വ്യവസായിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

SUICIDE

ബെംഗളൂരു: ശനിയാഴ്ച ബഗലഗുണ്ടെയിലെ വീട്ടിൽ 45 കാരനായ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയ്ക്കും മകനുമൊപ്പം താമസിച്ചിരുന്ന മൂഡ്ബിദ്രി സ്വദേശി പ്രമോദ് ഹെഗ്‌ഡെയാണ് മരിച്ചത്.

പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ട്രാൻസ്‌പോർട്ട് ബിസിനസ്സ് നടത്തുകയായിരുന്നു പ്രമോദ്. എന്നാൽ കൊവിഡ് 19 ബാധയെ തുടർന്ന് ബിസിനസ് നഷ്‌ടത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ അസ്വസ്ഥനായിരുന്നുവെന്നും പോലീസ് പറഞ്ഞു.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

പ്രമോദിന്റെ ഭാര്യ ബന്ധുക്കളെ കാണാൻ പോയ സമയത്താണ് പ്രമോദ് ആത്മഹത്യാ ചെയ്തത്. ഭാര്യ വീട്ടിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്മ നടത്തിയ തിരച്ചിലിലാണ് പ്രമോദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബഗലഗുണ്ടെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ദുരിതമുള്ളവർക്കും ആത്മഹത്യാ പ്രവണതയുള്ളവർക്കും സഹായത്തിനായി ആരോഗ്യ സഹായവാണി Ph.: 104-ൽ വിളിക്കാം)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
[masterslider id="10"]

Related posts