ഐപിഎസ് ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം രേണുകാചാര്യക്കെതിരെയുള്ള അന്വേഷണത്തെ തുടർന്ന്; കോൺഗ്രസ്

ബെംഗളൂരു : മുതിർന്ന ഐപിഎസ് ഓഫീസർ പി.രവീന്ദ്രനാഥ് രാജിവച്ചതിന് പിന്നാലെ, വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ബിജെപി നേതൃത്വത്തിലുള്ള ഭരണകക്ഷിയെ രൂക്ഷമായി വിമർശിച്ച് കർണാടകയിലെ കോൺഗ്രസ് രംഗത്തെത്തി. ഐപിഎസ് ഉദ്യോഗസ്ഥന്റെ രാജി സംസ്ഥാന സർക്കാരിലെ അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആരോപിച്ചു.

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് പ്രൊട്ടക്ഷൻ സെൽ രൂപീകരിക്കുന്നതിൽ സർക്കാരിന്റെ അനാസ്ഥ ആരോപിച്ച് മെയ് 10 ചൊവ്വാഴ്ച പി രവീന്ദ്രനാഥ് രാജി സമർപ്പിച്ചിരുന്നു.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

“രവീന്ദ്രനാഥിന്റെ പ്രസ്താവന പ്രകാരം, അദ്ദേഹം സ്വാധീനമുള്ള കുറച്ച് നേതാക്കൾക്കെതിരെ അന്വേഷിച്ചു, അതിനാൽ അദ്ദേഹത്തെ സർക്കാർ സ്ഥലം മാറ്റി,” ഇത് “ശരിയല്ല” എന്നും സിദ്ധരാമയ്യ പറഞ്ഞു. ഈ വർഷം ആദ്യം, ബിജെപി എംഎൽഎയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ എംപി രേണുകാചാര്യ തന്റെ മകൾ ബേഡ ജംഗമ ജാതിയിൽ (പട്ടികജാതി) പെടുന്നു എന്ന വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണം ഉയർന്നിരുന്നു. പി രവീന്ദ്രനാഥാണ് വിഷയം അന്വേഷിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
[masterslider id="10"]

Related posts