പാർട്ടിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ചെന്നൈ : ഡി ജെ പാർട്ടിക്കിടെ ഇരുപത്തിമൂന്നുകാരൻ കുഴഞ്ഞുവീണു മരിച്ചു. ചെന്നൈ അണ്ണാഗറിന് സമീപമുള്ള വി ആർ മാളിലെ ബാറിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.

മടിപ്പാക്കം സ്വദേശിയും ടെക്കിയുമായ എസ് പ്രവീൺ ആണ് മരിച്ചത്. അമിത മദ്യപാനമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.

പാർട്ടിക്കിടെ കുഴഞ്ഞുവീണ പ്രവീണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാനാകൂ എന്ന് പോലീസ് അറിയിച്ചു.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഗ്രേറ്റ് ഇന്ത്യൻ ഗാദെറിംഗ് എന്ന കമ്പനിയാണ് ഡിജെ പാർട്ടി സംഘടിപ്പിച്ചത്. യുവാവ് കുഴഞ്ഞുവീണുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ 884 മദ്യകുപ്പികൾ കണ്ടെടുത്തു. അനുവാദമില്ലാതെയാണ് ബാറിൽ മദ്യം വിളമ്പിയതെന്നും പോലീസ് അറിയിച്ചു. മറ്റൊരു ബാറിന്റെ ലൈസൻസ് ഉപയോഗിച്ചായിരുന്നു മദ്യം നൽകിയിരുന്നത്. പ്രായപൂർത്തിയാകാത്ത 90 പേർക്ക് മദ്യം നൽകിയതായും പോലീസ് വ്യക്തമാക്കി. ബാറിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
[masterslider id="10"]

Related posts