ദിലീപിന്റെ ജാമ്യം റദ്ദാക്കല്‍; ഹർജി ഇന്ന് കോടതി പരിഗണനയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

സാക്ഷികളെ സ്വാധീനിച്ചതിനും തെളിവ് നശിപ്പിച്ചതിനും കൂടുതൽ തെളിവുകളുണ്ടെന്നായിരുന്നു എന്നാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. പക്ഷേ ഹർജിയിൽ പറയുന്ന ആരോപണങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകൾ ഹാജരാകാത്തതിന് പ്രോസിക്യൂഷനെ കോടതി വിമർശിച്ചിരുന്നു.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

കേസിൽ അധിക കുറ്റപത്രം നൽകാനുള്ള സമയപരിധിയും ഇന്നവസാനിക്കും. അന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസത്തെ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം പ്രോസിക്യൂഷൻ കോടതിയെ ഇന്നറിയിക്കും. അധിക കുറ്റപത്രം സമർപ്പിക്കാൻ സാവകാശം തേടി ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതിയും പരിഗണിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts