പ്രതിമാസ പാസ് വാങ്ങുന്നതിനുള്ള നിയമങ്ങളിൽ ഇളവ് വരുത്തി ബിഎംടിസി

ബെംഗളൂരു : ഇപ്പോൾ, സിറ്റി ബസ് യാത്രക്കാർക്ക് മാസത്തിലെ ഏത് ദിവസവും പ്രതിമാസ പാസ് വാങ്ങാനുള്ള സൗകര്യമുണ്ട്. പാസുകൾ വാങ്ങിയ ദിവസം മുതൽ 30 ദിവസത്തേക്ക് പാസ് വാലിഡ്‌ ആയിരിക്കും.

പ്രതിമാസ പാസുകൾ വാങ്ങുന്നതിനുള്ള ബിഎംടിസി ഐഡന്റിറ്റി കാർഡുകളുടെ നിയമങ്ങൾ ഒഴിവാക്കാനും തീരുമാനിച്ചതായി ബിഎംടിസി പത്രക്കുറിപ്പിൽ അറിയിച്ചു. പകരം, ആധാർ കാർഡ്, വോട്ടർ ഐഡി, പാൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ കാണിച്ച് പാസ് ഉള്ളവർക്ക് സിറ്റി ബസുകളിൽ യാത്ര ചെയ്യാം. ജൂലൈ മുതൽ പുതിയ നിയമം നിലവിൽ വരും. മാസത്തിലെ ആദ്യ ആഴ്ചയിൽ തന്നെ പ്രതിമാസ പാസ് വാങ്ങണമെന്ന് വർഷങ്ങളായി ബിഎംടിസിക്ക് നിയമം ഉണ്ടായിരുന്നു.

  ഇറാൻ-ഇസ്രായേൽ യുദ്ധം ബാധിക്കുന്നത് കർണാടകയിലെ സാധാരണക്കാരന്റെ വയറിനെ; വെറൈറ്റി മെനു കട്ട്; ഇനി ഇന്ദിര കാന്റീനിലെ മെനു ഇത്!!!

പ്രതിമാസ പാസുകൾ വാങ്ങുന്നത് സുഗമമായി നടത്താനാണ് തീരുമാനമെന്നും ബിഎംടിസി ഡയറക്ടർ എ.വി സൂര്യ സെൻ പറഞ്ഞു. ഓർഡിനറി, വജ്ര, വായുവജ്ര സർവീസുകളിൽ സഞ്ചരിക്കാൻ ശരാശരി നാല് ലക്ഷം പേർ പ്രതിമാസ പാസ് വാങ്ങുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡിജിറ്റൽ പ്രതിമാസ പാസുകളുടെ വിൽപ്പനയും പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 3000-ത്തോളം പേർ ഡിജിറ്റൽ പാസുകൾ വാങ്ങിയിരുന്നു സൂര്യ സെൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഎംടിസിയുടെ എസി ബസ് സര്‍വീസ് സമീപ ജില്ലകളിലേക്കും ആരംഭിച്ചു; റൂട്ടും ടിക്കറ്റ് നിരക്കും ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക പോലീസ് സേനയിലേക്ക് 8,000 പേർ കൂടി; നിയമനം ഉടനെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
[masterslider id="10"]

Related posts

Click Here to Follow Us