ഈസ്റ്റ് ബംഗാളിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് ഒരു ഗോൾ ജയം.

KERALA BLASTERS

ബംബോലിം: ഐഎസ്എല്ലിലെ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിൻ്റെ ജയം. കൊൽക്കത്തക്കാരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇവാൻ വുകോമാനോവിചിന്റെ ടീം മറികടന്നത്.

ഇതോടെ ആറാമതായിരുന്ന ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ കോര്‍ണറില്‍ നിന്ന് എനെസ് സിപോവിച്ചാണ്ബ്ലാ സ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്.

  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം

15 കളികളിൽ 26 പോയന്റുള്ള ബ്ലാസ്റ്റേഴ്സും 14 മത്സരങ്ങളിൽ 26 പോയന്റുള്ള എ.ടി.കെ മോഹൻ ബഗാനും തുല്യപോയന്റാണെങ്കിലും ഗോൾശരാശരിയുടെ മുൻതൂക്കം കൊൽക്കത്ത ടീമിനാണ്. ഹൈദരാബാദ് എഫ്.സിയാണ് (16 കളികളിൽ 29 പോയന്റ്) ഒന്നാം സ്ഥാനത്ത്. ഒരു സീസണിൽ ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് ഏഴു ജയം സ്വന്തമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts