സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ഓഗസ്റ്റ് 9 മുതൽ ആഘോഷം

ബെംഗളൂരു: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 9 മുതൽ വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്ന് കന്നഡ സംസ്കാരിക വകുപ്പ് നിർദേശം നൽകി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ ഓരോ ധീരദേശാഭിമാനിക്കും വേണ്ടി ഈ ദിവസങ്ങളിൽ ആദരമർപ്പിക്കാമെന്നും സാംസ്കാരിക വകുപ്പ് അറിയിച്ചു. സ്വാതന്ത്ര്യം ദിനവുമായി ബന്ധപ്പെട്ട് 75 ഓളം ഇടങ്ങളിൽ സംസ്കാരിക വകുപ്പിന്റെ കീഴിൽ പരിപാടിയും സംഘടിപ്പിക്കും.

Read More

നഷ്ടപരിഹാരം ആവശ്യപ്പെട്ട് പമ്പ് ഉടമകൾ സമരത്തിലേക്ക്

ബെംഗളൂരു: ഇന്ധനവിലയും നികുതിയും കുറച്ച സാഹചര്യത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പമ്പ് ഉടമകൾ സമരത്തിന് ഒരുങ്ങുന്നു. വില പെട്ടന്ന് കുറച്ചതോടെ നിലവിൽ സ്റ്റോക്ക് ചെയ്തു വച്ചിട്ടുള്ള ഇന്ധനം കുറഞ്ഞ വിലയ്ക്ക് വിളിക്കേണ്ടി വരുന്നതാണ് പമ്പ് ഉടമകൾക്ക് തിരിച്ചടിയായത്. നികുതി കുറച്ചതോടെ നിലവിൽ നഷ്ടത്തിൽ ആണ് ഇന്ധനം വിളിക്കുന്നതെന്ന് കർണാടക ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രെഡേഴ്‌സ് പ്രസിഡന്റ്‌ കെ എം ബസവ ഗൗഡ അറിയിച്ചു. അടുത്ത ദിവസം നടക്കാനിരിക്കുന്ന മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയിച്ചില്ലെങ്കിൽ പമ്പുകൾ അടച്ചിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

തടാക തണ്ണീർതട പ്രദേശത്തെ റോഡ് നിർമ്മാണം ബിബിഎംപി നിർത്തി വച്ചു

ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയ്ക്ക് ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കെട്ടികിടക്കുന്ന സ്ഥിതിയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ തടാക തണ്ണീർതട പ്രദേശങ്ങളിലെ റോഡ് നിർമ്മാണം ബിബിഎംപി താത്കാലികമായി നിർത്തി വച്ചു. ഐടിപിഎൽ മെയിൻ റോഡിനെയും വൈറ്റ് ഫീൽഡ് മെയിൻ റോഡിനെയും ബന്ധിപ്പിച്ചു വരുന്ന പുതിയ റോഡിന്റെ നിർമ്മാണത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരും സംഘടനകളും പ്രതിഷേധിച്ചിരുന്നു. പ്രധാന റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനായി ആറു മാസം മുൻപാണ് റോഡ് നിർമ്മാണം ആരംഭിച്ചത്. മഴവെള്ള കനാലിന്റെ ഒരു ഭാഗം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നികത്തിയതാണ് പരിസ്ഥിതി പ്രവർത്തകരെ…

Read More

വിവാദങ്ങളിൽ കുലുങ്ങാതെ സർക്കാർ, പാഠപുസ്തകം ഇനി മാറ്റമില്ല

ബെംഗളൂരു: പാഠപുസ്തക വിവാദം കൊടുമ്പിരി കൊള്ളുമ്പോഴും ഇനി പുസ്തകത്തിൽ മാറ്റം വരുത്താൻ സാധ്യമല്ലെന്ന നിലപാടിൽ ഉറച്ച് സർക്കാർ. നിറവും പ്രത്യയ ശാസ്ത്രവും നോക്കിയല്ല കുട്ടികളെ മാത്രം നോക്കിയാണ് പുസ്തകം തയ്യാറാക്കിയതെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. ശ്രീനാരായണ ഗുരുവിനെയും പെരിയാർ ഈ വി രാമസ്വാമിയെയും മറ്റു പുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയത് പത്താം ക്ലാസിലെ കുട്ടികളുടെ പഠനഭാരം കുറയ്ക്കാൻ ആണെന്നും മന്ത്രി പറഞ്ഞു.

Read More

ആർസിബി യോട് തോറ്റ് ലക്നൗ മടങ്ങി

കൊൽക്കത്ത : ഇന്നലെ നടന്ന ഐപിഎൽ മാച്ചിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂരിനെതിരായ ഐ.പി.എല്‍ എലിമിനേറ്ററില്‍ തോറ്റ് ലക്നൗ സൂപ്പര്‍ ജയന്റ്സ് ഐ.പി.എല്ലില്‍ നിന്ന് പുറത്തായി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗളുരുവിന് നാലുവിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തപ്പോള്‍ ലക്നൗവിന്റെ മറുപടി ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സിലെത്തിയതേയുള്ളൂ. സെഞ്ച്വറി നേടിയ രജത് പാട്ടീദാറിന്റെയും (54പന്തുകളില്‍ 12 ഫോറും 7 സിക്സുമടക്കം പുറത്താകാതെ 112 റണ്‍സ്),ദിനേഷ് കാര്‍ത്തികിന്റെയും (22 പന്തുകളില്‍ അഞ്ചുഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 37 റണ്‍സ്…

Read More

കറുത്ത പുള്ളിപുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞ് സിസിടിവി ക്യാമറ

ബെംഗളൂരു: കർണാടകയിലെ ബി.ആർ.ടി ടൈഗർ റിസർവ്വിൽ കറുത്ത പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞു. ഹോളേമട്ടി നേച്ചർ ഫൗണ്ടേഷനിലെ സഞ്ജയ് ഗുബ്ബിയും സംഘവും സ്ഥാപിച്ച കാമറയിലാണ് പുലിയുടെ ചിത്രങ്ങൾ പതിഞ്ഞത്. രണ്ട് വർഷം മുമ്പ് വനം വകുപ്പ് കണ്ടെത്തിയ പുലി തന്നെയാണിതെന്ന സംശയവുമുണ്ട്. 2020 ആഗസ്റ്റിലാണ് വനം വകുപ്പിൻറെ കാമറയിൽ ആദ്യമായി കറുത്ത പുള്ളിപ്പുലി പതിഞ്ഞത്. 2020 ഡിസംബറിൽ എം.എം ഹിൽസ് വന്യജീവി സങ്കേതത്തിന് സമീപത്തെ പിജിപാല്യ റെഞ്ചിലായിരുന്നു കറുത്ത ആൺ പുള്ളിപുലിയെ കണ്ടെത്തിയത്. ബി.ആർ.ടി ടൈഗർ റിസർവ്വിനേയും എം.എം ഹിൽസിനേയും ബന്ധിപ്പിക്കുന്നത് 1.6…

Read More

ബസിൽ നിന്ന് ഇറങ്ങാൻ താമസിച്ച യാത്രക്കാരിയായ സ്ത്രീയെ ചവിട്ടിയ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ കേസ്

ബെംഗളൂരു : ചൊവ്വാഴ്ച പുലർച്ചെ ദസറഹള്ളി ബസ് സ്റ്റോപ്പിൽ നിസ്സാരമായ തർക്കത്തിന്റെ പേരിൽ സ്ത്രീ യാത്രക്കാരിയെ ചവിട്ടിയതിന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസ് കണ്ടക്ടർക്കെതിരെ ബാഗലഗുണ്ടെ പോലീസ് കേസെടുത്തു. ചിക്കമംഗളൂരുവിലെ കോപ്പയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു സിറാജുന്നിസയും രണ്ട് കുട്ടികളും, പുലർച്ചെ 4.45 ഓടെ ബസ് ദസറഹള്ളി ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ സിറാജുന്നിസ മക്കളും ലഗേജുമായി ഇറങ്ങാൻ താമസിച്ചതിൽ പ്രകോപിതനായ കണ്ടക്ടർ രവികുമാർ യുവതിയെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് പ്രതി യുവതിയെ ചവിട്ടുകയായിരുന്നെന്ന്…

Read More

കഫേയിൽ മയക്കുമരുന്ന് റെയ്ഡിനിടെ പോലീസിനെ ആക്രമിച്ച് നൈജീരിയൻ പൗരൻ

ബെംഗളൂരു : ശനിയാഴ്ച ചിക്ക ബാനസ്വാഡിയിലെ ഒഎംബിആർ ലേഔട്ടിൽ മയക്കുമരുന്ന് കണ്ടെത്തുന്നതിനായി കഫേ റെയ്ഡ് ചെയ്യുന്നതിനിടെ പോലീസിനെ ആക്രമിച്ച 44 കാരനായ നൈജീരിയൻ പൗരനെ സിദ്ധാപുര പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ എൽവിസ് കെയ്‌നും സംഘർഷത്തിനിടെ പരിക്കേറ്റു, പിന്നീട് ജയനഗർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്, എൻ‌ഡി‌പി‌എസ് നിയമപ്രകാരവും ഫോറിനേഴ്‌സ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവും ആണ് അറസ്റ്റ് ചെയ്തത്. സിഎംആർ ലോ കോളേജിന് സമീപം കഫേ നടത്തിവരികയായിരുന്നു പ്രതി. കഫേയിൽ മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്.…

Read More

പ്രതിമാസ പാസ് വാങ്ങുന്നതിനുള്ള നിയമങ്ങളിൽ ഇളവ് വരുത്തി ബിഎംടിസി

ബെംഗളൂരു : ഇപ്പോൾ, സിറ്റി ബസ് യാത്രക്കാർക്ക് മാസത്തിലെ ഏത് ദിവസവും പ്രതിമാസ പാസ് വാങ്ങാനുള്ള സൗകര്യമുണ്ട്. പാസുകൾ വാങ്ങിയ ദിവസം മുതൽ 30 ദിവസത്തേക്ക് പാസ് വാലിഡ്‌ ആയിരിക്കും. പ്രതിമാസ പാസുകൾ വാങ്ങുന്നതിനുള്ള ബിഎംടിസി ഐഡന്റിറ്റി കാർഡുകളുടെ നിയമങ്ങൾ ഒഴിവാക്കാനും തീരുമാനിച്ചതായി ബിഎംടിസി പത്രക്കുറിപ്പിൽ അറിയിച്ചു. പകരം, ആധാർ കാർഡ്, വോട്ടർ ഐഡി, പാൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ കാണിച്ച് പാസ് ഉള്ളവർക്ക് സിറ്റി ബസുകളിൽ യാത്ര ചെയ്യാം. ജൂലൈ മുതൽ പുതിയ നിയമം നിലവിൽ വരും. മാസത്തിലെ ആദ്യ…

Read More

തങ്ങളുടെ കഥകൾ പരിഷ്കരിച്ച പാഠപുസ്തകങ്ങളിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്; കന്നഡ എഴുത്തുകാർ

ബെംഗളൂരു : ചില പാഠപുസ്തകങ്ങൾ പുനഃപരിശോധിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിലാണ് കർണാടകയിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ സമ്മർദ്ദത്തിലായത്, ചില പ്രമുഖ എഴുത്തുകാരും പ്രവർത്തകരും തങ്ങളുടെ കൃതികൾ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. പാഠപുസ്‌തക പരിഷ്‌കരണ സമിതിയുടെ ചില പാഠഭാഗങ്ങൾ ഒഴിവാക്കുകയും ഉൾപ്പെടുത്തുകയും ചെയ്‌തതിനെ തുടർന്നാണ്‌ തങ്ങളുടെ കൃതികൾ ഉൾക്കൊള്ളുന്ന അധ്യായങ്ങൾ ഒഴിവാക്കണമെന്ന്‌ പ്രമുഖ ദലിത്‌ ആക്ടിവിസ്റ്റും സാഹിത്യകാരനുമായ ദേവനൂർ മഹാദേവയും ചിന്തകനുമായ ഡോ. ജി രാമകൃഷ്ണയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. കമ്മിറ്റി ആസൂത്രണം ചെയ്തതുപോലെ കന്നഡ പാഠപുസ്തകത്തിൽ തന്റെ കഥ വരാൻ ആഗ്രഹിക്കുന്നില്ലെന്ന് ദേവനൂർ…

Read More
Click Here to Follow Us