പി.യു. ഡിഗ്രി കോളേജുകൾ ബുധനാഴ്ച മുതൽ.

ബെംഗളൂരു: ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഏതാനും ദിവസത്തേക്ക് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ , പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി കോളേജുകൾ ബുധനാഴ്ച മുതൽ വീണ്ടും തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഡ്രസ് കോഡ് ഉള്ളിടത്തെല്ലാം കോളേജ് വിദ്യാർത്ഥികൾ യൂണിഫോം ധരിക്കണം.

തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾ തുറന്നെങ്കിലും കാര്യമായ പ്രതിഷേധങ്ങളോ സംഘർഷങ്ങളോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോളേജുകളും തുറക്കാൻ തീരുമാനിച്ചത്. തീരുമാനത്തിലെത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വത് നാരായൺ, ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര എന്നിവരുമായി അവലോകന യോഗം നടത്തിയിരുന്നു.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

ഹിജാബ് പ്രശ്‌നം രൂക്ഷമായതിനെ തുടർന്ന് ഹൈസ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാനാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത് എന്നാൽ കോളേജുകൾക്കുള്ള അവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടുകയും ഹൈസ്കൂളുകൾ തിങ്കളാഴ്ച മുതൽ തുറക്കുകയും ചെയ്തു. കോളേജുകളിൽ ക്ലാസുകൾ ശാന്തമായി നടക്കുമെന്നാണ് കരുതുന്നതെന്നും ഏതെങ്കിലും കോളേജുകളിൽനിന്ന് അനിഷ്ടസംഭവങ്ങൾ റിപ്പോർട്ടുചെയ്താൽ പോലീസുകാരെ വിന്യസിക്കുമെന്നും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
[masterslider id="10"]

Related posts