ബിദരഗുപ്പെ തടാക കൈയേറ്റം; കണ്ണടച്ച് ജില്ലാ ഭരണകൂടം, ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തകർ

ബെംഗളൂരു : ആനേക്കലിലെ കയ്യേറ്റക്കാർക്കെതിരെ ജില്ലാ ഭരണകൂടം കണ്ണടക്കുമ്പോൾ, 290 ഏക്കർ വിസ്തൃതിയുള്ള ബിദർഗുപ്പെ തടാകത്തിന്റെ ദുരവസ്ഥ സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടി. തടാകത്തിന്റെ 28 ഏക്കറിലധികം കൈയേറിയിട്ടുണ്ട്. ആനേക്കലിലെ മിക്ക തടാകങ്ങളുടെയും മലിനീകരണത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അനിയന്ത്രിതമായ വ്യാവസായിക പുറന്തള്ളലും അസംസ്കൃത മലിനജലത്തിന്റെ പ്രവേശനവുമാണ്. മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ അഭാവത്തിൽ, റെഡ് കാറ്റഗറി വ്യവസായങ്ങൾ രാസമാലിന്യങ്ങൾ സ്‌ട്രോം വാട്ടർ അഴുക്കുചാലുകളിലേക്ക് പുറന്തള്ളുന്നു. ആനേക്കലിലെ തടാകങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഒരു തടാകം മലിനമാകുന്നത് മറ്റുള്ളവയെ മലിനമാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Read More

ആർടിപിസിആർ നിബന്ധന പിൻവലിച്ചതിന് പിന്നാലെ കേരള ആർടിസികളിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന

ബെംഗളൂരു : ആർടിപിസിആർ നിബന്ധന കർണാടക പിൻവലിച്ചതിന് പിന്നാലെ കേരള ആർടിസികളിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. നിലവിൽ പ്രതിദിന കേരള ആർടിസി സർവീസുകളുടെ എണ്ണം 30 വരെ ആയി. വാരാന്ത്യങ്ങളിൽ മാത്രം കൂടുതൽ സർവീസ് നടത്തിയിരുന്ന കേരള ആർടിസി മറ്റ് ദിവസങ്ങളിൽ 15 താഴെയായിരുന്നു. ഇതാണ് ഇപ്പോൾ 30 ൽ എത്തിയിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വരും ദിവസങ്ങളിൽ കേരള ആർടിസി കൂടുതൽ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ആർടിപിസിആർ നിബന്ധന മൂലം യാത്രക്കാരുടെ കുറവ് കേരള ആർടിസിയുടെ വരുമാനത്തെ സാരമായി ബാധിച്ചിരുന്നു. കർണാടക…

Read More

ബിബിഎംപി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് സൈബർ തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : സൈബർ തട്ടിപ്പിന് പല വഴികൾ തേടുകയാണ് കുറ്റവാളികൾ, ഇപ്പോൾ ബിബിഎംപി ജീവനക്കാരെന്ന വ്യാജേന പൊതുജനങ്ങളെ കബളിപ്പിച്ച ഒരു കേസുകൂടി ബെംഗളൂരു പോലീസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. സൈബർ തട്ടിപ്പുകാരെന്ന് സംശയിക്കുന്ന രണ്ട് പേരെ അടുത്തിടെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നാണ് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്. തട്ടിപ്പ് രീതി പോലീസ് വിവരിക്കുന്നത് ഇങ്ങനെ: ബിദറിൽ നിന്നുള്ള ശിവപ്രസാദ് (33) ബിബിഎംപി വാർഡ് ഓഫീസിൽ നിന്നുള്ള ജീവനക്കാരനെന്ന വ്യാജേന ആളുകളെ ഫോൺ വിളിച്ച് ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബിഎൽഒ) അലവൻസ്…

Read More

ഹിജാബ് വിവാദം: മുസ്ലീം സ്ത്രീകൾക്ക് നേരെ വർധിച്ചുവരുന്ന പീഡനങ്ങൾക്കെതിരെ പ്രതിഷേധ മാർച്ച്

ബെംഗളൂരു : കർണാടകയിൽ മുസ്ലീം സ്ത്രീകൾക്ക് നേരെ വർധിച്ചുവരുന്ന പീഡനങ്ങൾ ചൂണ്ടിക്കാട്ടി ശനിയാഴ്ച പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അന്തസ്സും ബഹുത്വവും സമാധാനവും ഉയർത്തിപ്പിടിച്ച് നൂറിലധികം പ്രവർത്തകർ, വിദ്യാർഥികൾ, അധ്യാപകർ, അക്കാദമിക് വിദഗ്ധർ, എഴുത്തുകാർ, കലാകാരന്മാർ, ട്രാൻസ്‌ജെൻഡേഴ്‌സ് എന്നിവർ കെആർഎസ് ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്ന് ഫ്രീഡം പാർക്കിലേക്ക് മാർച്ച് നടത്തി. “സ്ത്രീകളുടെ അന്തസ്സിനും വിദ്യാഭ്യാസത്തിനുമുള്ള മൗലികാവകാശം ലംഘിക്കപ്പെടുന്നു. കർണാടകയിലുടനീളമുള്ള കോളേജുകളിൽ, മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിക്കാൻ തീരുമാനിച്ചാൽ അവർക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ഹിജാബ് നീക്കം ചെയ്യാൻ അധ്യാപകരെ നിർബന്ധിക്കുന്നതിന്റെ വീഡിയോകൾ ടിവി…

Read More

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി; ബജ്‌റംഗ്ദൾ പ്രവർത്തകൻ അറസ്റ്റിൽ

ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിൽ ബുധനാഴ്ച ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ബജ്റംഗ്ദൾ പ്രവർത്തകൻ കൃഷ്ണയെ പോലീസ് കസ്റ്റഡിയിലെടുത്തു. ദിനേശ് (41 ) ആണ് ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവം പോലീസ് വിവരിക്കുന്നത് ഇങ്ങനെ: സ്ഥലത്തിന്റെ പേരിൽ കൃഷ്ണ ദിനേശും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും. കൃഷ്ണ ദിനേഷിനെ വലിച്ചിഴച്ച് വയറ്റിൽ ഇടിക്കുകയായിരുന്നു. പിന്നീട് വയറുവേദനയെ തുടർന്ന് ദിനേഷിനെ വെള്ളിയാഴ്ച പുലർച്ചെ 2.51 ഓടെ മംഗളൂരുവിലെ സർക്കാർ വെൻലോക്ക് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ നിലനിർത്താൻ കഴിഞ്ഞില്ല. കൃഷ്ണയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വിട്ടു.

Read More

യുക്രൈനിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികളെ അവരുടെ വീടുകളിലെത്തിക്കാൻ സഹായിക്കും; മുഖ്യമന്ത്രി

AIRPORT

ബെംഗളൂരു : യുക്രൈനിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് മുംബൈയിലും ഡൽഹിയിലും വിമാനമിറങ്ങിയ ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അവരുടെ വീടുകളിലെത്താൻ തന്റെ സർക്കാർ എല്ലാ സഹായവും നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഭക്ഷണവും താമസവും ഒരുക്കുന്നതിന് ദേശീയ തലസ്ഥാനത്തെ സംസ്ഥാന പ്രിൻസിപ്പൽ റസിഡന്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. “ഞങ്ങൾ വിഷയത്തെക്കുറിച്ച് സംസാരിച്ചതിന് ശേഷം ഞങ്ങൾ ഞങ്ങളുടെ വിദ്യാർത്ഥികളുടെ ഒരു ലിസ്റ്റ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും അയച്ചിട്ടുണ്ട്. യുക്രെയ്നിന്റെ പടിഞ്ഞാറൻ മേഖലയിൽ കുടുങ്ങിയവരെ…

Read More

മേക്കേദാട്ടു പദയാത്ര പുനരാരംഭിക്കാൻ ഒരുങ്ങി കോൺഗ്രസ്

ബെംഗളൂരു : സംസ്ഥാനത്തെ രാമനഗര ജില്ലയിൽ കാവേരിക്ക് കുറുകെ മേക്കേദാട്ടു പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഞായറാഴ്ച മുതൽ വീണ്ടും മാർച്ച് നടത്തും. കാവേരി, അർക്കാവതി നദികളുടെ സംഗമസ്ഥാനമായ മേക്കേദാട്ടിൽ നിന്ന് ജനുവരി 9 മുതൽ പാർട്ടി ആരംഭിച്ച ‘പദയാത്ര’ കോവിഡ് മൂലം യാത്ര പാതിവഴിയിൽ നിർത്തേണ്ടി വന്നിരുന്നു. അതേസമയം, സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 514 റിപ്പോർട്ട് ചെയ്തു. 1073 പേരെ ഡിസ്ചാര്‍ജ് ചെയ്തു, ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.84

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (26-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 514 റിപ്പോർട്ട് ചെയ്തു. 1073 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.84% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1073 ആകെ ഡിസ്ചാര്‍ജ് : 3893532 ഇന്നത്തെ കേസുകള്‍ : 514 ആകെ ആക്റ്റീവ് കേസുകള്‍ : 6940 ഇന്ന് കോവിഡ് മരണം : 19 ആകെ കോവിഡ് മരണം : 39919 ആകെ പോസിറ്റീവ് കേസുകള്‍ : 3940429…

Read More

കാമാക്ഷിപാളയ ഫുട്പാത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : വടക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ കാമാക്ഷിപാല്യ ബസ് സ്റ്റാൻഡിന് സമീപത്തെ ഫുട്പാത്തിൽ വെള്ളിയാഴ്ച രാവിലെ 42 കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൃഷഭവതി നഗർ നിവാസിയായ സതീഷിന്റെ മൃതദേഹമാണ് ഫുട്പാത്തിൽ കണ്ടെത്തിയത്. ഫുട്പാത്ത് കല്ല് ഉപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സതീഷിന്റെ തലയിൽ വലിയ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. മദ്യലഹരിയിൽ വീണു മരിച്ചതാകാനും സാധ്യതയുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. മൈസൂരു ജില്ലയിലെ കിരംഗുരു സ്വദേശിയായ സതീഷ് ഒരു പതിറ്റാണ്ടിലേറെയായി ബെംഗളൂരുവിൽ കൂലിപ്പണിക്കാരനായി ജോലി ചെയ്ത വരുകയായിരുന്നു.

Read More

എഐഎഡിഎംകെ മുൻ മന്ത്രി ജയകുമാറിന്റെ ജാമ്യാപേക്ഷ തള്ളി

ചെന്നൈ : ഫെബ്രുവരി 19 ന് നടന്ന നഗര തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഡിഎംകെ പ്രവർത്തകനെ ആക്രമിക്കുകയും ഷർട്ടിടാതെ പരേഡ് നടത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ എഐഎഡിഎംകെ നേതാവും മുൻ മന്ത്രിയുമായ ഡി ജയകുമാറിന് വെള്ളിയാഴ്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി (പിഎസ്ജെ) ജാമ്യം നിഷേധിച്ചു. “കുറ്റത്തിന്റെ ഗൗരവവും പ്രോസിക്യൂഷൻ ഉന്നയിച്ച ഗുരുതരമായ എതിർപ്പുകളും കണക്കിലെടുത്ത് ജാമ്യം അനുവദിക്കാൻ കഴിയില്ലെന്നും,” പിഎസ്ജെ എസ് അല്ലി പറഞ്ഞു. മാത്രമല്ല, പരാതിക്കാരി ഇപ്പോഴും ആശുപത്രിയിലാണെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പറഞ്ഞ ജഡ്ജി ജയകുമാറിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

Read More