ഹിജാബ് കേസിലെ ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയ കേസിൽ; രണ്ട് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

ബെംഗളൂരു : ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ഹർജി തള്ളിയ കർണാടക ഹൈക്കോടതിയിലെ സ്‌പെഷ്യൽ ബെഞ്ച് ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

ഇവരിൽ ഒരാളായ കോവൈ റഹമത്തുള്ളയെ തിരുനെൽവേലിയിൽ നിന്നും എസ് ജമാൽ മുഹമ്മദ് ഉസ്മാനിയെ തഞ്ചാവൂരിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

മാർച്ച് 19 ശനിയാഴ്ച രാത്രിയാണ് രണ്ട് അറസ്റ്റുകളും നടന്നത്. പ്രതികൾ തമിഴ്നാട് തൗഹീദ് ജമാഅത്ത് (ടിഎൻടിജെ) ഭാരവാഹികളാണ്.

പ്രതികൾക്കെതിരെ കർണാടകയിലും തമിഴ്‌നാട്ടിലും നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഹൈക്കോടതി ജഡ്ജിമാർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് ശനിയാഴ്ച തമിഴ്‌നാട് പോലീസ് റഹമത്തുള്ള ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
[masterslider id="10"]

Related posts