ബെംഗളൂരുവിൽ നിന്നും ചണ്ഡിഗഡിലേക്ക് ബസുമായി ഗുഡ്സ് ട്രെയിൻ

ബെംഗളൂരു : പണി പൂർത്തിയായ ബസുകളുമായി ബെംഗളൂരുവിൽ നിന്ന് ചണ്ഡിഗഡിലേക്ക് ഗുഡ്സ് ട്രെയിൻ.

ബെംഗളൂരു റൂറലിലെ ദൊഡ്ഡബല്ലാപുരയിൽ നിന്നാണ് ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ആവശ്യമായ ബസുകളുമായി ട്രെയിൻ യാത്ര പുറപ്പെട്ടത്. ഇതാദ്യമായാണ് ഇന്ത്യൻ റയിൽവേ വഴി ബസുകൾ എത്തിക്കാനുള്ള ശ്രമം.

32 ബസ് വീതമുള്ള രണ്ട് ട്രെയിനുകൾ മെയ് 15, 20 തീയതികളിൽ പുറപ്പെട്ടു. ഗുഡ്‌സ് ട്രെയിനുകൾ ദൊഡ്ഡബല്ലാപുര, യെലഹങ്ക, വിജയവാഡ, ഭൂപാൽ വഴിയാണ് ചണ്ടിഗഡിലേക്ക് എത്തുക. തമിഴ്നാട്ടിലെ ഹൊസൂരിലും, ബെംഗളൂരു റൂറലിലുമാണ് ബസിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

  ബെംഗളൂരു-ചന്നപട്ടണ ബിഎംടിസി എസി ബസ്: സ്റ്റോപ്പും ടിക്കറ്റ് നിരക്കും അറിയാൻ വായിക്കാം

ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനു വേണ്ടി അശോക്
ലെയ്‌ലാൻഡാണ് കോർപ്പറേഷൻ അശോക് ലെയ്‌ലാൻഡുമായി കരാറിൽ ഏർപ്പെട്ടത്. ഷിപ്പിംഗ് ചെലവ് കുറയ്‌ക്കുന്നതിനാണു ബസുകൾ ഗുഡ്‌സ് ട്രെയിനിൻ അയക്കാനുള്ള തീരുമാനത്തിൽ എത്തിയത്. വാഹനത്തിൻ്റെ സ്‌പെയർപാർട്‌സുകൾ നഷ്‌ടപ്പെടാതിരിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥരുടെയും നിർമ്മാണ കമ്പനി ട്രെയിനുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റെയിൽപാതയിലെ വൈദ്യുതി ലൈനിൽ തൊടാതിരിക്കാൻ ബസിൻറെ ടയറുകളിലെ വായു നീക്കം ചെയ്‌ത് ഉയരം കുറച്ചിട്ടുണ്ട്. കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനു മുൻപ് ഗുഡ്‌സ് ട്രെയിനുകളിൽ ഇരുചക്ര വാഹനങ്ങളും, ട്രാക്‌ടറുകളും പല സ്ഥലങ്ങളിലേക്കായി എത്തിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടുംബവഴക്ക്: ബെംഗളൂരുവിൽ അധ്യാപികയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലയ്ക്കടിച്ചു; ഭർത്താവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ സാഹചര്യ തെളിവുകൾ തേടിപൊലീസ്, സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു
[masterslider id="10"]

Related posts

Click Here to Follow Us