ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ദാവോസിലേക്ക്

ബെംഗളൂരു : വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ സ്വിസ് നഗരമായ ദാവോസിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിച്ച കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് മികച്ച പ്രതികരണം ലഭിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞു. “ഞാൻ നിരവധി വ്യവസായ പ്രമുഖരെയും വ്യവസായ മേധാവികളെയും കാണാൻ ഒരുങ്ങുകയാണ്. ഇവരിൽ പലരും കർണാടകയിൽ നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് മികച്ച പ്രതികരണം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ”മുഖ്യമന്ത്രിയായിരിക്കെ തന്റെ ആദ്യ വിദേശ യാത്രയിൽ ബസവരാജ്‌…

Read More

ബെംഗളൂരുവിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു : അടുത്ത 48 മണിക്കൂറിനുള്ളിൽ ബെംഗളൂരു മേഘാവൃതമായ ആകാശത്തിന് സാക്ഷ്യം വഹിക്കും. പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 30-ഉം 20-ഉം ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

Read More

പാർട്ടിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ചെന്നൈ : ഡി ജെ പാർട്ടിക്കിടെ ഇരുപത്തിമൂന്നുകാരൻ കുഴഞ്ഞുവീണു മരിച്ചു. ചെന്നൈ അണ്ണാഗറിന് സമീപമുള്ള വി ആർ മാളിലെ ബാറിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. മടിപ്പാക്കം സ്വദേശിയും ടെക്കിയുമായ എസ് പ്രവീൺ ആണ് മരിച്ചത്. അമിത മദ്യപാനമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. പാർട്ടിക്കിടെ കുഴഞ്ഞുവീണ പ്രവീണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാനാകൂ എന്ന് പോലീസ് അറിയിച്ചു. ഗ്രേറ്റ് ഇന്ത്യൻ ഗാദെറിംഗ് എന്ന കമ്പനിയാണ് ഡിജെ പാർട്ടി സംഘടിപ്പിച്ചത്. യുവാവ്…

Read More

ബെംഗളൂരുവിൽ നിന്നും ചണ്ഡിഗഡിലേക്ക് ബസുമായി ഗുഡ്സ് ട്രെയിൻ

ബെംഗളൂരു : പണി പൂർത്തിയായ ബസുകളുമായി ബെംഗളൂരുവിൽ നിന്ന് ചണ്ഡിഗഡിലേക്ക് ഗുഡ്സ് ട്രെയിൻ. ബെംഗളൂരു റൂറലിലെ ദൊഡ്ഡബല്ലാപുരയിൽ നിന്നാണ് ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ആവശ്യമായ ബസുകളുമായി ട്രെയിൻ യാത്ര പുറപ്പെട്ടത്. ഇതാദ്യമായാണ് ഇന്ത്യൻ റയിൽവേ വഴി ബസുകൾ എത്തിക്കാനുള്ള ശ്രമം. 32 ബസ് വീതമുള്ള രണ്ട് ട്രെയിനുകൾ മെയ് 15, 20 തീയതികളിൽ പുറപ്പെട്ടു. ഗുഡ്‌സ് ട്രെയിനുകൾ ദൊഡ്ഡബല്ലാപുര, യെലഹങ്ക, വിജയവാഡ, ഭൂപാൽ വഴിയാണ് ചണ്ടിഗഡിലേക്ക് എത്തുക. തമിഴ്നാട്ടിലെ ഹൊസൂരിലും, ബെംഗളൂരു റൂറലിലുമാണ് ബസിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട്…

Read More

വിസ്മയ കേസ് : ഭാര്യയെ ആത്മഹത്യയിലേക്ക് നയിച്ച കേസിൽ കിരൺ കുമാർ കുറ്റക്കാരനെന്ന് കണ്ടെത്തി

കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനവും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. ശിക്ഷ നാളെ വിധിക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പുറപ്പെടുവിച്ചത്.

Read More

ലോക പഞ്ചഗുസ്തിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബെംഗളൂരു മലയാളി 

ബെംഗളൂരു: ഫ്രാൻ‌സിൽ വച്ച് നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രധിനിധീകരിക്കാൻ ഒരുങ്ങി മലയാളി യുവാവ് മുഹമ്മദ് ഷെഹിം . കഴിഞ്ഞ ദിവസം ഗോവയിൽ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കർണാടകയ്ക്ക് വേണ്ടി ഒന്നാം സ്ഥാനവും സ്വർണവും നേടി മേഴത്തൂർ സ്വദേശി ഷെഹി൦. ഇതിന് മുമ്പത്തെ വർഷങ്ങളിലും ഡൽഹിയിലും സിക്കിമിലും വച്ച് നടന്ന ദേശീയ പഞ്ചഗുസ്‌തുമത്സരങ്ങളിലും കേരളത്തിനുവേണ്ടി നിരവധി തവണ ഷെഹിൻ ഒന്നാം സ്ഥാനം നേടിയിരുന്നു മാത്രമല്ല പുഷ്അപ്പിൽ 2 ലോക റെക്കോർഡുകളും നേടി ഷെഹിം ശ്രദ്ധേയനായിരുന്നു. ബെംഗളൂരിൽ സെലിബ്രിറ്റി പേർസണൽ ട്രെയിനർ…

Read More

ഇൻഫോസിസ് സിഇഒ പരേഖിന്റെ കാലാവധി 5 വർഷത്തേക്ക് നീട്ടി 

ബെംഗളൂരു: ഇൻഫോസിസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ സലിൽ പരേഖിന്റെ കാലാവധി അടുത്ത അഞ്ച് വർഷത്തേക്ക് നീട്ടി. ഇന്നലെ നടന്ന ബോർഡ് മീറ്റിംഗിലാണ് പുതിയ തീരുമാനം. ഈ വർഷം ജൂലൈ 1 മുതൽ 2027 മാർച്ച് 31 വരെ തീയതി അവസാനിക്കും. 2018 ജനുവരിയിൽ ആണ് സലിൽ പരേഖ് ഇൻഫോസിസിൽ സ്ഥാനമേറ്റത്, കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ സ്ഥാപനത്തെ ഉയർന്ന നിലയിൽ എത്തിക്കാൻ അദ്ദേഹംത്തിന്   കഴിഞ്ഞു. ബോംബെയിൽ നിന്നും ഏറോനോട്ടിക്കൽ എഞ്ചിനീയറിംഗും യു എസിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ സലിൽ എൻ…

Read More

ദുരന്ത നിവാരണ സേനയ്ക്ക് നേതൃത്വം നൽകാൻ മന്ത്രിമാർക്ക് ചുമതല നൽകി മുഖ്യമന്ത്രി 

ബെംഗളൂരു: നഗരത്തെ ദുരിതത്തിലാക്കിയ മഴ പോലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ബിബിഎംപി നഗരത്തിൽ 8 സോണുകളിലായി രൂപീകരിക്കുന്ന ദൗത്യസേനകൾക്ക് നേതൃത്വം നൽകുന്ന മന്ത്രിമാരെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിയോഗിച്ചു. ആർ.അശോക (സൗത്ത്), ഡോ.സി.എൻ.അശ്വഥനാരായണ (ഈസ്റ്റ്), വി.സോമണ്ണ (വെസ്റ്റ്), എസ്.ടി.സോമശേഖർ (രാജരാജേശ്വരി നഗർ), ബയരതി ബസവരാജ് (മഹാദേവപുര), കെ.ഗോപാലയ്യ (ബൊമ്മനഹള്ളി), മുനിരത്ന (യെലഹങ്ക, ദാസറഹള്ളി) എന്നീ സോണുകളിലെ ദുരിതസാഹചര്യങ്ങൾ ഒഴിവാക്കാനുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകും. മന്ത്രിമാരുടെ നിയോജക മണ്ഡലങ്ങളിലുള്ള സോണുകൾ തന്നെയാണ് ഇവരെ ഏൽപിച്ചിരിക്കുന്നത്. അതതു സോണുകളുടെ ചുമതലയിലുള്ള ബിബിഎംപി…

Read More

കാർമലാരം മേൽപ്പാലം യഥാർത്ഥ്യമാവുന്നു

ബെംഗളൂരു: കാർമലാരാം റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപാല നിർമാണത്തിനുള്ള തടസങ്ങൾ നീങ്ങി തുടങ്ങി. ടെൻഡർ നടപടികൾ ഈ മാസം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പുമുട്ടുന്ന ബാനസവാടി–ഹൊസൂർ പാതയിലെ കർമലാരാം മേൽപാലം നിർമാണത്തിനു 2020 ൽ റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചിരുന്നെങ്കിലും അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുപ്പ് നടപടികൾ വൈകിയതോടെ പാലം നിർമാണം 2 വർഷമായിട്ടും ആരംഭിക്കാൻ സാധിക്കാതെ വന്നത്. കഴിഞ്ഞ ദിവസം നഗരത്തിലെ റെയിൽവേ വികസന പ്രവൃത്തികൾ സംബന്ധിച്ച് പി.സി.മോഹൻ എംപിയും ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ സഞ്ജീവ് കിഷോറും നടത്തിയ…

Read More

കെഐഎയിലെ അന്താരാഷ്‌ട്ര യാത്രക്കാരെ ചൊടിപ്പിച്ച് ഇമിഗ്രേഷൻ ക്ലിയറൻസ്

bengaluru airport immigration

ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ( കെഐഎ ) ഇമിഗ്രേഷൻ ക്ലിയറൻസ് ഏറെ കാലതാമസം നേരിടുന്നതിനാൽ യാത്രക്കാർക്ക് അസഹനീയമായ അനുഭവമായി മാറി. നടപടിക്രമങ്ങൾ താരതമ്യേന പ്രാകൃതമാണെന്നും ഹൈടെക് അല്ലെന്നും യാത്രക്കാർ അഭിപ്രായപ്പെടുന്നു. കൊവിഡ്-19 പ്രതിസന്ധിക്കിടയിലും സൗഹൃദമില്ലാത്ത ഇമിഗ്രേഷൻ സ്റ്റാഫുകൾക്കിടയിലും കൗണ്ടറുകളിലെ വളഞ്ഞുപുളഞ്ഞുള്ള ക്യൂവാണ് നിരാശ കൂട്ടുന്നത്. ജീവനക്കാരുടെ പ്രതിസന്ധിയും സാങ്കേതിക വിദ്യയുമായി പൊരുത്തപ്പെടാനോ വിമാനത്താവളത്തിൽ സ്റ്റാഫുകളുടെ എണ്ണം കൂട്ടാനോ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ (ബിഒഐ) തയ്യാറാകാത്തതിന്റെ ഫലമാണ് ഈ സാഹചര്യമെന്നാണ് ഉറവിടങ്ങൾ പറയുന്നത്. ഗ്രാമി ജേതാവായ സംഗീതസംവിധായകൻ റിക്കി കെജ് ഞായറാഴ്ച സോഷ്യൽ മീഡിയയിൽ…

Read More
Click Here to Follow Us