ബെംഗളൂരു: സ്ത്രീകൾ പർദ സമ്പ്രദായം പിന്തുടരുകയോ മുഖം മറയ്ക്കുകയോ ചെയ്യാത്തത് കൊണ്ടാണ് ലോകത്ത് ഏറ്റവുമധികം ബലാത്സംഗങ്ങൾ ഇന്ത്യയിൽ നടക്കുന്നതെന്ന വിവാദ പരാമർശം നടത്തിയതിന് ശേഷം കോൺഗ്രസ് എം.എൽ.എ സമീർ അഹമ്മദിന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഉൾപ്പെടെ എല്ലാ കോണുകളിൽ നിന്നും വിമർശനം നേരിടേണ്ടതായി വന്നു. അതെത്തുടർന്ന് പാർട്ടി എംഎൽഎയോട് മാപ്പ് പറയണമെന്നും ശിവകുമാർ ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടികളുടെ സൗന്ദര്യം മറ്റാരും കാണാൻ പാടില്ലന്നും പെൺകുട്ടികൾ വളരുമ്പോൾ അവരുടെ സൗന്ദര്യം മറയ്ക്കാൻ പർദയ്ക്ക് പിന്നിൽ നിർത്തുന്നതാണ് ഹിജാബിന്റെ ആശയമെന്നും സ്ത്രീകൾ പർദ ധരിക്കാത്തതിനാൽ ഇന്ത്യയിൽ ബലാത്സംഗക്കേസുകൾ…
Read MoreMonth: February 2022
കന്നഡ നടി ഭാർഗവി നാരായൺ അന്തരിച്ചു
ബെംഗളൂരു : മുതിർന്ന കന്നഡ നടി ഭാർഗവി നാരായൺ തിങ്കളാഴ്ച ജയനഗറിലെ വസതിയിൽ അന്തരിച്ചു. 84 വയസ്സായിരുന്നു. ഭാർഗവി 600-ലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട് കൂടാതെ നിരവധി കന്നഡ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. വാർദ്ധക്യ സഹജമായ പ്രശ്‌നങ്ങൾ അലട്ടിയിരുന്ന അവർ തിങ്കളാഴ്ച വൈകിട്ട് 7.30 ഓടെയാണ് അന്ത്യം സംഭവിക്കുന്നത്. മുതിർന്ന നടൻ പ്രകാശ് ബെലവാടിയുടെ അമ്മ കൂടിയായിരുന്നു ഭാർഗവി. സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.
Read Moreപ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങി യാത്രക്കാർ: ലോക്കോ പൈലറ്റ് രക്ഷപ്പെടുത്തിയത് രണ്ട് ജീവൻ.
ബെംഗളൂരു: പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങിയ പെൺകുട്ടിയെയും ബന്ധുവിനെയും ലോക്കോ പൈലറ്റ് രക്ഷപ്പെടുത്തി. ബെളഗാവി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അജ്മീർ- മൈസൂരു എക്സ്പ്രസിൽ മൈസൂരുവിലേക്കു വരികയായിരുന്ന സൂറത്ത് സ്വദേശിളാണ് അപകടത്തിൽ പെട്ടത്, തുടർന്ന് ലോക്കോപൈലറ്റ് അനിർബാൻ ഗോസ്വാമിയാണ് ഇരുവരെയും ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തിയത്. ബെളഗാവി സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ഭക്ഷണം വാങ്ങാൻ വേണ്ടിയാണ് അപകടത്തിൽ പെട്ട ഇരുവരും പുറത്തിറങ്ങിയത്. എന്നാൽ ട്രെയിൻ നീങ്ങുന്നത് ശ്രദ്ധയിൽ പെട്ട ഇരുവരും കോച്ചിലേക്ക് ചാടികയറാൻ ശ്രമിക്കുന്നതിനിടെയാണ് കാലുകൾ പ്ലാറ്റ്ഫോമിനും ട്രെയിനിലും ഇടയിൽ കുടുങ്ങിയത്. അതേസമയം ഡ്യൂട്ടിയിൽ കയറാൻ വേണ്ടി സ്റ്റേഷനിലെത്തിയ…
Read Moreമോഷണക്കുറ്റം; ബിബിഎംപി ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ
ബെംഗളൂരു: നായണ്ടഹള്ളി റെയിൽവേ സ്‌റ്റേഷനു സമീപം ഈയിടെ ഒരാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) കേസെടുത്തു. ബിബിഎംപിയിൽ ജോലി ചെയ്യുന്ന ഓട്ടോഡ്രൈവർ ഉൾപ്പെടുന്ന ആറ് പ്രതികളിൽ മൂന്ന് പേരാണ് നിലവിൽ പിടിയിലായിട്ടുള്ളത്. 19 20 വയസ്സുള്ള പ്ലംബർമാരാണ് പിടിയിലായ മറ്റ് രണ്ട് പ്രതികൾ. ഫെബ്രുവരി ആറിനാണ് മോഷണം നടന്നത്, തുടർന്ന് ഐപിസി 395, 202 വകുപ്പുകൾ പ്രകാരം ബെംഗളൂരു സിറ്റി റെയിൽവേ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇൻസ്‌പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ…
Read Moreപി.യു. ഡിഗ്രി കോളേജുകൾ ബുധനാഴ്ച മുതൽ.
ബെംഗളൂരു: ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഏതാനും ദിവസത്തേക്ക് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ , പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി കോളേജുകൾ ബുധനാഴ്ച മുതൽ വീണ്ടും തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഡ്രസ് കോഡ് ഉള്ളിടത്തെല്ലാം കോളേജ് വിദ്യാർത്ഥികൾ യൂണിഫോം ധരിക്കണം. തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾ തുറന്നെങ്കിലും കാര്യമായ പ്രതിഷേധങ്ങളോ സംഘർഷങ്ങളോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോളേജുകളും തുറക്കാൻ തീരുമാനിച്ചത്. തീരുമാനത്തിലെത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വത് നാരായൺ, ആഭ്യന്തര മന്ത്രി…
Read Moreസ്വപ്ന സുരേഷിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും;
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ഇന്ന് ചോദ്യം ചെയ്യും. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന വിവിധ ടെലിവിഷൻ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചത്. ആത്മഹത്യയുടെ വക്കിലാണ് താൻ നില്‍ക്കുന്നതെന്നും അതുകൊണ്ടുതന്നെ തനിക്ക് ഒന്നിനെയും ഭയമില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു സ്വപ്നയുടെ പ്രതികരണം. രാവിലെ 11 മണിയ്ക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകമണെന്നാവശ്യപ്പെട്ടാണ് സ്വപ്നയ്ക്ക് കത്ത് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച കൊച്ചിയിലെ…
Read Moreഇന്ത്യയിലെ മൂന്നാമത്തെ ‘ലോകോത്തര’ റെയിൽവേ സ്റ്റേഷൻ എന്ന മികവിലേക് എത്താൻ ഒരുങ്ങി ബെംഗളൂരുവിലെ ഒരു റെയിൽവേ സ്റ്റേഷൻ.
ബെംഗളൂരു: നഗരത്തിലെ എം വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽ സമീപഭാവിയിൽ രാജ്യത്തെ മൂന്നാമത്തെ ‘ലോകോത്തര’ റെയിൽവേ സ്റ്റേഷനായി കമ്മീഷൻ ചെയ്യാൻ ഒരുങ്ങുന്നു. നേരത്തെ, ഗുജറാത്തിലെ ഗാന്ധിനഗർ തലസ്ഥാന റെയിൽവേ സ്റ്റേഷനും മധ്യപ്രദേശിലെ റാണി കമലപതി റെയിൽവേ സ്റ്റേഷനും പുനർവികസിപ്പിച്ച് ഇന്ത്യൻ റെയിൽവേയുടെ രാജ്യത്തെ ഒന്നാമത്തെയും രണ്ടാമത്തെയും ‘ലോകോത്തര’ സ്റ്റേഷനുകളായി കമ്മീഷൻ ചെയ്യപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവിലെ എം വിശ്വേശ്വരയ്യ ടെർമിനൽ 2022 മാർച്ചോടെ കമ്മീഷൻ ചെയ്യാനാണ് സാധ്യത. ഇവയ്ക്ക് പുറമെ, അയോധ്യ, സഫദർജംഗ്, ബിജ്വാസൻ, ഗോമതിനഗർ, അജ്‌നി (നാഗ്പൂർ) എന്നീ അഞ്ച് റെയിൽവേ സ്റ്റേഷനുകൾ കൂടി ലോകോത്തര നിലവാരത്തിൽ…
Read Moreവികലാംഗ സൗഹൃദമാകാൻ ഒരുങ്ങി ബെംഗളൂരു ഡിവിഷനിലെ നാല് റെയിൽവേ സ്റ്റേഷനുകൾ.
ബെംഗളൂരു: വിവിധ തരത്തിലുള്ള വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ആവശ്യമായ അധിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി ബെംഗളൂരു ഡിവിഷനിലെ നാല് റെയിൽവേ സ്റ്റേഷനുകൾ തയ്യാറെടുക്കുന്നു. സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന വികലാംഗർക്കായുള്ള സമർത്ഥനം ട്രസ്റ്റാണ് അതിനുള്ള പ്രേരണയുമായി മുന്നോട്ട് വന്നത്. വൈറ്റ്ഫീൽഡ്, ബെംഗളൂരു കന്റോൺമെന്റ്, കെഎസ്ആർ ബെംഗളൂരു, ബൈയപ്പനഹള്ളിയിലെ ഇതുവരെ ആരംഭിക്കാത്ത സർ എം വിശ്വേശ്വരയ്യ ടെർമിനൽ എന്നിവിടങ്ങളിലാണ് ഈ സൗകര്യങ്ങൾ ഒരുക്കുന്നത്. ഈ പദ്ധതിക്കായി മൊത്തത്തിൽ 50 ലക്ഷം രൂപയിലധികം ചെലവാണ് നിലവിൽ കണക്കാക്കുന്നത്. സംസാരശേഷിയും ശ്രവണ വൈകല്യവുമുള്ള യാത്രക്കാർക്ക് ആംഗ്യഭാഷയിൽ വീഡിയോകൾ നൽകുന്ന ഒന്നിലധികം ടിവി…
Read Moreഈസ്റ്റ് ബംഗാളിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് ഒരു ഗോൾ ജയം.
ബംബോലിം: ഐഎസ്എല്ലിലെ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിൻ്റെ ജയം. കൊൽക്കത്തക്കാരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇവാൻ വുകോമാനോവിചിന്റെ ടീം മറികടന്നത്. ഇതോടെ ആറാമതായിരുന്ന ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ കോര്‍ണറില്‍ നിന്ന് എനെസ് സിപോവിച്ചാണ്ബ്ലാ സ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്. 15 കളികളിൽ 26 പോയന്റുള്ള ബ്ലാസ്റ്റേഴ്സും 14 മത്സരങ്ങളിൽ 26 പോയന്റുള്ള എ.ടി.കെ മോഹൻ ബഗാനും തുല്യപോയന്റാണെങ്കിലും ഗോൾശരാശരിയുടെ മുൻതൂക്കം കൊൽക്കത്ത ടീമിനാണ്. ഹൈദരാബാദ് എഫ്.സിയാണ് (16 കളികളിൽ 29 പോയന്റ്)…
Read Moreസുഗതാഞ്ജലി 2022,വിജയികൾ ഇവരാണ്.
ബെംഗളൂരു : മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ കർണ്ണാടക ചാപ്റ്റർ തല മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമാപന സമ്മേളനവും ഫെബ്രുവരി 12 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഓൺലൈൻ ആയി നടന്നു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് കെ. ദാമോദരൻ മാഷ് സമാപന യോഗത്തിൽ അധ്യക്ഷത വഹിച്ചു .കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കർണാടക ചാപ്റ്റർ കോഓർഡിനേറ്റർ ബിലു.സി. നാരായണൻ ആശംസ പ്രസംഗം നടത്തി. സെക്രട്ടറി ടോമി ആലുങ്ങൽ സ്വാഗതവും…
Read More