ക്യാപ്‌റ്റൻ മാറിയത് ആർസിബി യ്ക്ക് ഗുണകരം ; സേവാഗ്

റോയല്‍ ചലഞ്ചേ്സ് ബാംഗ്ലൂരിന്‍്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും വിരാട് കോഹ്ലി പിന്‍മാറിയത് ടീമിന് ഗുണകരമായെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.

കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഈ സീസണില്‍ കളിക്കാരെ ആര്‍ സീ ബി കൂടുതലായി പിന്തുണയ്ക്കുന്നുണ്ടെന്നും അതിന് കാരണം നേതൃത്വനിരയില്‍ വന്ന മാറ്റമാണെന്നും സെവാഗ് അഭിപ്രായപെട്ടു.

ഹെഡ് കോച്ചായി സഞ്ജയ് ബംഗാറിന്റെയും പുതിയ ക്യാപ്റ്റന്റെയും വരവ് ആര്‍ സീ ബിയുടെ ചിന്താഗതിയെ തന്നെ മാറ്റിമറിച്ചു. രണ്ടോ മൂന്നോ കളികളില്‍ മോശം പ്രകടനം പുറത്തെടുത്താല്‍ വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ കളിക്കാരെ പുറത്താക്കുമായിരുന്നു. എന്നാല്‍ ബംഗാറും ഡുപ്ലെസിസും സീസണില്‍ ഉടനീളം സ്ഥിരത പുലര്‍ത്തിയിട്ടുണ്ട്. പടിന്ദറും അനുജ് റാവത്തും ഒഴികെ മോശം പ്രകടനം കാരണം മറ്റൊരു മാറ്റവും അവര്‍ വരുത്തിയിട്ടില്ല. ” സെവാഗ് പറഞ്ഞു.

  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ

കഴിഞ്ഞ സീസണുകളില്‍ എല്ലാം വിരാട് കോഹ്ലിയെയും എ ബി ഡിവില്ലിയേഴ്‌സിനെയും ആര്‍ സീ ബി കൂടുതലായി ആശ്രയിച്ചിരുന്നുവെന്നും എന്നാല്‍ ദിനേശ് കാര്‍ത്തിക്കിന്റെയും ഗ്ലെന്‍ മാക്സ്‌വെല്ലിന്യും സാന്നിധ്യം അതില്‍ മാറ്റമുണ്ടാക്കിയെന്നും സെവാഗ് പറഞ്ഞു.

കഴിഞ്ഞ സീസണ്‍ വരെ വിരാട് കോഹ്ലിയെയും ഡിവില്ലിയേഴ്സിനെയും പുറത്താക്കിയാല്‍ എതിര്‍ടീമുകള്‍ക്ക് ആര്‍ സീ ബിയ്ക്കെതിരെ വിജയം ഉറപ്പിക്കാമായിരുന്നു. പക്ഷേ ഇപ്പോള്‍ ബൗളിങ് പരിഗണിക്കാതെ തന്നെ നാല് പ്രധാന താരങ്ങള്‍ അവര്‍ക്കുണ്ട്. ദിനേശ് കാര്‍ത്തിക്കിന്റെയും ഗ്ലെന്‍ മാക്സ്വെല്ലിന്റെ യും സാന്നിധ്യവും മറ്റുള്ളവര്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തുടങ്ങിയതും ഇത് ആര്‍ സീ ബിയുടെ വര്‍ഷമാണെന്ന് സൂചിപ്പിക്കുന്നു. ” സെവാഗ് കൂട്ടിച്ചേര്‍ത്തു.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

സീസണില്‍ 14 മത്സരങ്ങളില്‍ എട്ട് മത്സരങ്ങളില്‍ വിജയിച്ച്‌ നാലാം സ്ഥാനക്കാരായാണ് ബാംഗ്ലൂര്‍ പ്ലേയോഫില്‍ പ്രവേശിച്ചത്. എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍സാണ് ആര്‍ സീ ബിയുടെ എതിരാളി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts