സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലി; 26 ലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ 

ബെംഗളൂരു: സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തി.

ബെള്ളാരി കാംപ്ലി താലൂക്കിലെ സിദ്ധപ്പനവർ സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലാണ് സംഭവം.

ഉച്ചഭക്ഷണം കഴിച്ച 26-ലധികം വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചഭക്ഷണം കഴിച്ചയുടൻ വിദ്യാർഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഭക്ഷണം പരിശോധിച്ചപ്പോഴാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.

  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി

കുട്ടികളെ കാംപ്ലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് എംഎല്‍എ ജെ.എൻ. ഗണേഷ് ഹെല്‍ത്ത് സെന്ററിലെത്തി വിദ്യാർഥികളെ സന്ദർശിച്ചു.

വിദ്യാർഥികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ബ്ലോക്ക്‌ വിദ്യാഭ്യാസ ഓഫിസർ സ്കൂള്‍ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts