തർക്കത്തിനിടെ ഡ്രൈവർമാർ ബസ്സിടിച്ച് മരിച്ചു 

ബെംഗളൂരു : ബെംഗളൂരു വിമാനത്താവളം റോഡിൽ തർക്കിച്ചുകൊണ്ടിരുന്ന രണ്ടുവാഹനങ്ങളിലെ ഡ്രൈവർമാർ ബസ്സിടിച്ചുമരിച്ചു.

ലോറി ഡ്രൈവർ കുൽദിപ് കുമാർ (42), കാർ ഡ്രൈവർ ജഗദീഷ് (40) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 11.30-ഓടെ ജക്കൂർ ലെഗസി സിറോക്കോ അപ്പാർട്ട്‌മെന്റിന് സമീപത്തായിരുന്നു അപകടം.

സിമന്റ് ലോറി മുന്നിൽപോകുന്ന കാറിൽ ഇടിച്ചതിനെത്തുടർന്ന് രണ്ടുവാഹനങ്ങളിലെയും ഡ്രൈവർമാർ റോഡിലിറങ്ങി തർക്കിക്കുകയായിരുന്നു.

  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

ഈ സമയം വേഗത്തിലെത്തിയ ബി.എം.ടി.സി. ബസ് ലോറിയിൽ ഇടിച്ചു. തുടർന്ന്, ലോറി മുന്നോട്ടെത്തി ഡ്രൈവർമാരുടെ ദേഹത്തുകൂടി കയറിയിറങ്ങി.

ഗുരുതരപരിക്കേറ്റ കുൽദിപ് അപകടസ്ഥലത്തും ജഗദീഷ് ആശുപത്രിയിലുമാണ് മരിച്ചത്.

ബസ് ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts