. ആർഎസ്എസിനെതിരായ തന്റെ പരാമർശങ്ങളോട് ബിജെപി പ്രവർത്തകർ എന്തിനാണ് പ്രതികരിക്കുന്നതെന്ന് ആശ്ചര്യപ്പെട്ട് സിദ്ധരാമയ്യ തിരിച്ചടിച്ചു.…

Read More
Click Here to Follow Us